അരുണാചൽ പ്രദേശ്
- സെവൻ സിസ്റ്റേഴ്സ്(seven sisters) എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം?അരുണാചൽ പ്രദേശ്,അസ്സം,മണിപ്പൂർ,മേഘാലയ,മിസോറം,നാഗാലാൻഡ്,ത്രിപുര
- സെവൻ സിസ്റ്റേഴ്സ് സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏത്?അരുണാചൽ പ്രദേശ്(അത് കൊണ്ട് അരുണാചൽ പ്രദേശ് സെവൻ സിസ്റ്റർ സ്റ്റേറ്റ് എന്നും അറിയപ്പെടുന്നു)
- ഇന്ത്യയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്ള സംസ്ഥാനം?അരുണാചൽ പ്രദേശ്
- അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ?ഇറ്റാനഗർ
- അരുണാചൽ പ്രദേശ് സംസ്ഥാനം രൂപീകൃതമായ വർഷം?20 ഫെബ്രുവരി 1987
- അരുണാചൽ പ്രദേശ് എന്ന വാക്കിന്റെ അർഥം ?സൂര്യോദയത്തിന്റെ നാട്
- അരുണാചൽ പ്രദേശ് മുൻപ് അറിയപ്പെട്ടിരുന്ന പേര് ?North East Frontier Agency(NEFA )നോർത്ത് ഈസ്റ്റ്ഫ്രോടിയർ ഏജൻസി
- ആരാണ് അരുണാചൽ പ്രാദേശിന് ആ പേര് നൽകിയത്?ബിഭ ബസു ദാസ് ശാസ്ത്രി
- അരുണാചൽ പ്രദേശ് ഒരുകേന്ദ്ര ഭരണ പ്രദേശമായതെന്നാണ് (Union Territory)?20 ജനുവരി 1972
- അരുണാചൽ പ്രദേശിനെ ടിബറ്റിൽ നിന്നും വേർതിരിക്കുന്ന രേഖ?മാക് മോഹൻ ലൈൻ(ഇന്ത്യ-ചൈന അതിർത്തി രേഖ)
- അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ? ചൈന,ഭൂട്ടാൻ,മ്യാന്മാർ
- ഏതു രാജ്യമാണ് അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്ന് വിശേഷിപ്പിക്കുന്നത്?ചൈന
- ടിബറ്റിന്റെ ഭാഗമാണ് എന്ന് ചൈന അവകാശപ്പെടുന്ന ബുദ്ധ വിഹാര കേന്ദ്രം?തവാങ്
- ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?അരുണാചൽ പ്രദേശ്
- പാരഡൈസ് ഓഫ് ബൊട്ടാണിസ്റ്സ്(സസ്യശാസ്ത്രജ്ഞരുടെ പറുദീസ), ഓർക്കിഡുകളുടെ പറുദീസാ എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം?അരുണാചൽ പ്രദേശ്
- അരുണാചൽ പ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രി ?പ്രേം കൺടു തുഗാൻ
- ഇപ്പോളത്തെ മുഖ്യമന്ത്രി?പേമ കൺടു
- അരുണാചൽ പ്രദേശിലെ ഏക യൂണിവേഴ്സിറ്റി?രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി
- അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രാ നദി എന്തു പേരിലാണ് അറിയപ്പെടുന്നത്?സിയാങ്
- ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസി മഠം സ്ഥിതി ചെയ്യുന്നതെവിടെ?തവാങ് (അരുണാചൽ പ്രദേശ്) റ്റിബറ്റൻ ബുദ്ധ സന്യാസിമാർ
- അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും ഏതു പർവതത്താൽ ചുറ്റപ്പെട്ടിരിക്കുന്നു?ഹിമാലയം
- അരുണാചൽ പ്രദേശിലെ നാഷണൽ പാർക്കു എണ്ണം?2
- അവ ഏതെല്ലാം?മൗളിങ് നാഷണൽ പാർക്ക്,നാംഡഭ നാഷണൽ പാർക്ക്
- ഇന്ത്യയിൽ വലുപ്പം കൊണ്ട് അരുണാചൽ പ്രദേശ് എത്രാമത്തെ സ്ഥാനത്താണുള്ളത്?15
- ജനസംഖ്യയിൽ എത്രാമത്തെ സ്ഥാനത്താണുള്ളത്?27
- ഇറ്റാനഗറിലുള്ള പ്രശസ്തമായ മ്യൂസിയം ഏതാണ്?ജവാഹർലാൽ നെഹ്‌റു മ്യൂസിയം
- അരുണാചൽ പ്രാദേശിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ ?NH- 52
- അരുണാചൽ പ്രദേശിലെ പ്രധാന ആഘോഷങ്ങൾ ഏതെല്ലാം?
- ലോസാർ-(മോണപ എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗക്കാരുടെ ഡാൻസ് ഫെസ്റ്റിവൽ ആണ്,പ്രധാനമായും പുതുവർഷത്തെ വരവേൽക്കാനായി നടത്തുന്നു),ടോർഗ്യ ഫെസ്റ്റിവൽ -(സന്യാസിമഠവുമായി ബദ്ധപ്പെട്ടു നടത്തപ്പെടുന്നു)
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനം?അരുണാചൽ പ്രദേശ(15 ഭാക്ഷകൾ)
- ഔദ്യോഗിക ഭാഷ -ഇംഗ്ലീഷ്
- സംസ്ഥാനമൃഗം-മിഥുൻ (Bos frontalis)ഒരു തരം കാട്ടുപോത്ത്
- സംസ്ഥാനപക്ഷി -മലമുഴക്കി വേഴാമ്പൽ (Buceros bicornis)
- സംസ്ഥാന പുഷ്പം -ഫോക്സ്ടെയിൽ ഓർക്കിഡ് (Rhynchostylis gigantea)
- സംസ്ഥാന വൃക്ഷം-ഹോളോങ്ങ് മരം (Dipterocarpus macrocarpus)ഒരു തരം ആഞ്ഞിലി
- പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ-പരശുറാം കുണ്ഡ് ,ഭീമസ്ക് നഗർ,മാലിനിതാൻ ,ആകാശിഗംഗ,ബോദ്മില,ഇറ്റാനഗർ
- ഇന്ത്യയിൽ കാണുന്ന 1000-ത്തിലധികം ഇനത്തിൽപ്പെട്ട ഓർക്കിഡുകളിൽ 600-ഓളം ഇനങ്ങൾ കാണപ്പെടുന്നതെവിടെ?അരുണാചൽ പ്രദേശ്
- പ്രധാന കൃഷികൾ?ഉരുളക്കിഴങ്ങ് , ആപ്പിൽ,ഓറഞ്ച്,പൈനാപ്പിൾ
- പ്രധാന വ്യവസായങ്ങൾ? -വിനോദസഞ്ചാരം,തടിവ്യവസായo ,കൽക്കരി ഖനികൾ, പഴസംസ്ക്കരണം
വളരെ പ്രസക്തമായ വിവരങ്ങൾ
ReplyDelete