Reni Raveendran

Saturday, February 11, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -.അസ്സo -Indian states Assam

                          അസ്സo

  1. അസ്സമിന്റെ തലസ്ഥാനം ഏതാണ് ?ദിസ്‌ പുർ
  2. ഇന്ത്യയുടെ വടക്കു-കിഴക്കേ കവാടം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?ഗുവാഹത്തി(അസ്സo)
  3. അസ്സo എന്നാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തീർന്നത് ? 1826
  4. അസ്സമിന്റെ വടക്കു ഭാഗത്തുള്ള സംസ്ഥാനം ഏതാണ് ? അരുണാചൽ പ്രദേശ്
  5. അസ്സമിലെ ഏതു ജില്ലയാണ് 1947 ൽ പാകിസ്ഥാന്റെ ഭാഗമാക്കപ്പെട്ടത് (ഇന്ന് ബഗ്ലാദേശിൽ)?സിൽഹെറ്റ്
  6. ഏതു സംസ്ഥാനമാണ് 1963 ൽ അസ്സമിൽ നിന്ന് വിഭജിക്കപ്പെട്ടു രൂപീകൃതമായത്?നാഗാലാ‌ൻഡ്
  7. ഏതു സംസ്ഥാനമാണ് 1972 ൽ അസ്സമിൽ നിന്ന് വിഭജിക്കപ്പെട്ടു രൂപീകൃതമായത്?മിസോറം
  8. ആസ്സാമീസ് കൂടാതെ അസ്സമിലെ ഏതു ഭാഷയാണ് ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?ബോഡോ
  9. മാഞ്ചസ്റ്റർ ഓഫ് അസ്സo എന്നറിയപ്പെടുന്ന സ്ഥലം ?സാൽകുച്ചി
  10. അസ്സമിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?126
  11. അസ്സമിലെ ഇപ്പോളത്തെ മുഖ്യ മന്ത്രി?സർബാനന്ദ സോനാവാൾ
  12. അസ്സമിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം ?14
  13.  പുരാതന കാലത്തു(12ആം നൂറ്റാണ്ടിനു മുൻപ്) അസ്സമിൽ നിലനിന്നിരുന്ന രാജവംശം ഏത് ?പ്രഗ്ജ്യോതിസ്‌പുർ
  14. അതിനുശേഷം(12 -18 നൂറ്റാണ്ടു )അസ്സമിൽ നിലനിന്നിരുന്ന പ്രസ്തമായ രാജവംശങ്ങൾ ഏതൊക്കെ ആയിരിന്നു?അഹോം,സുതിയ,കാച്ചാരി, കാമാതാ,ബാരോ -ഭൂയൻ
  15. അസ്സമിലെ പ്രശസ്തമായ കാമാഖ്യ ടെംപിൾ ഏതു കുന്നിൻ മുകളിലാണ് ?നിലച്ചാൽ ഹിൽ
  16. ഏതു വർഷമാണ് അസ്സമിന്റെ തലസ്ഥാനം ഷില്ലോങ്ങിൽ നിന്നും ഡിസ്‌പുരിലേക്കു മാറ്റിയത്?1973
  17. അസ്സമിലെ ദേശീയ ഉദ്യാനങ്ങളുടെ (നാഷണൽ പാർക്ക്)എണ്ണം ? 5
  18. അസ്സമിലെ നാഷണൽ പാർക്കുകൾ ഏതെല്ലാം ?ഡിബ്രൂ -സൈക്കോവ നാഷണൽ പാർക്ക് (1999 ),കാസിരംഗ നാഷണൽ പാർക്ക് (1974),മാനസ് നാഷണൽ പാർക്ക്(1990),നമേരി നാഷണൽ പാർക്ക് (1998),ഒറാങ് നാഷണൽ പാർക്ക് (1999 )
  19. ലോകത്തിൽ ഏറ്റവും അധികം ഒറ്റ കൊമ്പോട് കൂടിയ കാണ്ടാമൃഗം കാണപ്പെടുന്നതെവിടെ ?കാസിരംഗ നാഷണൽ പാർക്ക്
  20. അസ്സമിലൂടെ ഒഴുകുന്ന നദി?ബ്രഹ്മപുത്ര
  21. അസ്സമിലെ ആദ്യത്തെ മുഖ്യമന്ത്രി ?ഗോപിനാഥ് ബർദോളി
