Q.ഉള്ളി അരിയുമ്പോൾ കണ്ണ് എരിയുന്നതെന്തുകൊണ്ട് ?
ഉള്ളി അരിഞ്ഞപ്പോൾ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളാണ് ഇതിനു കാരണം
ഉള്ളി അരിഞ്ഞപ്പോൾ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളാണ് ഇതിനു കാരണം
ഉള്ളി മണ്ണിൽനിന്നും ധാരാളം സൾഫർ വലിച്ചെടുത്തുഇത് സൾഫോക്സഡ്സ് (sulfoxides )ആയി പ്രത്യേക അറകളിൽ (cells )സംഭരിക്കപ്പെടുന്നു നമ്മൾ ഉള്ളി മുറിക്കുകയോ,ചതക്കുകയോ ചെയ്യുമ്പോൾ ,അലിനെസസ് (allinases )എന്ന എൻസൈo, സൾഫീനിക് .ആസിഡ് (sulfenic acid )എന്ന രാസവസ്തുവായി മാറുന്നു ഇത് വായുവുമായി ചേർന്ന് വാതകരൂപത്തിലുള്ള മറ്റൊരു രാസവസ്തുവുണ്ടാകുന്നു (syn -propanethial -5 -oxide ) ഈ വസ്തു കണ്ണിൽ അകപ്പെടുമ്പോൾ കണ്ണിനു പുകച്ചിലും ചൊറിച്ചിലും ഉണ്ടാകുന്നു.കണ്ണിൽ എന്തെങ്കിലും അന്യ വസ്തുക്കൾ പോയാൽ കണ്ണുനീർ ഗ്രന്ഥി,കണ്ണുനീർ ഉത്പാദിപ്പിച്ചു അത് കഴുകിക്കളയാൻ ശ്രമിക്കും .അത് തന്നെയാണ് ഉള്ളിയുടെ കാര്യത്തിലും സംഭവിക്കുന്നത് .ഉള്ളിയിൽ ഉണ്ടാകുന്ന ഈ രാസമാറ്റം തന്നെയാണ് ഉള്ളി മുറിക്കുമ്പോൾ ഉണ്ടാകുന്ന മണത്തിനും കാരണം .
No comments:
Post a Comment