Reni Raveendran

Monday, April 24, 2017

കേരള ചരിത്രം- സാമൂതിരി രാജവംശം -Kerala (part- 3)-Samoothiri of Kozhikode

                           കേരള ചരിത്രം

              സാമൂതിരി രാജവംശം  

  1. ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികൾ ? സാമൂതിരിമാർ (ക്രിസ്തുവർഷം 1347 മുതൽ )
  2. ഇവരുടെ വംശം അറിയപ്പെട്ടിരുന്ന പേര് ? നെടിയിരിപ്പ് സ്വരൂപം
  3. കുന്നലക്കോനാതിരി ,ഏറാടിമാർ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാക്കന്മാർ ? സാമൂതിരിമാർ
  4. ആരിൽ നിന്നാണ് ഇവർക്ക് നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നത് ? ചേരമാൻ പെരുമാൾ.
  5. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഏതു സാമൂതിരിയുടെ കാലത്താണ്?മാനവിക്രമൻ (1498)
  6. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചരാജാക്കന്മാർ ? സാമൂതിരിമാർ
  7. സാമൂതിരി രാജാവിന്റെ പട്ടാഭിഷേകത്തിനു പറയുന്ന പേര് ?അരിയിട്ടുവാഴ്ച
  8. സാമൂതിരി രാജാക്കന്മാർ തീപെട്ടാൽ ,13 ദിവസo വരെ നീണ്ടു നിൽക്കുന്ന ദുഃഖാചരണത്തിനു പറയുന്ന പേര് ? സം‌വത്സരദീക്ഷ
  9. സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ അറിയപ്പെട്ടിരുന്ന പേര് ?ചേരിക്കല്ലുകൾ( 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു).
  10. ഇവയുടെയെല്ലാം അധികാരം ആർക്കായിരുന്നു ? ചേരിക്കൽ അധികാരി
  11. മാനവിക്രമരാജാവ് രചിച്ച സാഹിത്യ കൃതി ?വിക്രമീയം
  12. കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ പണ്ഡിതന്മാരെ ആദരിക്കാനായി നടത്തിയിരുന്ന തർക്കശാസ്ത്ര സദസ്സ്? പട്ടത്താനം( രേവതി പട്ടത്താനം,)(തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു)
  13. ഏതു സാമൂതിരി രാജാവിന്റെ കാലത്താണ് ഈ സദസ്സ് തുടങ്ങിവെച്ചത് ?.മാനവിക്രമരാജാവ്
  14. ഏതു ക്ഷേത്ര പരിസരമാണ് പട്ടത്താനത്തിനു വേദിയായിരുന്നത് ?തളി ക്ഷേത്രം (പട്ടത്താനം തളിയിൽ താനം എന്നും അറിയപ്പെടാറുണ്ട് )
  15. മാനവിക്രമരാജാവിന്റെ കാലത്തേ രാജസദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടോളം മഹദ്വ്യക്തികൾ അറിയപ്പെട്ടിരുന്ന പേര് ?പതിനെട്ടരക്കവികൾ ( പൂനം നമ്പൂതിരി= അര)
  16. കൃഷ്ണഗീതി(അഷ്ടപദി) രചിച്ച സാമൂതിരി രാജാവ് ?മാനവേദൻ സാമൂതിരി
  17. കൃഷ്ണാഷ്ടകം, കൃഷ്ണാട്ടം എന്നീ പേരുകളിൽ അറിയപ്പെട്ട കൃതി ?കൃഷ്ണഗീതി
  18. മാനവേദൻ സാമൂതിരി നിർമിച്ച കേരളീയമായ ആദ്യത്തെ നൃത്തനാടകo ?കൃഷ്ണനാട്ടം(അഷ്ടപദിയാട്ടം)(ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി ഇപ്പോളും കൃഷ്ണനാട്ടം നടത്താറുണ്ട്‌.)
  19. കൃഷ്ണനാട്ടത്തിന്റെ ഭാഷ ? സംസ്കൃതo
  20. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച നൃത്തനാടകo?രാമനാട്ടം
  21. രാമനാട്ടത്തിന്റെ ഭാഷ ?മലയാളം
