കേരള ചരിത്രം തിരു-കൊച്ചി സംസ്ഥാനം
- കേരളപിറവിക്ക് മുൻപ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് നിലവിൽ വന്ന സംസ്ഥാനം ?തിരു-കൊച്ചി.
- തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ട വർഷം ?1949 ജൂലൈ 1
- തിരു-കൊച്ചിയുടെ തലസ്ഥാനം ?തിരുവനന്തപുരം
- തിരു-കൊച്ചിയുടെ നിയമനിർമ്മാണസഭ (സെക്രട്ടറിയേറ്റ്) എവിടെ ആയിരുന്നു ? തിരുവനന്തപുരo
- തിരു-കൊച്ചിയുടെ ഹൈക്കോടതി ?എറണാകുളo
- തിരു-കൊച്ചിയിലെ ജില്ലകളുടെ എണ്ണം ?4 ,തിരുവന്തപുരം ,കൊല്ലം,കോട്ടയം,തൃശൂർ
- തിരു-കൊച്ചിയിലെ താലൂക്കുകളുടെ എണ്ണം ?36
- തിരു-കൊച്ചിസംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഏത് ജില്ലയും ചേർത്താണ് 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടത് ?മലബാർ.
- സ്വാതന്ത്ര്യസമരസേനാനികളുടെ നേതൃത്വത്തിൽ 1928 ഏപ്രിലിൽ എറണാകുളത്തുവെച്ച് നടന്ന ഏതു യോഗത്തിലാണ് ഐക്യകേരളപ്രമേയം എന്നൊരു രേഖ ആദ്യമായി തയ്യാറാക്കി അംഗീകരിച്ചത് ?നാട്ടുരാജ്യപ്രജാസമ്മേളനം
- ഐക്യകേരളപ്രാപ്തിക്കുവേണ്ടി നിലകൊണ്ട പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി?കെ.പി. കേശവമേനോൻ
- സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായി അറിയപ്പെടുന്ന വ്യക്തി ?കെ.പി. കേശവമേനോൻ
- കെ.പി.കേശവമേനോൻ സ്ഥാപിച്ച മലയാളത്തിലെ പ്രമുഖ ദിനപ്പത്രo ?മാതൃഭൂമി
- കെ.പി.കേശവമേനോന്റെ അദ്ധ്യക്ഷതയിൽ കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി 1946ൽ എവിടെവെച്ചാണ് ഐക്യകേരളപ്രാപ്തിക്കുവേണ്ടി യോഗം ചേർന്നത് ?ചെറുതുരുത്തി
- പ്രഥമ ഐക്യകേരളസമ്മേളനം നടന്നതെവിടെവെച്ചാണ് ?1947 ഏപ്രിലിൽ തൃശ്ശൂർ
- നാട്ടുരാജ്യങ്ങളുടെ യൂണിയൻ ലയനത്തിനും സംസ്ഥാന പുന:സംഘാടനത്തിനും വേണ്ടി ഇന്ത്യാ ഗവണ്മെന്റിനു കീഴിൽ രൂപം കൊണ്ട ഒരു വകുപ്പ്? സ്റ്റേറ്റ്സ് മിനിസ്ട്രി .
- സ്റ്റേറ്റ്സ് മിനിസ്ട്രിയുടെ തലവൻ ആരായിരുന്നു?സർദാർ വല്ലഭായ് പട്ടേൽ
- തിരു-കൊച്ചി സംയോജനത്തിന് ശേഷം മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ എന്ത് സ്ഥാനപ്പേരിലാണ് അറിയപ്പെട്ടത് ?തിരു-കൊച്ചി രാജപ്രമുഖൻ
- തിരു-കൊച്ചി സംയോജനസമയത്തെ കൊച്ചി മഹാരാജാവ്?ശ്രീപരീക്ഷിത് കേളപ്പൻ (കേരളവർമ്മമഹാരാജാവ്)
- 1936 - 1947 കാലയളവിൽ ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയുടെ കാലത്ത് തിരുവതാംകൂറിന്റെ ദിവാൻ ?സർ .സി.പി.രാമസ്വാമി അയ്യർ
- തിരുവതാംകൂറിന്റെ അവസാനത്തെ ദിവാൻ ?പി.ജി.എൻ .ഉണ്ണിത്താൻ
- ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചശേഷം ജനപ്രതിനിധി സഭയിൽ തിരഞ്ഞെടുക്കപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ? പട്ടം താണുപിള്ള(March 24, 1948)
- തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ(2 ആം)പ്രധാനമന്ത്രിയും ആയിരുന്ന വ്യക്തി ?പറവൂർ ടി.കെ.നാരായണപിള്ള
- കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി ?പനമ്പള്ളി ഗോവിന്ദ മേനോൻ
- കൊച്ചിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ?ടി.കെ നായർ
- കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ?ഇ. ഇക്കണ്ട വാരിയർ
- 'കേരളജനത' എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററുമായാ വ്യക്തി ? പട്ടം താണുപിള്ള.
- നിവർത്തന പ്രക്ഷോഭണത്തിനു നേതൃത്വം കൊടുത്ത വ്യക്തി ?പട്ടം താണുപിള്ള.
- പട്ടം താണുപിള്ളയുടെ ആത്മകഥ? ജീവിത സമരം
- കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി?പനമ്പിള്ളി ഗോവിന്ദമേനോൻ(1966ൽ അദ്ദേഹം കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രിയായി)
- മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത വ്യക്തി?പനമ്പിള്ളി ഗോവിന്ദമേനോൻ
- കേരളത്തിൽ ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്ന വ്യക്തി ?പനമ്പിള്ളി ഗോവിന്ദമേനോൻ.
- തിരു-കൊച്ചിയിലെ ആദ്യ അസംബ്ലി കാലാവധി ?1949–51
- തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ?പരൂർ ടി .കെ .നാരായണ പിള്ള (1 July 1949-1 March 1951,ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
- ആദ്യ അസംബ്ലിയിലെ തന്നെ രണ്ടാമത്തെ മുഖ്യമന്ത്രി ?സി.കേശവൻ (3 March 1951 -12 March 1952,ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
- തിരു-കൊച്ചിയിലെ രണ്ടാമത്തെ അസംബ്ലി കാലാവധി ?1952–53(1951 തിരഞ്ഞെടുപ്പ് )
- തിരു-കൊച്ചിയിലെ മൂന്നാമത്തെ മുഖ്യമന്ത്രി ?എ.ജെ .ജോൺ ആനപ്പറമ്പിൽ (12 March 1952-16 March 1954,ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- തിരു-കൊച്ചിയിലെ മൂന്നാമത്തെ അസംബ്ലി കാലാവധി ?1954–56,(1954 തിരഞ്ഞെടുപ്പ് )
- തിരു-കൊച്ചിയിലെ നാലാമത്തെ മുഖ്യമന്ത്രി ?പട്ടം എ.താണുപിള്ള (16 March 1954-10 February 1955,പ്രജാ സോഷ്യലിസ്റ് പാർട്ടി )
- തിരു-കൊച്ചിയിലെ അഞ്ചാമത്തേയും അവസാനത്തെയും മുഖ്യമന്ത്രി?പനമ്പള്ളി ഗോവിന്ദ മേനോൻ (10 February 1955 -23 March 1956,ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- തിരു-കൊച്ചിയിലും പിന്നീട ഐക്യകേരളത്തിലും പ്രസിഡന്റ്‌ഭരണം നിലവിലുണ്ടായിരുന്ന കാലാവധി ?23 March 1956 -5 April 1957
- ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചതെന്ന് ?1956 നവംബർ 1
No comments:
Post a Comment