Reni Raveendran

Saturday, February 11, 2017

ഇന്ത്യൻ പ്രസിഡന്റുമാർ - Presidents of India


1.രാജേന്ദ്രപ്രസാദ് -(പ്രസിഡന്റ് കാലാവധി -26 ജനുവരി 1950 -12മെയ് 1962)

-ജനനം 1884–മരണം 1963,ജൻമദേശം -ബീഹാർ
-രാജേന്ദ്രപ്രസാദ് ആണ് രണ്ടുതവണ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച ഏക ഇന്ത്യൻ പ്രസിഡന്റ് (12 വര്ഷം)
-അന്നത്തെ വൈസ് പ്രസിഡന്റ് dr.എസ്.രാധാകൃഷ്ണൻ

2.Dr.സർവേപ്പള്ളി രാധാകൃഷ്‍ണൻ -(13 മെയ് 1962-13 മെയ് 1967)

-ജനനം 1888–മരണം 1975
- ജൻമദേശം-തിരുത്താനി,തമിഴ്‌നാട്
-തത്വചിന്തകൻ ,എഴുത്തുകാരൻ .
-ആന്ധ്രാ യൂണിവേഴ്‌സിറ്റി,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വൈസ് ചാൻസ്സലർ
-1954 ൽ ഭാരതരത്ന
-സൗത്തിന്ത്യയിൽ നിന്നുള്ള ആദ്യ പ്രസിഡന്റ്
-അദ്ദേഹത്തിന്റെ ജന്മദിനം സെപ്റ്റംബർ 5 ,അദ്ധ്യാപക ദിനം.
--അന്നത്തെ വൈസ് പ്രസിഡന്റ് -സാക്കിർ ഹുസൈൻ

3.സാക്കിർ ഹുസൈൻ -(13 മെയ് 1967-3 മെയ്1969 മരണം )

--ജനനം 1897–മരണം 1969
--ജന്മദേശം -ഹൈദ്രബാദ് , തെലുങ്കാന.
 --അലിഗഡ് മുസ്ലീം സർവകലാശാലയുടെ വൈസ് ചാൻസലർ
--പദ്‌മ വിഭൂഷൺ ,ഭാരത് രത്ന.
--പ്രസിഡന്റ് ആയിരിക്കെ മരണം
--കുറഞ്ഞ കാലാവധി പ്രസിഡന്റ് ആയിരുന്ന വ്യക്തി .
--ആദ്യ മുസ്ലിം പ്രസിഡന്റ് .
--അന്നത്തെ വൈസ് പ്രസിഡന്റ് ,വി .വി .ഗിരി

# വരാഹഗിരി വെങ്കട ഗിരി (വി .വി.ഗിരി ) (ആക്ടിങ് പ്രസിഡന്റ്, കാലാവധി 3 മെയ് 1969 -20 ജൂലൈ 1969)

 --ജനനം 1894– മരണം 1980
--ജന്മദേശം -ബറാംപുർ ,ഒഡിസ്സ
--സാകിർ ഹുസ്സൈന്റെ മരണശേഷം ആക്ടിങ്
പ്രസിഡന്റ് ആയി.

# മുഹമ്മദ് ഹിദായത്തുള്ള- (ആക്ടിങ്പ്രസിഡന്റ് ,കാലാവധി 20 ജൂലൈ 1969 - 24ഓഗസ്റ്റ് 1969)

--ജനനം 1905–മരണം 1992
--ജന്മദേശം -ലക്നൗ .ഉത്തർ പ്രദേശ്
--വി.വി.ഗിരി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്നതുവരെ ആക്ടിങ് പ്രസിഡന്റ് .
--ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു .

4.വി.വി. ഗിരി (പ്രസിഡന്റ് കാലാവധി 24 ഓഗസ്റ്റ് 1969 -24 ഓഗസ്റ്റ് 1974)

-- പ്രസിഡന്റും,വൈസ് പ്രസിഡന്റും ആയ ഏക വ്യക്തി .
-- ഭാരത് രത്ന ലഭിച്ചിട്ടുണ്ട്
--അന്നത്തെ വൈസ് പ്രസിഡന്റ് ഗോപാൽ സ്വരൂപ് പതക്

5.ഫക്രുദീൻ അലി അഹമ്മദ് ( പ്രസിഡന്റ് കാലാവധി24 ഓഗസ്റ്റ് 1974 -11ഫെബ്രുവരി 1977 മരണം)

--ജനനം 1905–മരണം1977
--ജന്മദേശം -ഡൽഹി
--പ്രസിഡന്റ് ആയിരിക്കെ മരണപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ്
--അന്നത്തെ വൈസ് പ്രസിഡന്റ് ബസപ്പ ദാനപ്പ ജെട്ടി .

#.ബസപ്പ ദാനപ്പ ജെട്ടി(11 ഫെബ്രുവരി 1977 - 25ജൂലൈ 1977,ആക്ടിങ് പ്രസിഡന്റ്)

-- ജനനം 1912– മരണം 2002
--പ്രസിഡന്റ് അഹമ്മദിന്റെ മരണശേഷം ആക്ടിങ് പ്രസിഡന്റ് ആയി

6.നീലം സഞ്ജീവ റെഡ്‌ഡി (പ്രസിഡന്റ് കാലാവധി25 ജൂലൈ 1977- 25 ജൂലൈ 1982)

(ജനനം 1913– മരണം 1996)
--ജന്മദേശം -ഇല്ലൂർ ,ആന്ധ്രാ പ്രദേശ്
--അന്നത്തെ വൈസ് പ്രെസിഡന്റുമാർ -ബസപ്പ ദാനപ്പ ജെട്ടി,മുഹമ്മദ് ഹിദായത്തുള്ള.

