. പ്രധാനമായും പക്ഷികൾ ഇങ്ങനെ കൂട്ടമായി പറക്കുന്നത്,ഊർജ്ജ നഷ്‌ടം കുറക്കുന്നതിന് വേണ്ടിയാണ്.ഇങ്ങനെ പ്രത്യേക പാറ്റേണായി പറക്കുമ്പോൾ സാധാരണ പറക്കുന്നതിനേക്കാൾ കുറവ് ഊർജമേ ആവശ്യമായി വരുന്നുള്ളു. പറക്കുന്ന പക്ഷിയുടെ ചിറകുകൾ വായുവിന് മുകളിലേക്കൊരു ആക്കം നൽകുന്നുണ്ട്. പക്ഷിക്കൂട്ടങ്ങൾ പാറ്റേണുകൾ രൂപീകരിക്കുമ്പോൾ തൊട്ടുമുൻപിൽ പറക്കുന്ന പക്ഷിയുടെ ചലനം മൂലം വായുവിന് ആക്കം കിട്ടിയ ഭാഗത്തായിരിക്കും അടുത്ത പക്ഷി പറക്കുക,അതിനാൽ ആ പക്ഷിക്ക് വായുവിന്റെ ഒഴുക്കിനൊപ്പം മുന്നോട്ടു പോകാൻ കഴിയുകയും പറക്കുന്നതിനായി കുറച്ചു ഊർജം മതിയാകുകയും ചെയ്യുന്നു.ഏറ്റവും മുന്നിലുള്ള പക്ഷിക്ക് കൂടുതൽ ആയാസം ഉണ്ടാകുമെന്നതിനാൽ ഈ സ്ഥാനം പക്ഷികൾ മാറിമാറി വഹിക്കുന്നു.ഇതുകൊണ്ടാണ് കൂട്ടമായി പറക്കുന്ന പക്ഷികൾ ഇടയ്ക്കിടെ അവയുടെ സ്ഥാനം മാറ്റുന്നത്.സാധാരണയായി v ആകൃതിയിൽ ആണ് പക്ഷിക്കൂട്ടത്തെ കാണാറുള്ളത് .
ഇതുകൂടാതെ ഇങ്ങനെ പറക്കുന്നത് കൊണ്ട് അവയ്ക്കു മറ്റു നേട്ടങ്ങളുമുണ്ട് .ദേശാടനം ചെയ്യുന്ന പക്ഷികളിൽ പ്രായം കൂടിയവയ്ക്കു മറ്റുള്ളവയെ നയിച്ച് കൊണ്ടുപോകാൻ കഴിയുന്നു. അത് പോലെ കൂട്ടമായി പറക്കുന്നത് കൊണ്ട് മറ്റു വലിയ പക്ഷികളിൽ നിന്നുള്ള അക്രമങ്ങളിൽ നിന്നും രക്ഷനേടുന്നത്തിനും സഹായകമാകുന്നു
No comments:
Post a Comment