Reni Raveendran

Sunday, February 19, 2017

കൊഴുപ്പുകൂടിയ ഭക്ഷണം രാത്രിയിൽ അമിതമായി കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്നു പറയാൻ കാരണമെന്ത് ?

കൊഴുപ്പുകൂടിയ ഭക്ഷണം രാത്രിയിൽ അമിതമായി കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്നു പറയാൻ കാരണമെന്ത് ?

         നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കപ്പെടുന്നത് കരളിലാണ്.അതിന്റെ ഒരു ഭാഗം കരളിൽ തന്നെ സൂക്ഷിച്ചു വെക്കുന്നു ബാക്കി ഭാഗം രക്തത്തിലൂടെ വിവിധ  കോശങ്ങളിൽ എത്തുകയും ചെയ്യുന്നു കോശപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു .
      രാത്രിയിലാണ് കരളിൽ കൊളസ്‌ട്രോൾ ഉത്പാദനം പ്രധാനമായും നടക്കുന്നത് .രാത്രിയിൽ പ്രത്യേകിച്ച് ഉറങ്ങുന്നതിനു തൊട്ടുമുൻപായി വയറുനിറച്ചു കൊഴുപ്പുകൂടിയ ആഹാരം കഴിച്ചാൽ കരളിൽ കൊളസ്‌ട്രോൾ ക്രമാതീതമായി ഉണ്ടാകും.രാത്രിയിൽ ശരീരത്തിന് ഊർജാവശ്യങ്ങൾ വളരെയധികം കുറവായതിനാൽ കൊഴുപ്പുകുറഞ്ഞ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണമാണ് നല്ലത്.അതും ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും കഴിക്കുന്നതാണുത്തമം .
        നമ്മുടെ മാറിയ ജീവിത സാഹചര്യങ്ങളും,ഭക്ഷണരീതികളുമാണ് കൊളസ്‌ട്രോൾ നില കൂട്ടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് .നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്,അതിലെ കൊഴുപ്പിന്റെ തോത്,ഭക്ഷണ സമയം,വ്യായാമം എന്നിവയൊക്കെ കരളിലെ കൊളസ്റ്റ്റോൾ ഉത്പാദനത്തെ ബാധിക്കുന്ന ഘടങ്ങളാണ് .
     കൊഴുപ്പു അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ,കൊഴുപ്പമ്ലങ്ങൾ രക്തത്തിലൂടെ കരളിലെത്തുകയും ,കൊളസ്‌ട്രോൾ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു.ശാരീരികാധ്വാനമുള്ള ജോലികളോ,വ്യായാമമോ ചെയ്യുന്നവരിൽ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പു ഊർജാ വശ്യങ്ങൾക്കായി ഉപയോഗി ക്കുന്നതിനാൽ കരളിലെ കൊളസ്‌ട്രോൾ ഉത്പാദനം അധികമാവില്ല ശാരീരിരിക  പ്രവർത്തനങ്ങൾക്കു ആവശ്യമായ കൊളസ്ററോളിനെക്കാൾ കൂടുതൽ കരളിൽ ഉല്പാദിപ്പിക്കുമ്പോളാണ് ,രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...