സ്പെയിനിലും മറ്റും കാളപ്പോരുകൾ നടത്തുമ്പോൾ സാധാരണയായി ചുവപ്പു തുണിയാണ് ഉപയോഗിക്കുന്നത് .എന്നാൽ സത്യത്തിൽ കാളകൾക്ക് കറുപ്പും വെള്ളയുമൊഴികെ ഒരു നിറവും കാണുവാനുള്ള കഴിവില്ല.കാളപ്പോരിന്റെ സമയത്തു് ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് വസ്ത്രത്തിന്റെ നിറമല്ല മറിച്ചു അതിന്റെ ഇളക്കമാണ് .ഈ വസ്തുത ഇതിൽ പങ്കെടുക്കുന്ന അഭ്യാസികൾക്കു ശരിക്കും അറിവുള്ള കാര്യമാണ്.അവർ അതനുസരിച്ചു വസ്ത്രത്തിന്റെ ചലനങ്ങൾ ക്രമീകരിച്ചു കാളകളെ വരുതിയിലാക്കുന്നു.
. കാളകൾക്ക് മാത്രമല്ല,മനുഷ്യനും ,കുരങ്ങുകളും ഒഴികെ മറ്റു സസ്തനികൾക്കു ഒന്നും തന്നെ നിറങ്ങൾ കാണുന്നതിനുള്ള കഴിവില്ല.ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ലോകത്തിലാണ് അവ ജീവിക്കുന്നത്.
.
No comments:
Post a Comment