Reni Raveendran

Sunday, February 19, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -.സിക്കിം -Indian states - Sikkim


          സിക്കിം

  1. സിക്കിമിന്റെ തലസ്ഥാനം ?ഗാങ്ടോക്ക്
  2. സിക്കിം ഇന്ത്യയുടെ 22 ആo സംസ്ഥാനമായി ചേർക്കപ്പെട്ടതെന്ന് ?16 മേയ് 1975
  3. സിക്കിമിന്റെ അതിർത്തി രാജ്യങ്ങൾ ഏതെല്ലാം?ഭൂട്ടാൻ, ചൈന,നേപ്പാൾ
  4. സിക്കിമുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ?പശ്ചിമ ബംഗാൾ
  5. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടി?കാഞ്ചൻ‌ജംഗ
  6. കാഞ്ചൻ‌ജംഗ സ്ഥിതി ചെയ്യുന്നതെവിടെ ?സിക്കിം
  7. സിക്കിമിലെ ജില്ലകളുടെ എണ്ണം ?4
  8. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രണ്ടാമത്തെ ഏറ്റവും ചെറിയ സംസ്ഥാനം?സിക്കിം
  9. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?സിക്കിം (6,10,577)
  10. "സമ്പൂർണ്ണ പുകരഹിത സംസ്ഥാനം "(സ്‌മോക്ക് ഫ്രീ സ്റ്റേറ്റ്) ആയി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?സിക്കിം
  11. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ശുചിത്വം (നിർമൽ സ്റ്റേറ്റ്) കൈവരിച്ചസംസ്ഥാനം?സിക്കിം
  12. ഫുർച്ചാചു,യുംതങ്ങ്,ബൊറാങ് ,റാലങ്,തരാം-ചു,യുമേ സാംഡോങ് എന്നിവയെല്ലാം സിക്കിമിലെ പ്രശസ്തമായ എന്താണ്?ചൂടു നീരുറവകൾ (hot springs )
  13. ഇന്ത്യയെ റിബറ്റുമായി (ചൈന)ബന്ധിപ്പിക്കുന്ന സിക്കിമിലെ പാത ഏതാണ് ?നാഥു ലാ
  14. സിക്കിമിലെ പ്രശസ്തമായ ഒരു ആഘോഷമാണ്?പാങ് ലാബ്‌സോൾ (Pang Lhabsol )
  15. ദേശീയ ഓർക്കിഡ് ഗവേക്ഷണ കേന്ദ്രം.The "National Research Centre for Orchids",(ICAR Institute)സ്ഥിതി ചെയ്യുന്നതെവിടെ ?സിക്കിം
  16. സിക്കിമിലെ ഒരേയൊരു തേയിലത്തോട്ടവും,എന്നാൽ ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും മികച്ചതുമായ തേയിലത്തോട്ടം ഏത് ?തെമി(Temi Tea Garden)
  17. സിക്കിം ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?36
  18. സിക്കിമിലെ ആദ്യത്തെ മുഖ്യമന്ത്രി?കാസി ലെൻഡെപ് ഡോർജി (Kazi Lhendup Dorjee)
  19. ഇന്ത്യയിൽ ഏറ്റവും അധികം ഏലം ഉല്പാദിപ്പിക്കുന്നതും,കയറ്റുമതു ചെയ്യുന്നതുമായ സംസ്ഥാനം ?സിക്കിം
  20. ഇന്ത്യയിലെ ഏക ജൈവ സംസ്ഥാനം (organic state )?സിക്കിം (ജനുവരി 2016 അംഗീകരിക്കപ്പെട്ടു)
  21. സിക്കിം എന്ന പേരുണ്ടായത് ഏതൊക്കെ വാക്കിൽ നിന്നാണ്?ലിംബൂ ഭാഷയിലെ സു,ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ്.(സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം.(സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു)
  22. സിക്കിമിൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ?11
  23. സംസ്ഥാന മൃഗം ?റെഡ് പാണ്ട (Red Panda)
  24. സംസ്ഥാന പക്ഷി ?ബ്ലഡ് ഫെസന്റ് (Blood Pheasant.)
  25. സംസ്ഥാന പുഷ്പം ?നോബിൾ ഓർക്കിഡ് (Dendrobium nobile )
  26. സംസ്ഥാന വൃക്ഷം ?റോഡോഡെൻഡ്രോൺ (Rhododendron)
  27. സിക്കിമിലെ നാഷണൽ പാർക്ക് ?കാഞ്ചൻജംഗ നാഷണൽ പാർക്ക് (Khangchendzonga National Park)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...