Reni Raveendran

Friday, March 24, 2017

മദ്യപിച്ച ഒരാൾക്ക് ഇടയ്ക്കിടെ മൂത്ര ശങ്ക അനുഭവപ്പെടാൻ കാരണമെന്ത് ?


മദ്യപിച്ച ഒരാൾക്ക് ഇടയ്ക്കിടെ മൂത്ര ശങ്ക അനുഭവപ്പെടാൻ കാരണമെന്ത് ?
      മദ്യം ശരീരത്തിന് ഒരു വിഷവസ്തുവാണ്.അതിന്റെ ഉപയോഗം മനുഷ്യനെ മാനസികവും,ശാരീരികവും ആയ ഒരുപാടു വിപത്തുകളിൽ കൊണ്ടെത്തിക്കുന്നു .
മദ്യത്തിലുള്ള പ്രധാന വസ്തു എഥനോൾ ആണ്.ഈ വിഷവസ്തുവാണ് മദ്യപിച്ചശേഷം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്കു കാരണമായി തീരുന്നത് .
      മദ്യം ശരീരത്തിൽ എത്തിയാൽ വളരെ പെട്ടെന്ന് തന്നെ രക്തത്തിൽ കലരുകയും,അങ്ങനെ തലച്ചോറിലും,മറ്റു അവയവങ്ങളിലും എത്തപെടുന്നു. എഥനോൾ തലച്ചോറിലെ Neurotrasmitter ആയ ഗ്ലുട്ടാമേറ്റിന്റെ (glutamate )പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു.GABA എന്നറിയപ്പെടുന്ന വേറൊരു രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യുന്നു.തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഗ്ലുട്ടാമേറ്റ് ആണ് നമുക്ക് ശരിയായ രീതിയിൽ ചിന്തിക്കാനും,ഓർമ്മിക്കാനും, പ്രവർത്തിക്കാനുമൊക്കെയുള്ള കഴിവ് തരുന്നത് GABA അതിന്റെ എതിരായിട്ടും പ്രവർത്തിക്കുന്നു. അപ്പോൾ മദ്യം ഗ്ലുട്ടാമേറ്റിന്റെ പ്രവർത്തനം തടസപ്പെടുത്തിയാൽ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാമല്ലോ.
      പലരും പറയാറുണ്ട് മദ്യപിച്ചാൽ സുഖകരമായ ഒരു അവസ്ഥ തോന്നാറുണ്ടെന്ന്‌,ഇതിന് കാരണം കുറഞ്ഞ അളവിൽ തലച്ചോറിൽ എത്തപ്പെടുന്ന മദ്യം 'ഡോപമിൻ' (dopamine )എന്ന രാസവസ്തു ഉല്പാദിപിപ്പിക്കുന്നത്തിനു കാരണമാകുന്നു.ഈ വസ്തുവാണ് ഒരു relaxation ഫീലിംഗ് തരുന്നത് .
      മദ്യത്തിന്റെ അളവ് കൂടുന്നതനുസരിച്ചു തലച്ചോറിന്റെ മുഴുവൻ ഭാഗങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടുന്നു. സെർവിക്കൽ കോർട്ടക്‌സിനെ ബാധിക്കുന്നതു മൂലം വിഷാദം,മറ്റു സ്വഭാവ വൈകല്യങ്ങൾ എന്നിവക്ക് കാരണമാകുന്നു,അതുപോലെ തന്നെ പെട്ടെന്ന് ഉറക്കത്തിലേക്കും നയിക്കുന്നു.
      മദ്യപിച്ച ഒരാൾക്ക് ഒരിക്കൽ മൂത്രമൊഴിച്ചു കഴിഞ്ഞാലും വളെരെ പെട്ടെന്ന് തന്നെ വീണ്ടും വേണമെന്ന് തോന്നാറുണ്ട്.ഇതിനു കാരണം വാസോപ്രസിൻ (vasopresin -anti diuretic hormone )എന്ന ഹോർമോണിന്റ്റെ പ്രവർത്തനത്തെ ആൽക്കഹോൾ തടസ്സപ്പെടുത്തുന്നു .ഈ ഹോർമോൺ ആണ് വൃക്കകൾ ഒരു പരിധിയിൽ കൂടുതൽ ജലാംശം പുറന്തള്ളപ്പെടുന്നത് തടയുന്നത്. എന്നാൽ ഹോർമോൺ പ്രവർത്തനം തടസപ്പെടുന്നത് കൊണ്ട് ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും,നിർജലീകരണം എന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു .ഇതാണ് തലേദിവസം നന്നായി മദ്യപിച്ച ഒരാൾക്കുണ്ടാകുന്ന"ഹാങ്ങ് ഓവർ" ന്നു ഒരു കാരണം.കരൾ സാദാ സമയത്തും ശരീരത്തിലുള്ള എഥനോളിനെ പുറന്തള്ളുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു അതിന്റെ ഫലമായുണ്ടാകുന്ന അസെറ്റാൽഡിഹൈഡ് (acetaldehyde) എന്ന രാസവസ്തുവും ഹാങ്ങോവറിനു മറ്റൊരു കാരണമാണ്
       മദ്യം ശരീരത്തിനെ ഏതൊക്കെ രീതിൽ ബാധിക്കുമെന്നു മനസിലായില്ലേ.ഇതുകൊണ്ടാണ് മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ മദ്യം അയാളെ കൺട്രോൾ ചെയ്യുമെന്ന് പറയുന്നത്.

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...