മിസോറം
- മിസോറാമിന്റെ തലസ്ഥാനം ?ഐസ്‌വാൾ
- മിസോറം സംസ്ഥാനം രൂപീകൃതമായതെന്ന് ?1987 ഫെബ്രുവരി 28
- മിസോറം എന്ന വാക്കിന്റെ അർഥം?മിസോകളുടെ നാട് (മിസോ എന്ന വാക്കിന്റെ അർഥം മലമുകളിലെ മനുഷ്യൻ )
- മിസോറാമിലെ ജനങ്ങൾ അറിയപ്പെടുന്നത്?മിസോകൾ (മലമുകളിലെ മനുഷ്യർ)
- ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമായ മിസോറാമിന്റെ അതിർത്തി സംസ്ഥാനo ഏതു ? അസ്സാം
- ഏതൊക്കെ രാജ്യങ്ങളാണ് മിസോറാമിന്റെ പടിഞ്ഞാറുo ,കിഴക്കും അതിർത്തിയായി വരുന്നത് ?ബംഗ്ലാദേശ് ,ബർമ്മ
- 1889 ൽ ബ്രിട്ടീഷുകാർ ഏതു പേരിലാണ് മിസോറാമിനെ തങ്ങളുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നത് ?ലുഷായ് കുന്നുകൾ
- ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയപ്പോൾ മിസോറം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?അസ്സാം
- മിസോറാമിന്റെ സ്വയം ഭരണാവകാശത്തിനു വേണ്ടി 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ?മിസോ നാഷണൽ ഫ്രണ്ട്
- മിസോ കുന്നുകൾ എന്നപേരിൽ മിസോറം കേന്ദ്രഭരണ പ്രദേശമായതെന്ന് ?1972 ജനുവരി 21-ന്
- ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത് ?371G
- ഔദ്യോഗിക ഭാഷ ?ഇംഗ്ലീഷ്,മിസോ
- ആദ്യത്തെ മുഖ്യമന്ത്രി ?ചു .ചുങ്ക (Ch. Chhunga)
- സംസ്ഥാന മൃഗം?സീറോ (സാസ ) - Serow(Saza)
- സംസ്ഥാന പക്ഷി ?വാവു(Vavu)
- സംസ്ഥാന വൃക്ഷം?ഇന്ത്യൻ റോസ് ചെസ്റ് നട്ട്( Indian rose chestnut)
- സംസ്ഥാന പുഷ്പം ?റെഡ് വാൻഡാ (Red Vanda (Senhri)
- ഏറ്റവും നീളം കൂടിയ നദി ?തലവാങ്
- ഏറ്റവും വലിയ നദി ?ചിംറ്റുപി (chhimtuipui)
- നാഷണൽ പാര്കുകളുടെ എണ്ണം ?2
- അവ ഏതെല്ലാം?ബ്ലൂ മൗറ്റൈൻ നാഷണൽ പാർക്ക്,മുർലെൻ നാഷണൽ പാർക്ക് (Murlen National Park)
- ജനസംഖ്യയിൽ ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം ?മിസോറം
- മുളങ്കോൽ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന മിസോറാമിലെ ഒരു ഗോത്രവർഗ നൃത്തം? ചെരൗ ഡാൻസ്(Cheraw dance )
No comments:
Post a Comment