Reni Raveendran

Saturday, February 11, 2017

മിന്നാമിന്നിങ്ങുകൾ മിന്നുന്നതെന്തുകൊണ്ട് ?



മിന്നാമിനുങ്ങുകളുടെ പ്രകാശം പരത്തുന്നതിനുള്ള കഴിവ് ബയോലുമിനസെൻസ് (bioluminescence )എന്ന പ്രതിഭാസം മൂലമാണ്.രാസപ്രവർത്തനം മൂലം വെളിച്ചം പുറപ്പെടിവിക്കാനുള്ള കഴിവാണ് ബയോലുമിനസെൻസ്. ഇത്തരം വെളിച്ചത്തെ" തണുത്ത വെളിച്ചം" എന്നും വിശേഷിപ്പിക്കാറുണ്ട് കാരണം ഈ വെളിച്ചത്തിന്റെ ഫലമായി ചൂട് ഒട്ടും തന്നെ ഉണ്ടാകുന്നില്ല.ലുസിഫെറസ് എന്ന എൻസൈം, ലുസിഫെറിൻ എന്ന പ്രോട്ടീനിനെ ഓക്സികരിക്കുന്നതിന്റെ ഫലമായിട്ടാണ് പ്രകാശം പുറപ്പെടുവിക്കുന്നത്.
.മിന്നാമിനുങ്ങിന്റെ വയറിനു പുറകുവശത്തായിട്ടാണ് പ്രകാശം പുറപ്പെടുവിക്കുന്ന ഭാഗം.ഇത് വെളുത്തോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നു .ഈ ഭാഗം നാഡീ വ്യൂഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് .
മിന്നാമിനുങ്ങുകൾക്കു ഇണയെ ആകര്ഷിക്കുന്നതിനുള്ള ഒരു തന്ത്രമാണ് ഈ" മിന്നൽ ".ആൺ -പെൺ മിന്നാമിനുങ്ങുകൾ മിന്നാറുണ്ട് എന്നാൽ പെണ്ണിന്റെ മിന്നൽ താരതമ്യേന ചെറുതാണ്.ഓരോ സ്‌പീഷിസിലും പെട്ട മിന്നാമിനുങ്ങുകൾ മിന്നുന്നതു ക്ര്യത്യമായ ഓരോ ഇടവേള വിട്ടാണ്.ഈ ഇടവേള ഓരോ സ്‌പീഷീസിലും വ്യത്യസ്തമായിരിക്കും.ഓരോ സ്‌പീഷീസിലും പെട്ട മിന്നാമിനുങ്ങുകൾ ആ ഇടവേള മനസിലാക്കിയാണ് സ്വന്തം ഇണയെ കണ്ടെത്തുന്നത്
.
പ്രകാശമുണ്ടാകാനുള്ള കഴിവ് മിന്നാമിനുങ്ങുകൾക്കു മാത്രമല്ല ഉള്ളത് .വളരെയധികം ജന്തുക്കൾക്കും,ചില കൂണുകൾക്കും ,ബാക്റ്റീരിയകൾക്കും ഈ കഴിവുണ്ട് .കടൽപരപ്പിൽ ചിലപ്പോൾ തീ പിടിച്ചത് പോലെയുള്ള പ്രകാശം നോക്ടിലൂക്ക എന്ന ബാക്റ്റീരിയയുടെ ബയോലൂമിനസെൻസ് കാരണമാണ് .ചിലയിനം ജെല്ലി മീനുകൾ ,മണ്ണിരകൾ ,കടൽത്തട്ടിൽ കാണുന്ന ചില മൽസ്യങ്ങൾ എന്നിവക്കും ഈ കഴിവുണ്ട്
ഇണയെ ആകർഷിക്കുക മാത്രമല്ല ഈ പ്രതിഭാസം കൊണ്ടുള്ള ഗുണം .ഇരയെ ആകർഷിക്കാനും ,ശത്രുക്കളെ അകറ്റിനിർത്താനും ഒക്കെ ഇത് സഹായകമാണ് .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...