  22. ഇന്ത്യയുടെ ഏതു ഭാഗത്താണ് അസ്സo സ്ഥിതിചെയ്യുന്നത്?വടക്കു-കിഴക്ക്
  23. അസ്സo ഏതൊക്കെ രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്?ഭൂട്ടാൻ,ബംഗ്ലാദേശ്
  24. അസ്സമിലുള്ള രണ്ടു പ്രധാനപ്പെട്ട ലോക പൈതൃക സ്ഥാനങ്ങൾ ഏതൊക്കെ?കാസിരംഗ,മാനസ് നാഷണൽ പാർക്കുകൾ
  25. ഇന്ത്യയിൽ ആദ്യമായി പ്രട്രോളിയം ടെപോസിറ്റ് കണ്ടെത്തിയ സ്ഥലം ?ഡിഗ്‌ബോയ് (1889 ൽ,അസ്സം)
  26. ഓയിൽ ഇന്ത്യ കമ്പനി ലിമിറ്റഡ് ന്റെ എണ്ണ ഉല്പാദന കേന്ദ്രവും,ആസ്ഥാനവും സ്ഥിതിചെയ്യുന്നതെവിടെ ?ദുലിയാജൻ (അസ്സo)
  27. ഇന്ത്യയിൽ ഏറ്റവും അധികം തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?അസ്സo
  28. അസ്സമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ഏതാണ്?റൊങ്കാളി ബിഹു(ബിഹു)
  29. അസ്സമിലെ പരമ്പരാഗത നൃത്തകലാരൂപം?ബിഹു
  30. ആസ്സാമിലെ പ്രധാനപ്പെട്ട ഒരു വിളവെടുപ്പുത്സവമാണ്?ബുഷു (ഡിമാസ എന്നറിയപ്പെടുന്ന ജനവിഭാഗമാണ് ഇത് പ്രധാനമായും ആഘോഷിക്കുന്നത്)
  31. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾഡൻ സിൽക്ക്(മുഖ) ഉല്പാദിപ്പിക്കുന്നതെവിടെ?അസ്സo
  32. വംശനാശ ഭീഷണി നേരിരുന്ന ഒരു ജീവി ഇന്ന് 91 ശതമാനവും കാണപ്പെടുന്നത് അസ്സമിലെ കാസിരംഗ നാഷണൽ പാർക്കിലാണ്,ഏതു ജീവി ?പിഗ്മി ഹോഗ് (ഒരുതരം പന്നി)
  33. അസ്സo സാക്ഷരതയിൽ എത്രാം സ്ഥാനത്താണുള്ളത്?26
  34. അസ്സമിന്റെ സംസ്ഥാന പക്ഷി?White-winged wood duck (ഒരു തരം താറാവ്)
  35. അസ്സമിന്റെ സംസ്ഥാന വൃക്ഷം ? ഹൊല്ലോങ്(ഒരു തരം ആഞ്ഞിലി)
  36. അസ്സമിന്റെ സംസ്ഥാന മൃഗം?ഒറ്റ കൊമ്പുള്ള കാണ്ടാമൃഗം
  37. അസ്സമിന്റെ സംസ്ഥാന പുഷ്പം?ഒരു തരം ഓർക്കിഡ്
  38. അസ്സമിലെ പ്രധാന ഗോത്ര വർഗ്ഗങ്ങൾ ഏതെല്ലാം?ബോഡോ,മിഷിഗ്,ഡിമാസ ,കർബി,റ്റീവാസ് സോനാവാൾ കച്ചരീസ്
  39. അസ്സമിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത്?ലോകപ്രിയ ഗോപിനാഥ് ബോർഡോലി ഇന്റർനാഷണൽ എയർപോർട്ട്.  (ഗുവാഹത്തി ഇന്റർനാഷണൽ എയർപോർട്ട്,ബോജർ എയർ പോർട്ട്)Lokpriya Gopinath Bordoloi International Airport, also known as Guwahati International Airport and formerly as 'Borjhar Airport',is the primary international airport of the North-Eastern States of India

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...