പാല് തൈരായി മാറാൻ കാരണം ലാക്ടിക് ആസിഡ് ബാക്ടീരിയ എന്ന സൂക്ഷ്മാണുക്കളുടെ പ്രവർത്തനഫലമായിട്ടാണ്.ഫെർമെന്റേഷൻ (fermentation) എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.ഈ ബാക്ടീരിയ പാലിൽ വളരുകയും ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.ലാക്ടിക് ആസിഡ് ആണ് തൈരിനു പുളിപ്പ് രസം കൊടുക്കുന്നത്.ഈ ലാക്ടിക് ആസിഡ് പാലിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനായ, കാസീനിനെ (casein) രൂപമാറ്റത്തിന് വിധേയമാക്കുകയും തൽഫലമായി പ്രൊട്ടീനുകൾ എല്ലാം കൂടി ഒന്നിച്ചു ചേർന്ന് കട്ടയായി മാറുകയുംചെയ്യുന്നു.തൽഫലമായി തൈര് കട്ടിയായി കാണപ്പെടുന്നു.
പാലിനെ തൈരാക്കി മാറ്റുന്ന ഈ ബാക്റ്റീരിയകൾ നന്നായി വളരുന്നത് 30-40 ഡിഗ്രി സെൽഷ്യസിനു ഇടയിലാണ്.അപ്പോൾ ഈ ഫെർമെന്റഷൻ പ്രക്രിയ വളരെ വേഗത്തിൽ നടക്കുകയും കൂടുതൽ ലാക്ടിക് ആസിഡ് ഉണ്ടാകുകയും ചെയ്യുന്നു.അതുകൊണ്ടാണ് വേനൽക്കാലത്തു തൈര് വേഗത്തിൽ കട്ടയാകുന്നത് .
No comments:
Post a Comment