  22. രാമനാട്ടം എന്ന കല പരിഷ്കരിച്ചു ഉണ്ടായ കലാരൂപം ? കഥകളി
  23. സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി ?മനോരമ തമ്പുരാട്ടി.
  24. ലക്ഷ്മീകല്യാണനാടകം, ശൃംഗാരമഞ്ജരി, കേരളവിലാസം, ധ്രുവചരിതം, ശൃംഗാരപദ്യമാല തുടങ്ങിയ സംസ്കൃത കാവ്യങ്ങളുo പാർവ്വതീസ്വയം‍വരം, പ്രേതകാമിനി തുടങ്ങിയ ഭാഷാകൃതികളുo രചിച്ച സാമൂതിരി രാജാവ് ? ഏട്ടൻ തമ്പുരാൻ (1912-15)
  25. ഏട്ടൻ തമ്പുരാന്റെ കാലത്തുണ്ടായിരുന്ന കവിയും എഴുത്തുകാരനുമായിരുന്ന വ്യക്തി ?വി.സി. ബാലകൃഷ്ണ പണിക്കർ (ഒരു വിലാപം, വിശ്വരൂപം എന്നിവ കൃതികളാണ്)
  26. ഏട്ടൻ തമ്പുരാന്റെ സദസ്സിലെ പ്രസ്തനായ കവി ?വെണ്മണി അച്ഛൻ നമ്പൂതിരി
  27. വെൺമണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവി?വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട് (1817 - 1891)(പരമേശ്വരൻ എന്നാണ് ശരിയായ പേര്)
  28. വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാടിൻറെ മകനായ കദംബൻ നമ്പൂതിരിപ്പാട്‌ എന്ത് പേരിലാണ് പ്രസിദ്ധിയാർജിച്ചത് ?വെൺമണിമഹൻ
  29. വെൺമണി അച്ഛന് കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ള-ത്തമ്പുരാട്ടിയിലുണ്ടായ പുത്രൻ ?കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
  30. ഇന്നത്തെ സാമൂതിരിയായ പി.സി.എം. രാജ എഴുതിയ കൃതി? ‘ഇസ്പേഡ് രാജാക്കന്മാർ‘
  31. ഭാരതപുഴയുടെ തീരത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവo ?മാമാങ്കം
  32. മാമാങ്കം അരങ്ങേറിയിരുന്നത്‌ ഏതു സ്ഥലത്താണ് ?തിരുനാവായ ,തീരൂർ ,മലപ്പുറം
  33. ഏതു ദിവസമാണ് മാമാങ്കം കൊണ്ടാടിയിരുന്നത് ?മാഘമാസത്തിലെ മകം നാളിൽ(ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ മാമാങ്കം നടത്തിവരുന്നത്)
  34. മാമാങ്കം തുടങ്ങിവച്ച രാജാക്കന്മാർ ?14 ആം നൂറ്റാണ്ടിൽ ചേരവംശത്തിലെ കുലശേഖര രാജാക്കന്മാർ
  35. പിന്നീട് മാമാങ്കം നടത്തിയിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ? പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്.
  36. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്ന സ്വാതന്ത്ര്യസമര പോരാളി ? കുഞ്ഞാലി മരക്കാർ
  37. മരക്കാർമാർ ഏതു വിദേശ ശക്തിക്കെതിരെയാണ് ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളത് ?പറങ്കികൾ (പോർച്ചുഗീസുകാർ)
  38. മരക്കാർ എന്ന സ്ഥാനപ്പേർ നൽകിയിയത് ആരാണ് ? സാമൂതിരി രാജാവ്.
  39. നാലു പ്രമുഖരായ മരക്കാന്മാർ ആരെല്ലാമായിരുന്നു ?മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ( മമ്മാലി മരയ്ക്കാർ) - 1ആം മരക്കാർ,കുഞ്ഞാലി മരക്കാർ(കുട്ടി അലി,(കുട്ട്യാലി മരയ്ക്കാർ) - 2ആം മരക്കാർ,പട്ടു കുഞ്ഞാലി(പടമരക്കാർ) - 3ആം മരക്കാർ,മുഹമ്മദാലി കുഞ്ഞാലി - 4ആം മരക്കാർ

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...