മഴക്കാലത്തോടൊപ്പം കുറെ പകർച്ചവ്യാധികളും എത്തപ്പെടുന്നത് സാധാരണമാണ് .മഴക്കാലത്ത് അന്തരീക്ഷം എപ്പോഴും ഈർപ്പമുള്ള അവസ്ഥയിലാണ്.അതുകൊണ്ടു അന്തരീക്ഷത്തിൽ രോഗാണുക്കൾ തങ്ങിനിൽക്കുന്നതിനും ,ഒരാളിൽ നിന്നും വേറൊരാളിലേക്കു സംക്രമിക്കുന്നതിനുമുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു .
നമ്മുടെ ശ്വാസകോശത്തിനകത്തു ഉയർന്നു നിൽക്കുന്ന രോമങ്ങൾ പോലെയുള്ള സൂക്ഷ്മമായ "സീലിയ"കൾ ഉണ്ട് .ഇവ എപ്പോളും ചലിച്ചുകൊണ്ടിരിക്കും.ഇവയുടെ ജോലി ശ്വാസകോശത്തിനകത്തേക്ക് പൊടിയും രോഗാണുക്കളും കടക്കാതെ സൂക്ഷിക്കുക എന്നതാണ് .എന്നാൽ മഴക്കാലത്ത് വായുവിലുള്ള ജലാംശം കാരണം സീലിയ നനഞ്ഞു കുഴയുന്നതിനാൽ പൊടിയും,രോഗാണുക്കളും ശ്വാസകോശത്തിൽ കടക്കാനിടയാവുകയും ,രോഗം വരുകയും ചെയ്യുന്നു .അതുകൊണ്ടാണ് ജലദോഷവും പനിയും കഫകെട്ടുമൊക്കെ മഴക്കാലത്തു കൂടുതലായി കാണപ്പെടുന്നത്
അതുപോലെ ജലത്തിലൂടെ പകരുന്ന കോളറ പോലെയുള്ള രോഗങ്ങളും മഴക്കാലത്ത് കൂടുതലാണ് മഴവെള്ളം ഒഴുക്കികൊണ്ടുവരുന്ന മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലരുന്നതാണ് ഇതിനു കാരണം .
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകു പരക്കുന്നതിനു കാരണമാകുന്നു .രോഗം പരത്താൻ കാരണമായ പല കൊതുകുകളും ഈ മഴവെള്ളത്തിൽ മുട്ടയിട്ടു പെരുകുന്നു .ഡെങ്കുപനി പോലെയുള്ള പകർച്ചവ്യാധികൾ മഴക്കാലത്ത് കൂടുതലാകാൻ ഇതാണ് കാരണം.
No comments:
Post a Comment