Reni Raveendran

Saturday, April 22, 2017

കേരളം , പ്രാചീന കേരളചരിത്രം ,Kerala-Ancient Kerala history

       പ്രാചീന കേരളചരിത്രം


  1. ഏതു ശിലായുഗത്തിന്റെ അവസാനകാലഘട്ടത്തിലാണ് കേരളം രൂപം കൊണ്ടു എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ?നിയോലിത്തിക്
  2. ശിലായുഗത്തിൽ കേരളത്തിൽ കുടിയേറിയ ജനവിഭാഗങ്ങൾ ?നീഗ്രോയ്ഡ്സ്
  3. കേരളത്തിൽ ആദ്യം കുടിയേറി വന്നെത്തിയ മെഡിറ്ററേനിയൻ ജനവിഭാഗങ്ങൾ?ഭരതർ (പരവർ) ലോഹയുഗത്തിൽ
  4. ആദ്യമായി എവിടെനിന്നാണ് കേരളത്തിലെ ആദിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത് ?കാഞ്ഞിരപ്പുഴ(പാലക്കാട്)
  5. കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലായുഗനിർ‌‌മ്മിതികളാണ്? മുനിയറകൾ
  6. കേരളത്തിൽ മുനിയറകൾ കാണപ്പെടുന്ന മറ്റൊരു സ്ഥലം ?ആയക്കുറിശ്ശി(പാലക്കാട്‌ ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ
  7. ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള, തമിഴ്‌നാടും കേരളവും ഒന്നായിട്ടു കിടന്നിരുന്ന പുരാതനകാലഘട്ടമാണ് ?സംഘകാലം.
  8. സംഘംകാലഘട്ടത്തിൽ ഉത്ഭവിച്ച കേരളത്തിന്റെ തനതു ആയോധന കല ?കളരിപ്പയറ്റ്
  9. സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായിഎങ്ങനെയാണു വിവിധ മേഖലകളായി തരം തിരിച്ചിരുന്നത് ?തിണകൾ
  10. ഏതെല്ലാമാണ് അന്ന് നിലനിന്നിരുന്ന അഞ്ചു തിണകൾ ?കുറിഞ്ഞിത്തിണ, പാലത്തിണ,മുല്ലൈത്തിണ, മരുതംതിണ, നെയ്തൽത്തിണ
  11. മലകൾക്കടുത്തായി വസിച്ചിരുന്ന ജനങ്ങൾ ഏതു തിണയിൽ പെടുന്നു ?കുറിഞ്ഞിത്തിണ(കുറുവർ ,വേലൻ എന്നിവർ അവിടെ ജീവിച്ചിരുന്നു )
  12. അവരുടെ ഉപജീവനമാർഗം ?വേട്ടയാടൽ
  13. അവരുടെ ദൈവം ?മുരുകൻ
  14. മലകളിൽ തന്നെ ജലദൌർലഭ്യമുള്ള പ്രദേശങ്ങൾ ആണ്?പാലതിണ (അവിടെ ജീവിച്ചിരുന്നവർ മറവർ )
  15. അവരുടെ ഉപജീവന മാർഗം ?വേട്ടയാടലും,മൃഗോത്പന്നങ്ങളുടെ വ്യാപാരവും
  16. മറവരുടെ ദൈവം ?കൊറ്റവൈ എന്ന ദേവി
  17. ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ? മുല്ലതിണ (അവിടുത്തെ ജനങ്ങൾ ഇടയർ,ആയർ )
  18. അവരുടെ ഉപജീവനമാർഗം ?കാലികളെ ഉപയോഗിച്ചുള്ള കൃഷി
  19. മുല്ലത്തിണക്കാരുടെ ദൈവം?മായോൻ
  20. ഏറ്റവും വളക്കൂറുള്ള ,പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ? മരുതംതിണ (അവിടുത്തെ ജനങ്ങൾ വെള്ളാളർ ,ഉഴവർ )
  21. അവരുടെ ദൈവം ?ഇന്ദ്രൻ
  22. മരുതംതിണയിലെ ജനങ്ങളുടെ ഉപജീവന മാർഗം ?കൃഷി
  23. കടലും അതിനോട് ചേർന്ന തീര പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ? നെയ്തൽതിണ(ഇവിടത്തെ നാട്ടുകാർ പരവർ (പരതവർ)
  24. അവരുടെ ഉപജീവനമാർഗം ? മത്സ്യ ബന്ധനവും വ്യാപാരവും
  25. അവരുടെ ദേവൻ?വരുണൻ അല്ലെങ്കിൽ ജലദേവൻ
  26. കേരളത്തിൽ ആദ്യം ഉടലെടുത്ത രാജവംശം(രാജസ്ഥാനം ) ഏതാണ് ?പാണ്ടിനാട്
  27. ഏതു തിണയിലെ ജനവിഭാഗമാണ് പാണ്ടി രാജാക്കന്മാർ ആയത് ?മുല്ലതിണ
  28. അവർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?ആയന്മാർ
  29. പാണ്ടിയരുടെ തലസ്ഥാനം ? മുല്ലതിണയിൽ പെട്ട മധുര .
  30. ചോളരാജവംശം ഏതു തിണയിൽ പെട്ട ജനവിഭാഗത്തിൽ നിന്നും ഉടലെടുത്തതാണ് ?മരുതം തിണയിലെ വെള്ളാളന്മാർ
  31. ചോളന്റെ ആസ്ഥാനം? മരുതം തിണയിലുള്ള ഉറയൂർ
  32. ചേരന്മാർ ഏതു തിണയിൽ പെട്ട ജനങ്ങളായിരുന്നു ?നെയ്തൽ തിണ(നെയ്തൽ തിണയിലെ മൂപ്പന്മാരായിരുന്നു ചേരരാജാക്കന്മാരായത് )
