Reni Raveendran

Monday, February 20, 2017

നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം സുരക്ഷിതമാണോ ?

നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം സുരക്ഷിതമാണോ?

നോൺസ്റ്റിക് പാത്രങ്ങൾ ഇന്ന് എല്ലാവരും വ്യാപകമായി ഉപയോജിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു എണ്ണയുടെ ഉപയോഗം പരമാവധി കുറക്കാനും,ഭക്ഷണ സാധനങ്ങൾ അടിയിൽ പിടിക്കാതെ ,എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുന്നു.എന്നാൽ ശ്രദ്ധ ഇല്ലാത്ത ഇതിന്റെ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. PTFE (Poly-tetra-fluoro-ethylene)ആണ് സാധാരണയായി ഉപയോഗിക്കുന്ന കോട്ടിങ്.ടെഫ്ലോൺ ഇതിന്റെ പേരുകേട്ട ഒരു ബ്രാൻഡ് ആണ്.
സാധാരണയായി ഇത്തരം പാത്രങ്ങൾ ചൂടാക്കിയാൽ അഞ്ച് മിനുട്ടിനുള്ളിൽ തന്നെ 260 ഡിഗ്രി സെൽഷ്യസ് ചൂടാകും.കനം കുറഞ്ഞതും,ഗുണമേന്മ കുറഞ്ഞ കോട്ടിങ് ഉള്ളതും രണ്ടു മിനിറ്റിനുള്ളിൽ തന്നെ ആ താപനില എത്തും.ഈ താപനില വരെ ടെഫ്ലോൺ സുരക്ഷിതമാണ് എന്നാൽ അതിലും അധികം ചൂടായാൽ ടെഫ്ലോൺ ഏതാണ്ട് ആറു തരത്തിലുള്ള വിഷവാതകങ്ങൾ പുറപ്പെടുവിക്കും.ഇത് കാൻസർ വരെയുള്ള രോഗങ്ങൾക്ക് വഴിവെക്കുന്നതാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട് .
അതുകൊണ്ടു ഇത്തരം പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മ ഉറപ്പുവരുത്തുക.ഈ പാത്രങ്ങൾ ചെറുതീയിൽ മാത്രം ഉപയോഗിക്കുക,എണ്ണയുടെ ഉപയോഗം ഈ പാത്രങ്ങളിൽ പരമാവധി കുറക്കുക കാരണം എണ്ണയുടെ സാന്നിധ്യo ചൂട് അധികമാകുന്നതിനു കാരണമാകുന്നു.
ഇരുമ്പ്,സ്റ്റീൽ തവികൾ ഈ പാത്രങ്ങളിൽ ഉപയോഗിക്കരുത്.ഒരു ചെറിയ പോറൽ വീണാൽ പോലും പാത്രം ഉപയോഗിക്കരുത്,ഒരിക്കൽ പോറൽ വീണാൽ അതിൽ നിന്നും അതിന്റെ കോട്ടിങ് ഭക്ഷണത്തിലേക്കു കലരാൻ കാരണമാകും.പാത്രത്തിന്റെ ഉപരിതലം പരമാവധി മൂടുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുക,കാരണം ഒഴിഞ്ഞു കിടക്കുന്ന ഭാഗം,ഭക്ഷണസാധനം ഉള്ള ഭാഗത്തെ അപേക്ഷിച്ചു കൂടുതൽ ചൂടാകുകയും,ടെഫ്ലോൺ വിഘടിയ്ക്കാൻ തുടങ്ങുകയും ചെയ്യും.

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...