Reni Raveendran

Saturday, February 25, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - ജമ്മു-കാശ്മീർ -Indian states -Jammu and Kashmir

            ജമ്മു-കാശ്മീർ

  1. ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാന൦?ജമ്മു-കശ്മീർ
  2. ജമ്മു-കാശ്മീരിന്റെ തലസ്ഥാനം?വേനൽക്കാലത്ത് ശ്രീനഗർ, മഞ്ഞുകാലത്ത് ജമ്മു. 
  3. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള ഏക സംസ്ഥാന൦?ജമ്മു-കശ്മീർ
  4. ജമ്മു-കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീർന്നതെന്ന് ?ഒക്ടോബർ 26,1947
  5. എന്താണ് ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പ്‌ ?പ്രതിരോധം, വാർത്താവിനിമയം,വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. 
  6. സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാന൦ ?ജമ്മു-കശ്മീർ
  7. ഔദ്യോഗിക ഭാഷ ? ഉർദു
  8. എന്നാണ് ജമ്മു-കശ്മീർ ഭരണഘടനാ നിലവിൽ വന്നത് ?1957 ജനുവരി 26 
  9. ജമ്മു-കശ്മീർ ഭരണഘടന എത്ര ഭാഗങ്ങളുണ്ട് ?13 
  10. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിക്കുന്ന ഭാഗം ? 2 
  11. ജമ്മു-കശ്മീർ നിയമസഭയുടെ കാലാവധി ?6 വർഷം 
  12. ജമ്മു-കാശ്മീരിന്റെ അതിർത്തികൾ?തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന 
  13. ഏതൊക്കെ പ്രദേശങ്ങൾ ചേർന്നതാണ് ജമ്മു-കശ്മീർ സംസ്ഥാനം? ജമ്മു,കശ്മീർ,ലഡാക് 
  14. 1947 മുതൽ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്ങനെയാണ് ?പാക്ക് അധിനിവേശ കശ്മീർ (പടിഞ്ഞാറ് ആസാദ് കാശ്മീർ ,വടക്ക് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ)
  15. 1962 മുതൽ ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കുഭാഗ൦ അറിയപ്പെടുന്ന പേര് ?അക്സായി ചിൻ  
  16. ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീരിന്റെ അധികാരം ഇന്ത്യക്ക് കൈമാറിയ കശ്മീർ മഹാരാജാവ്?മഹാരാജാ ഹരി സിംഗ് 
  17. "ലിറ്റിൽ ടിബറ്റ് "എന്നറിയപ്പെടുന്ന കാശ്മീർ പ്രദേശം ?ലഡാക് (ബുദ്ധ സംസ്കാരം )
  18. ഇന്ത്യയിലെ സ്വിസർലാൻഡ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം ?ജമ്മു-കാശ്മീർ 
  19. പാകിസ്താന് ഇന്ത്യൻ നദികളിൽ നിന്നുള്ള ജലം നൽകുന്നതിനായി നിലവിൽ വന്ന ഉടമ്പടി?ഇന്ഡസ് വാട്ടർ ഉടമ്പടി 
  20. ഇന്ഡസ് വാട്ടർ ഉടമ്പടി നിലവിൽ വന്ന വർഷം?19 സെപ്തംബര് 1960 (Singed in Karachi)
  21. ആരൊക്കെ ആണ് ഇതിൽ ഒപ്പുവച്ചത്?ജവാഹർലാൽ നെഹ്‌റു,ജനറൽ അയൂബ് ഖാൻ
  22. ആരുടെ നേതൃത്വത്തിലാണ് ഉടമ്പടി?വേൾഡ് ബാങ്ക്
  23. ഏതൊക്കെ നദികളാണ് ഈ ഉടമ്പടിയിൽ വരുന്നത് ?ഇന്ഡസ് ,ജെലം,ചെനാബ്(പടിഞ്ഞാറൻ നദികൾ)രവി,സത്ലജ്,ബീസ് (കിഴക്കൻ നദികൾ)
  24. ഈ ഉടമ്പടിക്കു ശേഷം നിലവിൽ വന്ന കമ്മീഷൻ?ഇന്ഡസ് കമ്മീഷൻ 
  25. ജമ്മുകശ്മീരിലെ ഏതു പ്രദേശമാണ് "സ്വർണ്ണ പുൽത്തകിടി "എന്നറിയപ്പെടുന്നത് ("Meadow of Gold")?സോനാമാർഗ് (Sonamarg)
  26. ചോട്ടാ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം?ബദർവാ 
