Reni Raveendran

Tuesday, May 16, 2017

കേരളചരിത്രം -കേരളപ്പിറവി,Kerala history ,Kerala state formationa ,Keralappiravi

                     കേരളപ്പിറവി

  1. കേരള സംസ്ഥാനം രൂപീകൃതമായ വർഷം ?1956 നവംബർ 1 
  2. കേരളപ്പിറവി ദിനം ?നവംബർ 1 
  3. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം ?14 
  4. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതായിരുന്നു?കേരളം
  5. 1953ൽ രൂപീകരിച്ച സംസ്ഥാനങ്ങളുടെ പുന:സംഘടനാ കമ്മീഷന്റെ തലവൻ?ഫസൽ അലി
  6. സംസ്ഥാനപുന:സംഘടനയിൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതു ജില്ലയാണ് മദിരാശി സംസ്ഥാനത്തോട് ചേർക്കപ്പെട്ടതു ? കന്യാകുമാരി
  7. മൈസൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന തെക്കൻ കാനറാ ജില്ലയിലെ ഏതു താലൂക്കാണ് മലബാറിന്റെ കൂടെ തിരു-കൊച്ചിയോടു ചേർക്കപ്പെട്ടത് ? കാസർഗോഡ്
  8. മലബാർ ജില്ലയുടെ ഏതു പ്രദേശമാണ് മദിരാശിയോട് ചേർക്കപ്പെട്ടത് ? ഗൂഡല്ലൂർ 
  9. കേരള സംസ്ഥാനത്തിന്റെ രൂപീകരണ സമയത്തു എത്ര ജില്ലകളാണുണ്ടായിരുന്നത്  ? 5 
  10. അവ ഏതെല്ലാം തിരുവന്തപുരം ,കൊല്ലം,കോട്ടയം,തൃശൂർ,മലബാർ
  11. കേരള സംസ്ഥാനത്തിന്റെ ആദ്യ ഗവർണർ ?ബി. രാമകൃഷ്‌ണറാവു
  12. കേരള സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ ?കെ.ടി കോശി
  13. ആദ്യ ചീഫ്‌ സെക്രട്ടറി? എൻ.ഇ.എസ്‌. രാഘവാചാരി. 
  14. ആദ്യ പോലീസ്‌ ഐ ജി? എൻ. ചന്ദ്രശേഖരൻനായർ. 
  15. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ നടന്നത് ?1957 ഫെബ്രുവരി 28
  16. ലോകത്തിൽ ആദ്യമായി ഒരു പൊതു തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതെവിടെ ?കേരളം (1957)
  17. ആദ്യ മന്ത്രി സഭയിലെ അംഗങ്ങളുടെ എണ്ണം ?11 
  18. ആദ്യ മുഖ്യമന്ത്രി ? ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌
  19. ആദ്യ ആഭ്യന്തര,ജലവിഭവ,ജയിൽ,നിയമ,വൈദ്യുതി വകുപ്പ് മന്ത്രി ?വി.ആർ.കൃഷ്ണ അയ്യർ
  20. ആദ്യ വിദ്യാഭ്യാസ ,സഹകരണ മന്ത്രി ?ജോസഫ് മുണ്ടശ്ശേരി
  21. ആദ്യ ധനകാര്യമന്ത്രി ?സി.അച്യുതമേനോൻ
  22. ആദ്യ റവന്യൂ മന്ത്രി?കെ.ആർ.ഗൗരി അമ്മ
  23. ആദ്യ തൊഴിൽ ഗതാഗത മന്ത്രി ?ടി.വി. തോമസ് ,
  24. ആദ്യ വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ?കെ.സി. ജോർജ് 
  25. ആദ്യ വൃവസായ മന്ത്രി ?കെ.പി ഗോപാലൻ
  26. ആദ്യ ആരോഗ്യമന്ത്രി?എ.ആർ.മേനോൻ
  27. ആദ്യ പൊതുഭരണ വകുപ്പ് മന്ത്രി ?ടി.എ.മജീദ്
  28. ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?പി.കെ.ചാത്തൻ മാസ്റ്റർ
  29. ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് കേരളത്തിലെ ആദ്യ  സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടതെന്ന് ?1959 ജൂലൈ 31 
  30. 1959-ൽ ആദ്യ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ച സമരം ?വിമോചന സമരം 
  31. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് മാനദണ്ഡങ്ങൾ നോക്കാതെ സ്വകാര്യ വ്യക്തിയിൽ നിന്നും സംസ്ഥാനത്തിനാവശ്യമായ അരി വാങ്ങിയതിനെ തുടർന്നുണ്ടായ വിവാദo ?ആന്ധ്രാ അരി കുംഭകോണം

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...