മഹാത്മാ ഗാന്ധി
- ഗാന്ധിജി ജനിച്ചത് എന്നാണ് ? 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
- ഗാന്ധിജിയുടെ മാതാപിതാക്കള്‍?പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
- ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് ?മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
- ഗാന്ധിജിയുടെ പത്നി?കസ്തൂർബ ഗാന്ധി (1883-ല്‍ പതിനാലാം വയസ്സില്‍ വിവാഹിതനായി )
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?ഗോപാലകൃഷ്ണ ഗോഖലെ
- ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“എന്ന് വിളിച്ചതാര്?സുബാഷ് ചന്ദ്രബോസ്
- ഗാന്ധിജിയെ“മഹാത്മാ" എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?രവീന്ദ്ര നാഥ ടാഗോര്‍
- ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
- ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?ചമ്പാരന്‍ സമരം (ബീഹാര്‍)
- ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
- ഗാന്ധിജി യുടെ ആത്മകഥ ?"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ "
- ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?മഹാദേവ ദേശായി
- ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?1922-ല്‍ ജയില്‍ വാസത്തിനിടയില്‍ഗാന്ധിജി
- എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?ഗുജറാത്തി
- എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
- ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചതു എന്ന് ?1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് (അഞ്ചു തവണ (സന്ദർശിച്ചിട്ടുണ്ട് )
- ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?ബര്‍ദോളി
- ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
- ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
- ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
- കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?ആഖാഘാന്‍ പാലസ്
- നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?ചൌരിചൌരാ സംഭവം
- “ഗാന്ധി സേവാ സംഘം”എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?വാര്‍ദ്ധ
- ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
- തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?ഹിന്ദ് സ്വരാജ്
- ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?ജോഹന്നാസ് ബര്‍ഗില്‍
- ഗാന്ധിജി“പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?അയ്യങ്കാളി
- ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?ദണ്ഡിയാത്ര
- ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി,ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു ഏതായിരുന്നു ആ ഗ്രാമം?നവ്ഖാലി
- “ആധുനിക കാലത്തെ മഹാത്ഭുതം”-എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?ക്ഷേത്ര പ്രവേശന വിളംബരത്തെ
- “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?ക്രിപ്സ് മിഷന്‍
- 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്‍കിയ ആഹ്വാനം?പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
- ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
- ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?സി.രാജഗോപാലാചാരി
- ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?നവ ജീവന്‍ ട്രസ്റ്റ്
- ഗാന്ധിജിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ രചിച്ച കവിത?എന്റെ ഗുരുനാഥന്‍
- സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?ഭഗവദ് ഗീത
- ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
- മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?മഡലിന്‍ സ്ലേഡ് (Madlin Slad)
- ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
- സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?യേശുക്രിസ്തു
- “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
- ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
- “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?ജവഹര്‍ലാല്‍ നെഹ്രു
- റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?ജോണ്‍ ബ്രെയ് ലി
- ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?സുഭാഷ് ചന്ദ്രബോസ്
- ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
- ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?ശ്യാം ബെനഗല്‍
- ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
- ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?രാജ്ഘട്ടില്‍
- നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
- ഗാന്ധിജിയെ വധിച്ചതാര് ?നാഥൂറാം വിനായക് ഗോഡ്സെ(1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്.)
- രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?ജനുവരി 30
- ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?രാജ്ഘട്ടില്‍
No comments:
Post a Comment