  27. ആദ്യത്തെ കാശ്മീർ പ്രധാനമന്ത്രി ?മെഹർ ചാന്ദ് മഹാജൻ (1965 മാർച്ച് 30 നു മുൻപ് സംസ്ഥാന ഭരണഘടനയിൽ ഭേദഗതി വരുത്തുന്നത് വരെ ജമ്മു-കാശ്മീർ സംസ്ഥാന ഭരണാധികാരി പ്രധാനമന്ത്രി എന്നാണ് അറിയപ്പെട്ടിരുന്നത് )
  28. അവസാനത്തെ കാശ്മീർ പ്രധാനമന്ത്രി ?ഗുലാം മുഹമ്മദ് സാദിഖ്
  29. ആദ്യത്തെ മുഖ്യമന്ത്രി ?ഗുലാം മുഹമ്മദ് സാദിഖ്
  30. ഇപ്പോളത്തെ മുഖ്യമന്ത്രി ?മെഹബൂബ മുഫ്തി
  31. ജില്ലകളുടെ എണ്ണം?22 
  32. ഏറ്റവും വലിയ നഗരം?ശ്രീനഗർ
  33. സംസ്ഥാന പക്ഷി?കറുത്ത കഴുത്തോടുകൂടിയ കൊക്ക് (Black-necked crane)
  34. സംസ്ഥാന പുഷ്പം ?താമര 
  35. സംസ്ഥാന വൃക്ഷം ?ചിന്നാർ മരം (Chinar tree)
  36. സംസ്ഥാന മൃഗം ?ഹംഗുൽ (കാഷ്മീരിമാൻ) (Hungul)
  37. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രീൻ ഗോൾഫ് കോഴ്‌സ് സ്ഥിതി ചെയ്യുന്നതെവിടെ ?ഗുൽമാർഗ് 
  38. കശ്മീരിലെ മൻസബൽ തടാകം (Mansabal Lake) എന്തിനാലാണ് പ്രസിദ്ധമായത് ?താമര 
  39. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?വൂളർ തടാകം 
  40. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം?പാന്ഗോങ് തടാകം ,ലഡാക് 
  41. രവി നടിയുടെ വേറൊരു പേര്?ഐരാവതി 
  42. ജമ്മുകശ്മീരിലെ ഏറ്റവും നീളം കൂടിയ നദി ?ചെനാബ്
  43. ശ്രീനഗർ സ്ഥിതി ചെയ്യുന്നത് ഏതു നദിക്കരയിലാണ് ?ജെലം 
  44. ഏതു മലമുകളിലാണ് പ്രസിദ്ധമായ വൈഷ്ണവി ദേവിയുടെ അമ്പലം സ്ഥിതിചെയ്യുന്നത്?ത്രികുട 
  45. നാഷണൽ പാര്കുകളുടെ എണ്ണം ? 5 
  46. അവ ഏതെല്ലാം?സലിം അലി നാഷണൽ പാർക്ക് (സിറ്റി ഫ്രോറെസ്‌റ് ),ഡച്ചിഗാം നാഷണൽ പാർക്ക്,ഹെമിസ് നാഷണൽ പാർക്ക്,കിഷ്ത്വാർ നാഷണൽ പാർക്ക്,കാസീനാഗ് നാഷണൽ പാർക്ക്.
  47. ഇന്ത്യയിൽ ഹംഗുൽ കാണപ്പെടുന്ന ഏകപ്രദേശം?ഡച്ചിഗാം നാഷണൽ പാർക്ക്
  48. ലോകത്തിൽ ഏറ്റവും കൂടുതൽ ഹിമപുലി (സ്നോ ലെപ്പേർഡ് ) കാണപ്പെടുന്ന കശ്മീരിലെ നാഷണൽ പാർക്ക് ?ഹെമിസ് നാഷണൽ പാർക്ക്
  49. ഫസ്റ്റ് കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന ഇന്ത്യ-പാക് യുദ്ധം നടന്ന വർഷം ?1947 ഒക്ടോബർ 
  50. പാകിസ്താന്റെ ഓപ്പറേഷൻ ഗിബ്‌ളാർട്ടർ( Operation Gibraltar) എന്നറിയപ്പെട്ട ഇന്ത്യ-പാക് യുദ്ധം നടന്ന വർഷം ?1965 
  51. ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിലേക്കു നയിച്ച ഇൻഡോ-പാക് യുദ്ധം നടന്ന വർഷം ?1971
  52. സിംല കരാർ ഒപ്പുവച്ച വര്ഷം ? Simla Agreement 1972
  53. സിംല കരാർ ഒപ്പുവച്ച ഇന്ത്യ പ്രധാനമന്ത്രി ?ഇന്ദിര ഗാന്ധിയും അന്നത്തെ പാക് പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയും 
  54. കാർഗിൽ യുദ്ധം നടന്ന വർഷം ?1999
  55. 1985 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റം നടത്തിയ സ്ഥലം ?സിയാച്ചിൽ
  56. വളരെയധികം വിലകൂടിയ ഏതു വിളയാണ് ജമ്മു-കാശ്മീരിൽ ഉല്പാദിപ്പിക്കുന്നത് ?കുകുമപ്പൂവ്‌ 
  57. ജമ്മുകശ്മീരിൽ കുകുമപ്പൂവ്‌ വളരുന്ന സ്ഥലങ്ങൾ ?പാംപോർ ,ക്വിഷ്ത്വാർ
  58. ജമ്മു കാഷ്‌മീരിലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നാഷണൽ ഹൈ വേ ?NH.1 
  59. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?ജമ്മു-കാശ്മീരിൽ

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...