കൊതുകുതിരി പോലുള്ള രാസവസ്തുക്കൾ കൊതുകിനെ അകറ്റുന്നതെങ്ങനെ?
കൊതുകിനെ അകറ്റാനുപയോഗിക്കുന്ന രാസവസ്തുക്കൾ കൊതുകുകൾക്കു വിഷമാണെന്നും അതുകൊണ്ടാണ് ,കൊതുകു ആ വഴിക്കു വരാത്തതെന്നുമൊക്കെ നമ്മൾ കരുതാറുണ്ട്.എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് ശരിക്കും ഈ രാസവസ്തുക്കൾ അവ ചോര കുടിക്കാൻ വരുന്ന ആതിഥേയരിൽ നിന്നും അവയെ അകറ്റി നിർത്തുകയാണ് ചെയ്യുന്നത്.
ഇരയെ കണ്ടെത്തുന്നത് എങ്ങനെയാണു എന്ന് നോക്കാം.ചൂട് രക്തമുള്ള മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ശരീരത്തിൽ നിന്നും കാർബൺഡൈ ഓക്സഡ്,നീരാവി,ചൂട് എന്നിവ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഇതെല്ലം കൂടി ചേർന്ന് ആ ജീവിയുടെ ശരീരത്തിനുചുറ്റും ഒരു സംവഹന പ്രവാഹം സ്രഷ്ടിക്കുന്നു .ഈ സംവഹനപ്രവാഹമാണ് കൊതുകുകളെ അവയുടെ ഇരയുടെ അടുത്തേക്ക് ആകർഷിക്കുന്നത്. കൂരിരുട്ടിൽ പോലും കൊതുക് അതിന്റെ ഇരയെ കണ്ടുപിടിക്കുന്നത് ഇങ്ങനെയാണ്.
ഇനി എങ്ങനെയാണു രാസവസ്തുക്കൾ കൊതുകിനെ അകറ്റിനിർത്തുന്നത് എന്ന് നോക്കാം .കൊതുകിന്റെ ശരീരത്തിലുള്ള ചില ഗ്രാഹികൾ(സെൻസറുകൾ)ആണ് ഇതിനു സഹായിക്കുന്നത് .അന്തരീക്ഷത്തിലുള്ള ചൂട്,ഈർപ്പം ,കാർബൺഡൈ ഓക്സഡ് എന്നിവ ഉണ്ടാക്കുന്ന വായുപ്രവാഹം ഈ ഗ്രാഹികളിൽ ഉദ്ധീപനം ഉണ്ടാക്കുന്നു. ഈ ഉദ്ധീപനം സ്വീകരിച്ചാണ് കൊതുക് വായുപ്രവാഹദിശ മനസിലാക്കുന്നത്.എന്നാൽ രാസവസ്തുക്കളുടെ സാമീപ്യം ഈ ഉദ്ധീപനത്തെ തടയുന്നു.തന്മൂലം അവയ്ക്കു ഇരയുടെ അടുത്തെത്താൻ കഴിയുകയില്ല.രാസവസ്തുക്കളുടെ ചെറിയ തന്മാത്രകൾ കൊതുകിന്റെ ഈർപ്പ ഗ്രാഹികളിൽ പറ്റിപിടിച്ചിരിക്കും.എന്നാൽ രാസവസ്തുക്കളില്ലാത്ത ശുദ്ധവായുവിൽ ചെന്നാൽ രാസവസ്തുക്കൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.അതുകൊണ്ടാണ് കൊതുകുതിരി പോലുള്ള വസ്തുക്കളുടെ ഉപയോഗം കഴിഞ്ഞു കുറച്ചു സമയത്തിനുള്ളിൽ തന്നെ കൊതുക് വീണ്ടും പ്രത്യക്ഷപ്പെടുന്നത് .
No comments:
Post a Comment