Reni Raveendran

Friday, March 24, 2017

ഋതുക്കൾ മാറി മാറി വരുന്നതെന്തുകൊണ്ട് ?

                     ഭൂമി സ്വയം കറങ്ങുന്നതു കൊണ്ടാണ് രാവും പകലും നമുക്ക് അനുഭവപ്പെടുന്നത് .ഇതിനോടൊപ്പം തന്നെ ഭൂമി സൂര്യനെ വലം വെയ്ക്കുന്നുമുണ്ട് ,എന്നാൽ ഭൂമിയുടെ ഈ കറക്കങ്ങൾ കൊണ്ടല്ല ഋതു ഭേദങ്ങൾ ഉണ്ടാകുന്നതും ,ദിനരാത്രങ്ങൾ വ്യത്യാസപ്പെട്ടുവരുന്നതും .ഇതിനു കാരണമായിട്ടുള്ളത് ഭൂമിയുടെ അച്ചുതണ്ടിനുള്ള ഒരു ചെരിവാണ്.സൂര്യനെ വെച്ച് നോക്കുമ്പോൾ ഭൂമി അല്പം ചെരിഞ്ഞിട്ടാണ് നിൽക്കുന്നത് (23 .5 ഡിഗ്രീ ).ഭൂമി സൂര്യനെ വലം വെയ്ക്കുമ്പോൾ ഈ ചെരുവ് മാറി മാറി വരുന്നു.സൂര്യനെ വലം വെയ്ക്കുന്ന പാതയിൽ സൂര്യന് അഭിമുഖമായി ഏതു ഭാഗമാണോ ചെരിഞ്ഞു വരുന്നത് അവിടെ പകൽ കൂടുതൽ വരികയും ,കൂടുതൽ ചൂട് അനുഭവപ്പെടുകയും ചെയ്യും.
            ഡിസംബറിൽ ഉത്തര ധ്രുവം (northern pole)പുറത്തേക്കും,ദക്ഷിണ ധ്രുവം (southern pole )സൂര്യന് അഭിമുഖമായിട്ടുമാണ് ഭൂമിയുടെ ചെരിവ്.തന്മൂലം ഉത്തരാർദ്ധഗോളത്തിൽ ഡിസംബറിൽ പകൽ സമയം കൂടുതലും രാത്രി കുറവുമായിരിക്കും ,എന്നാൽ ദക്ഷിണാർദ്ധഗോളത്തിൽ നേരെ തിരിച്ചും സംഭവിക്കുന്നു .
            ജൂണിൽ ഉത്തര ധ്രുവം അകത്തോട്ടും ,ദക്ഷിണ ധ്രുവം പുറത്തേക്കുമായിട്ടാണ് ചെരിവ് അപ്പോൾ ഉത്തരധ്രുവത്തിൽ നീളം കൂടിയ പകലും ,ദക്ഷിണ ധ്രുവത്തിൽ നേരെ തിരിച്ചും സംഭവിക്കുന്നു .
           എന്നാൽ മാർച്ചിലും ,സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽ നിന്നും തുല്യ അകലത്തിലാകത്തക്കവണ്ണം സമാന്തരമായാണ് ഭൂമിയുടെ നില ,അതുകൊണ്ടു ഭൂമിയുടെ എല്ലാ ഭാഗത്തും രാവും പകലും തുല്യമായി ലഭിക്കുന്നു.
         ഡിസംബർ 23 ആണ് ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും കുറഞ്ഞ പകൽ ,അതെ സമയം ദക്ഷിണാർദ്ധഗോളത്തിൽ അന്ന് ഏറ്റവും നീളം കൂടിയ പകൽ കിട്ടുന്നു .ഉത്തരധ്രുവത്തിൽ ജൂൺ 21 ആണ് ഏറ്റവും നീണ്ട പകൽ വരുന്ന ദിനം .ദക്ഷിണ ധ്രുവത്തിൽ നേരെ തിരിച്ചും.മാർച്ച് 21,സെപ്റ്റംബർ 23 ഈ രണ്ടു ദിനങ്ങൾ രണ്ടു അർദ്ധ ഗോളങ്ങളിലും തുല്യമായി രാവും പകലും ഒരുമിച്ചു വരുന്നു .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...