Reni Raveendran

Saturday, February 11, 2017

നായകൾക്കും ,പൂച്ചകൾക്കും നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ടോ?



മനുഷ്യനും,കുരങ്ങുവർഗ്ഗത്തിൽ പെട്ട സസ്തനികൾക്കുമൊഴികെ മറ്റു സസ്തനികൾക്കു(primates) നിറങ്ങൾ തിരിച്ചറിയുന്നതിനുള്ള കഴിവില്ല. കറുപ്പിന്റെയും വെളുപ്പിന്റെയും ഒരു ലോകത്തിലാണ് അവ ജീവിക്കുന്നത് .
ചെറിയ തോതിൽ കറുപ്പിന്റെയും വെളുപ്പിന്റെയും ഇടയിൽ വരുന്ന ചാരനിറവും അവയ്ക്കു കാണാൻ കഴിഞ്ഞെന്നു വരാം.
എന്നാൽ പക്ഷികളിൽ നിറങ്ങൾ തിരിച്ചറിയുന്നതിനുള്ള കഴിവ് നന്നായി വികസിച്ചിട്ടുണ്ട് .
അതുപോലെ തന്നെ ഇഴ ജന്തുക്കൾ ,ഉഭയജീവികൾ ,മൽസ്യങ്ങൾ,ചിത്രശലഭങ്ങൾ ,തേനീച്ചകൾ എന്നിവയിലെല്ലാം വർണങ്ങൾ തിരിച്ചറിയുന്നതിനുള്ള കഴിവ് കാണപ്പെടുന്നുണ്ട്.
ചുവപ്പ് ,നീല ,മഞ്ഞ എന്നിങ്ങനെ മൂന്ന് പ്രാഥമിക നിറങ്ങളാണുള്ളത്.ഈ നിറങ്ങൾ പലതരത്തിൽ കൂടിക്കലരുമ്പോഴാണ് നാം വിവിധ നിറങ്ങളായി കാണുന്നത് .
നമ്മുടെ റെറ്റിനയിൽ കറുപ്പും വെളുപ്പും കാണുന്നതിനുള്ള റോഡു( rod )കോശങ്ങൾക്കു പുറമെ പ്രാഥമിക നിറങ്ങൾ കാണുന്നതിനായുള്ള മൂന്നുതരത്തിലുള്ള കോൺ (cone )കോശങ്ങളുമുണ്ട്.ഈ കോശങ്ങൾ ഫോട്ടോ റിസെപ്റ്റേഴ്സ് എന്നറിയപ്പെടുന്നു. ഈ കോശങ്ങൾക്ക് കേടുപറ്റുമ്പോളാണ് വർണാന്ധത ഉണ്ടാകുന്നത് .എന്നാൽ മനുഷ്യനിലും,കുരങ്ങുകളിലും ഒഴികെയുള്ള സസ്തനികളിൽ ഈ കോശങ്ങൾ കാണപ്പെടുന്നില്ല
പല പക്ഷികളിലും,ചിത്രശലഭങ്ങളിലുമൊക്കെ നാലാമതൊരു കോൺ കോശങ്ങൾ കൂടി കാണപ്പെടുന്നുണ്ട്.അൾട്രാ വയലറ്റ് കിരണങ്ങളെ (തരംഗ ദൈർഘ്യം കുറവുള്ള കണികകൾ)കാണുന്നതിന് ഇത് അവയെ സഹയിക്കുന്നു .എന്നാൽ മനുഷ്യന് ഇത് സാധ്യമല്ല.....

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...