Reni Raveendran

Sunday, February 19, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - .മണിപ്പൂർ - Indian states - Manipur



                 മണിപ്പൂർ

  1. മണിപ്പൂരിന്റെ തലസ്ഥാനം -ഇംഫാൽ
  2. മണിപ്പൂർ അതിർത്തികൾ ?നാഗാലാ‌ൻഡ്,മിസോറം,അസം, മ്യാന്മാർ
  3. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന രാജ്യം?മ്യാന്മാർ
  4. 'ഇന്ത്യയുടെ രത്നം'എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം?മണിപ്പൂർ.
  5. സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ?മണിപ്പൂരി,ഇംഗ്ലീഷ്
  6. മണിപ്പൂർ പുരാതന കാലത് അറിയപ്പെട്ടിരുന്ന പേര്?കങ്ക്ലപാക്
  7. മണിപ്പൂർ സംസ്ഥാനം രൂപീകരിച്ചതെന്ന്?1972 ജനുവരി 21
  8. ബ്രിട്ടീഷുകാരുമായി ബർമ്മൻ അധിനിവേശം തടയുന്നതിനു വേണ്ടി സന്ധിയുണ്ടാക്കിയ മണിപ്പൂർ രാജാവ് ?1762ൽ രാജ ജയ് സിംഗ്
  9. മണിപ്പൂർ എന്ന നാട്ടുരാജ്യം ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നത് എന്ന് ?1891ൽ
  10. (അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് സിംഗ് ആയിരുന്നു അന്നത്തെ രാജാവ് )
  11. മണിപ്പൂർ ഇന്ത്യൻ യൂണിയനോട് ചേർക്കപെട്ടതെന്ന് ?ഒക്ടോബർ 1949
  12. അവസാനത്തെ മണിപ്പൂർ രാജാവ് -മഹാരാജ ബോധ് ചന്ദ്ര സിംഗ്
  13. മണിപ്പുർ ഒരു കേന്ദ്രഭരണ പ്രദേശമായത്?1956ൽ
  14. മണിപ്പൂർ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?മുഹമ്മദ് അലിമുദ്ദീൻ
  15. യുണൈറ്റഡ് നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് (UNLF )എന്ന വിഘടന സംഘടന രൂപീകരിക്കപ്പെട്ടതെന്ന്?1964 ൽ (ഇപ്പോളും തുടരുന്ന ഈ അക്രമ പരമ്പരകളും, തീവ്രവാദ സംഘടനകളുടെ സാനിധ്യവും, മണിപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പൂർ സന്ദർശിക്കുവാൻ വിദേശികൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്)
  16. ജില്ലകളുടെ എണ്ണം? 9
  17. മണിപ്പൂരിലെ പുരാതനമായ ഒരു വാദ്യോപകരണം?പെന (pena )
  18. സംസ്ഥാന പക്ഷി ?നോൺജൻ (Nongyen)
  19. സംസ്ഥാന മൃഗം?സംഗായ് (Sangai)
  20. സംസ്ഥാന പുഷ്പം ?സീറോയ് ലില്ലി (Siroi Lily)
  21. സംസ്ഥാന വൃക്ഷം?യൂണിഗ്തോ (Uningthou)
  22. നാഷണൽ പാര്കുകളുടെ എണ്ണം ?1 (കീബുൽ ലാംജോ- Keibul Lamjao)
  23. യൂറോപ്യന്മാർക്കു പോളോ എന്ന കളി പരിചയപ്പെടുത്തി കൊടുത്തത്?മണിപ്പൂർ
  24. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പോളോ ഗ്രൗണ്ട് ഏതു ?ഇംഫാൽ പോളോ ഗ്രൗണ്ട്
  25. ഇന്ത്യയിലെ എറ്റവും ഉയരം കൂടിയ ചെളികൊണ്ടു നിർമ്മിച്ച അണക്കെട്ട് ?സിങ്ദ (മണിപ്പൂർ )
  26. മണിപ്പൂരിലെ ഏറ്റവും വലിയ നദി ?ബാരക് നദി
  27. ഏറ്റവും വലിയ തടാകം ?ലോക്താക്
  28. "മണിപ്പൂരിന്റെ ഉരുക്കുവനിത "എന്നറിയപ്പെടുന്നതാണ്?ഇറോം ഷർമിള
  29. മണിപ്പൂരിന്റെ പ്രശസ്തയായ ബോക്സർ താരം?മേരി കോം
  30. മണിപ്പൂരിലെ ക്ലാസിക്കൽ ഡാൻസ് ?മണിപ്പൂരി നൃത്തം(രാസലീല) ജാഗോയി എന്ന പേരിലും അറിയപ്പെടുന്നു



No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...