ലഡ്ഡു മാത്രമല്ല മധുരമുള്ള എന്തു വസ്തു കഴിച്ചശേഷം ചായയോ കാപ്പിയോ കുടിച്ചാൽ നമുക്ക് മധുരം തോന്നിക്കുകയില്ല.ഇതിനു കാരണം നമ്മുടെ നാക്കിന്റെ പ്രത്യേകതകൊണ്ടാണ് .നാക്കിൽ രുചി അറിയുന്നതിനായി നിരവധി രുചിമുകുളങ്ങൾ ഉണ്ട് .നാം രുചി അറിയുന്നത് ഈ രുചിമുകുളങ്ങളുടെ സഹായത്താലാണ് .ഒരാളുടെ നാവിൽ ഏതാണ്ട് മൂവായിരത്തിൽ പരം രുചിമുകുളങ്ങൾ ഉണ്ട്,ഇതെല്ലാം തന്നെ ചെറിയ നാഡിതന്തുക്കൾ വഴി തലച്ചോറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു .ഓരോ രുചിയും തിരിച്ചറിയുന്നതിനുള്ള രുചിമുകുളങ്ങൾ നാവിന്റെ ഓരോ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ നാക്കിന്റെ മുൻവശത്തുള്ള രുചിമുകുളങ്ങൾ മധുരരസതന്മാത്രകൾ കൊണ്ട് നിറയും .ആ സമയത്തു മധുരമുള്ള ചായയോ കാപ്പിയോ കുടിച്ചാൽ ,അതിലെ പഞ്ചസാരയുടെ തന്മാത്രകൾക്കു രുചിമുകുളങ്ങളിൽ യാതൊരു പ്രഭാവവും ചെലുത്താൻ കഴിയില്ല.അതേസമയം ചായയുടെയും ,കാപ്പിയുടെയുമൊക്കെ കമർപ്പ് രസം പിന്ഭാഗത്തുള്ള രുചിമുകുളങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നു .അതിനാൽ മധുരമില്ലാത്ത ചായ കുടിച്ച പ്രതീതി അനുഭവപ്പെടുന്നു.
No comments:
Post a Comment