7.ഗ്യാനി സെയിൽ സിംഗ് (പ്രസിഡന്റ് കാലാവധി,25 ജൂലൈ 1982 - 25 ജൂലൈ 1987)

--ജനനം 1916– മരണം 1994
--ജന്മദേശം -സന്താൻ ,പഞ്ചാബ് .
--അദ്ദേഹം നോൺ അലൈൻഡ്‌ മൂവ് മെന്റ് (NAM) ന്റെ സെക്രട്ടറി ജനറൽ ആയിരുന്നു
 --അന്നത്തെ വൈസ് പ്രെസിഡന്റുമാർ -മുഹമ്മദ് ഹിദായത്തുള്ള ,ആർ.വെങ്കട്ടരാമൻ

8.ആർ. വെങ്കട്ടരാമൻ (പ്രസിഡന്റ് കാലാവധി,25 ജൂലൈ 1987-25 ജൂലൈ 1992)

--ജനനം 1910–മരണം 2009
--ജന്മദേശം -രാജമഠം,തമിഴ് നാട്
--അന്നത്തെ വൈസ് പ്രസിഡന്റ് -ശങ്കർ ദയാൽ ശർമ

9.ശങ്കർ ദയാൽ ശർമ (പ്രസിഡന്റ് കാലാവധി,25 July 1992 -25 July 1997)

--ജനനം 1918–മരണം 1999
--ജന്മദേശം -ഭോപ്പാൽ മധ്യ പ്രദേശ്
--അന്നത്തെ വൈസ് പ്രസിഡന്റ് -കെ.ആർ .നാരായണൻ

10.കെ.ആർ.നാരായണൻ (കോച്ചേരിൽ.രാമൻ.നാരായണൻ) -(പ്രസിഡന്റ് കാലാവധി,25 ജൂലൈ 1997-25 ജൂലൈ 2002)

--ജനനം 1920–മരണം 2005
--ജന്മദേശം -ഉഴവൂർ,കോട്ടയം,കേരളം
--അംബാസിഡർ -തായ്‌ലൻഡ് ,തുർക്കി,ചൈന,അമേരിക്ക
--സയൻസിലും,നിയമത്തിലും ഡോക്ടറേറ്റ്
--ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
--ആദ്യത്തെ ദളിത് പ്രസിഡന്റ് .
--അന്നത്തെ വൈസ് പ്രെസിഡെന്റ് -കൃഷ്ണൻ കാന്ത്

11.എ.പി.ജെ.അബ്ദുൽ കലാം(അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം)- (പ്രസിഡന്റ് കാലാവധി,25 ജൂലൈ 2002-25ജൂലൈ 2007)

--ജനനം 1931–മരണം 2015
--ജന്മദേശം -രാമേശ്വരം ,തമിഴ്നാട്
--ഒക്ടോബർ -15,അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ആഘോഷിക്കുന്നു.
--ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നു
--ആദ്യത്തെ അവിവാഹിതനായ പ്രസിഡന്റ്
--കാലാവധി പൂർത്തിയാക്കുന്ന മുസ്ലിമായ പ്രസിഡന്റ്
--മരണം നടന്നത് ഷില്ലോങ്ങിലെ ഒരു വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ .
--ഭാരത് രത്ന - 1997
--പദ്മ വിഭൂഷൺ - 1990
--പദ്മ ഭൂഷൺ - 1981
--ആത്മകഥ -വിങ്‌സ് ഓഫ് ഫയർ (അഗ്നിച്ചിറകുകൾ )
--അന്നത്തെ വൈസ് പ്രെസിഡന്റുമാർ -കൃഷ്ണൻ കാന്ത്,ഭൈരോൺ സിംഗ് ഷെകാവത് 

12 .പ്രതിഭ പാട്ടീൽ (പ്രസിഡന്റ് കാലാവധി,25 ജൂലൈ 2007-25 ജൂലൈ 2012)

--ജനനം 1934)
--ജന്മദേശം -നദ്കോൺ,മഹാരാഷ്ട്ര
--ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ്
--രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണ്ണർ
--അന്നത്തെ വൈസ് പ്രസിഡന്റ് -മുഹമ്മദ് ഹമീദ് അൻസാരി

13.പ്രണബ് കുമാർ മുഖർജി (25 July 2012 - 25 ജൂലൈ 2017)

--ജനനം 1935-

--ജന്മദേശം -മിറാത്തി,പശ്ചിമ ബംഗാൾ

--അന്നത്തെ വൈസ് പ്രസിഡന്റ് -മുഹമ്മദ് ഹമീദ് അൻസാരി

14.റാംനാഥ് കോവിന്ദ്(25 ജൂലൈ 2017-തുടരുന്നു

--ജനനം -1945 ഒക്ടോബർ 1 (കാൻപൂർ -ഉത്തർ പ്രദേശ്) 
--മുൻ ബിഹാർ ഗവർണർ 
--രണ്ടാമത്തെ ദളിത് രാഷ്‌ട്രപതി 
--ഇപ്പോളത്തെ ഉപരാഷ്ട്രപതി -വെങ്കയ്യ നായിഡു

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...