സ്വാദറിയൽ വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് .നാക്കിൽ രുചി അറിയുന്നതിനായി നിരവധി രുചിമുകുളങ്ങൾ ഉണ്ട് .നാം രുചി അറിയുന്നത് ഈ രുചിമുകുളങ്ങളുടെ സഹായത്താലാണ് .ഒരാളുടെ നാവിൽ ഏതാണ്ട് മൂവായിരത്തിൽ പരം രുചിമുകുളങ്ങൾ ഉണ്ട്,ഇതെല്ലാം തന്നെ ചെറിയ നാഡിതന്തുക്കൾ വഴി തലച്ചോറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു .ഓരോ രുചിയും തിരിച്ചറിയുന്നതിനുള്ള രുചിമുകുളങ്ങൾ നാവിന്റെ ഓരോ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ആഹാര പദാർത്ഥങ്ങളിലെ തന്മാത്രകൾ രുചിമുകുളങ്ങളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനം വഴിയാണ് നാം സ്വാദറിയുന്നത്.പദാർത്ഥം ലയനീരൂപത്തിൽ ആയിരുന്നാൽ മാത്രമേ രുചിമുകുളങ്ങൾക്ക് അവയുമായി പെട്ടെന്ന് പ്രവർത്തിക്കുവാൻ കഴിയുകയുള്ളു.ലായനികളിൽ ആറ്റങ്ങൾക്കു കൂടുതൽ ചലനസ്വാതന്ത്രമുള്ളതുകൊണ്ട് അവ രുചിമുകുളങ്ങളുമായി വേഗത്തിൽ കൂട്ടിമുട്ടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു .ഇതുകൊണ്ടാണ് ആഹാരവസ്ത്തുക്കൾ ചവച്ചരച്ചു കഴിക്കുമ്പോൾ കൂടുതൽ സ്വാദ് അനുഭവപ്പെടുന്നത്.വായിൽ ഇട്ടാൽ ലയിക്കാത്ത വസ്‌തുക്കൾക്കു രുചി ഉണ്ടാവുകയില്ല.
പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ അതിലെ കണികകൾ കൂടുതൽ വേഗത്തിൽ ചലിക്കുന്നു .അതിനാൽ ചെറുചൂടോടെ ആഹാരസാധനങ്ങൾ ഭക്ഷിച്ചാൽ രുചി കൂടുതൽ തോന്നും .
No comments:
Post a Comment