Reni Raveendran

Friday, March 24, 2017

വെളിച്ചെണ്ണ തണുപ്പുകാലത്തു കട്ടിയാകുന്നു എന്നാൽ മറ്റു സസ്യ എണ്ണകൾ കട്ടിയാകുന്നില്ല എന്തുകൊണ്ട്?

വെളിച്ചെണ്ണ,കടുകെണ്ണ,ഒലിവ് ഓയിൽ എന്നിവയൊക്കെ സസ്യ എണ്ണകളാണ് (vegetable oils )
        ഓയിൽ എന്നത് ദ്രാവകരൂപത്തിലുള്ള കൊഴുപ്പാണ് (liquid form of fat ).കൊഴുപ്പു രണ്ടു തരത്തിൽ കാണപ്പെടുന്നു .പൂരിത കൊഴുപ്പു (saturated fats )കളും ,അപൂരിത കൊഴുപ്പുകളും (unsaturated fats )..ഒരു എണ്ണയിൽ കൂടുതലായി പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നതെങ്കിൽ ആ എണ്ണ ഖര രൂപത്തിൽ കാണപ്പെടുന്നു (solid state )മൃഗക്കൊഴുപ്പുകൾ അതിനു ഉദാഹരണമാണ് .എന്നാൽ എണ്ണയിൽ കൂടുതലായി അപൂരിത കൊഴുപ്പുകളാണുള്ളതെങ്കിൽ അവ ദ്രാവക രൂപത്തിൽ കാണപ്പെടുന്നു (liquid state )സസ്യ എണ്ണകൾ അതിനുദാഹരണങ്ങളാണ് .
      വെളിച്ചെണ്ണ സസ്യ എണ്ണ ആണെങ്കിലും 91 %അതിൽ പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത് ,എന്നിട്ടും വെളിച്ചെണ്ണ സാധാരണ ഊഷ്മാവിൽ ദ്രാവകരൂപത്തിൽ കാണപ്പെടുന്നത് അവയിൽ ചെറിയ ഫാറ്റി ആസിഡ് ചെയിനുകൾ ഉള്ളത് കൊണ്ടാണ് .(ഒരു എണ്ണ ഖര രൂപത്തിൽ സാധാരണ ഊഷ്മാവിൽ കാണപ്പെടണമെങ്കിൽ വലിയ ചെയിനുകളോട് കൂടിയ ഫാറ്റി ആസിഡ്സ് അതിൽ അടങ്ങിയിരിക്കണം )പക്ഷെ അതിൽ പൂരിത കൊഴുപ്പുകളുടെ അളവ് കൂടുതലായതിനാൽ വെളിച്ചെണ്ണയ്ക്ക് 20 ഡിഗ്രീ സെൽഷ്യസ് താഴെ ഊഷ്മാവിൽ അതിന്റെ ദ്രവകാവസ്ഥ നഷ്ടപ്പെടുന്നു.
       അപൂരിത കൊഴുപ്പുകൾ കൂടുതൽ ഉള്ള സസ്യ എണ്ണകളെ ഹാർഡനിംഗ് 
(hardening )എന്ന പ്രക്രിയയിലൂടെ പൂരിത .കൊഴുപ്പാക്കിമാറ്റിയാണ് സസ്യജന്യ നെയ്യ് (vegetable ghee),വനസ്പതി എന്നിവ നിർമ്മിക്കുന്നത് .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...