  33. അവരുടെ തലസ്ഥാനം?നെയ്തൽ തിണയിലുള്ള വഞ്ചിമുതൂർ (ഇന്നത്തെ കൊടുങ്ങല്ലൂർ,) കരൂർ (തമിഴ്നാട്ടിലെ കരൂർ അല്ലെങ്കിൽ തൃക്കാക്കര) ആയിരുന്നു.
  34. പൊറയൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പുരാതന രാജാക്കന്മാർ ?ചേരന്മാർ
  35. കേരളം ഉൾപ്പെടുന്ന പ്രദേശത്തു(ചേരളം ) ആദ്യമായി ഉടലെടുത്ത സാമ്രാജ്യം ?ചേരസാമ്രാജ്യം
  36. ആദ്യത്തെ ചേരരാജാവ് എന്ന് സംഘം കൃതികളിൽ പരാമർശിക്കുന്നത് ആരെയാണ് ? ഉതിയൻ ചേരൽ (ഉദയൻ )
  37. ‘പെരുഞ്ചോറ്റുതിയൻ"എന്നറിയപ്പെടുന്ന ചേരരാജാവ് ?ഉതിയൻ ചേരൽ (ഉദയൻ )
  38. ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണേഷ്യയിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു ?മുസിരിസ്
  39. കേരളത്തിലെ ഏതു പ്രദേശത്തിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നത് ? കൊടുങ്ങല്ലൂർ
  40. ഏതു രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെട്ടത് ?കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര-പാണ്ഡ്യ രാജാക്കന്മാർ
  41. മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് ?മുസിരിസ് പൈതൃകസംരക്ഷണപദ്ധതി.
  42. ഏതെല്ലാം പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ.?എറണാകുളം ജില്ലയിലെ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ
  43. കേരള സർക്കാരിന്റെ ആദ്യ ഹരിതപദ്ധതി ?മുസിരിസ് പൈതൃകസംരക്ഷണപദ്ധതി.( കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല).
  44. ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു പുരാതന രാജവംശമാണ് ?മൂഷക രാജവംശം
  45. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള ഒരു പുരാതന സംസ്കൃതമഹാകാവ്യo ? മൂഷകവംശം.
  46. കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് ?മാടായിക്കോട്ട. (തെക്കിനാക്കീൽ കോട്ട)
  47. 2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഏതു രാജാവാണ് ഇത് പണി കഴിപ്പിച്ചത് ?ഭല്ലവൻ രാജാവ്
  48. ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിൽ സംഘകാലത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ഒരു രാജവംശം ?ആയ് രാജവംശം
  49. കേരളപുത്രന്മാർ എന്നറിയപ്പെടുന്ന രാജവംശം ?ചേര സാമ്രാജ്യം(5- 12 നൂറ്റാണ്ടുവരെ)
  50. ആദ്യകാല ചേരതലസ്ഥാനം? കരൂർ
  51. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ ? ചെങ്കുട്ടുവൻ ചേരൻ (കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) (കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി)
  52. രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ?. കുലശേഖര ആഴ്‌വാർ(കുലശേഖരവർമ്മ )
  53. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്?കുലശേഖര ആഴ്‌വാർ(കുലശേഖരവർമ്മ )
  54. രണ്ടാം ചേര സാമ്രാജ്യ തലസ്ഥാനം?മഹോദയപുരം(ഇന്നത്തെ കൊടുങ്ങല്ലൂർ )
  55. കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് ?കുലശേഖരവർമ്മ
  56. ആരുടെ കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായo ആരംഭിച്ചത്.?കുലശേഖരവർമ്മ
  57. മഹോദയപുരം ( കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖര പരമ്പരയിലെ രണ്ടാമത്തെ രാജാവ് ?ചേരമാൻ പെരുമാൾ(രാജശേഖര വർമ്മൻ)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...