ഹരിയാന
- സംസ്ഥാനം നിലവിൽ വന്നത്?1966 നവംബർ 1
- തലസ്ഥാനം? ചണ്ഡീഗണ്ഡ്
- ഔദ്യോഗിക ഭാഷ ?ഹിന്ദി
- എത്ര അയൽ സംസ്ഥാനങ്ങളുമായി ഹരിയാന അതിർത്തി പങ്കിടുന്നു ? 5(പഞ്ചാബ്,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ,ഉത്തരാഞ്ചൽ,ഉത്തർ പ്രദേശ്)
- അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം?ഡൽഹി
- ഡൽഹിയുടെ മൂന്നു വശങ്ങളും ചുറ്റപ്പെട്ടിരിക്കുന്ന സംസ്ഥാനം ?ഹരിയാന
- ജില്ലകളുടെ എണ്ണം ?21
- ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടിയ സമയത്തു ഹരിയാന ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?പഞ്ചാബ്
- ഉത്തർ പ്രദേശുമായി ഹരിയാണയുടെ അതിർത്തി നിർണയിക്കുന്ന നദി?യമുന
- ആദ്യ മുഖ്യമന്ത്രി ?ഭഗവത് ദയാൽ ശർമ്മ
- ഏതു സംസ്ഥാനമാണ് വായു മലിനീകരണം കുറയ്ക്കുന്നതിനായി 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും,10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ചത്?ഹരിയാന
- മഹാഭാരതത്തിലെ കുരുക്ഷേത്ര ഏതു സംസ്ഥാനത്താണെന്നു കണക്കാക്കപ്പെടുന്നു?ഹരിയാന
- സംസ്‌കൃതത്തിൽ ഹരിയാന എന്ന വാക്കിന്റെ അർഥം?വിഷ്ണുവിന്റെ വാസസ്ഥലം (abode of god )
- ഹരിയാന സ്ത്രീകളുടെ ഒരു നൃത്തരൂപം?ടീജ് ഡാൻസ് (Teej Dance)
- ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് ?പാനിപ്പത്
- ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് അറിയപ്പെടുന്നത്?പാനിപ്പത്ത് .
- ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമായ യുദ്ധ൦?ഒന്നാം പാനിപ്പത്ത് യുദ്ധം
- ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം ?1526 ഏപ്രിൽ 21
- ആരൊക്കെ തമ്മിലാരുന്നു ഒന്നാം പാനിപ്പത്ത് യുദ്ധം?ബാബറും വടക്കേ ഇന്ത്യയിലെ ദില്ലി സുൽത്താനത്തിന്റെ ഇബ്രാഹിം ലോധിയു൦ തമ്മിൽ,ബാബർ ലോഡിയെ കീഴടക്കി ഡൽഹി പിടിച്ചെടുത്തു.മുഗൾ സാമ്രാജ്യത്തിന്റെ തുടക്കം കുറിച്ചു .
- രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നതെന്ന് ?1556 നവംബർ 5
- ആരൊക്കെ തമ്മിലാരുന്നു രണ്ടാം പാനിപ്പത്ത് യുദ്ധം?മുഗൾ ചക്രവർത്തിയായ അക്ബറിന്റെ സൈന്യവും ഹെമു എന്ന് അറിയപ്പെട്ട സൂരി സാമ്രാജ്യത്തിലെ സാമ്രാട്ട് ഹേം ചന്ദർ വിക്രമാദിത്യന്റെ സൈന്യവും
- മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നതെന്ന് ?1761 ജനുവരി 14
- ആരൊക്കെ തമ്മിലാരുന്നു മൂന്നാം പാനിപ്പത്ത് യുദ്ധം?മറാത്ത സാമ്രാജ്യവും അഫ്ഗാൻ സാമ്രാജ്യവും തമ്മിൽ(മറാത്താ സൈന്യം പരാജയപ്പെട്ടു,അഫ്ഗാൻ സൈന്യം പിന്മാറിയതോടെ ബ്രിട്ടീഷ് ആധിപത്യത്തിനു തുടക്കം കുറിച്ചു)
- ഹരിയാന യിലെ ഏതു സ്ഥലമാണ് ഹർഷവർദ്ധനന്റെ തലസ്ഥാന നഗരിയായിരുന്നത്?താനേശ്വർ
- ഏഷ്യയിലെ ഏറ്റവും വലിയ അനിമൽ ഹസ്ബൻഡി ഫാം സ്ഥിതിചെയ്യുന്നതെവിടെ ?അംബാല (ഹരിയാന)
- എവറസ്റ്റ് കൊടുമുടി രണ്ടു വട്ടം കീഴടക്കിയ ലോകത്തിലെ ഏക വനിത?സന്തോഷ് യാദവ് (ഹരിയാന)
- എവിടെയാണ് ഹരിയാന ഹൈക്കോടതിയുടെ ആസ്ഥാനം?ചണ്ഡീഗഡ്
- ഹരിയാനയിലെ ഏതു സ്ഥലത്തു വച്ചാണ് മുഹമ്മദ് ഘോറിയും പൃഥ്വിരാജ് ചൗഹാനും തമ്മിലുള്ള യുദ്ധം 1191മുതൽ 1192 വരെ നടന്നത് ?തരാവരി
- ഇബ്രാഹിം ലോഡിയുടെ ശവകുടീരം നിലനിക്കുന്നതെവിടെ ?പാനിപ്പത്ത്
- നാഷണൽ പാർക്കുകളുടെ എണ്ണം ?2
- അവ ഏതെല്ലാം?സുൽത്താൻ പൂർ നാഷണൽ പാർക്ക്,കലേസർ നാഷണൽ പാർക്ക്
- സംസ്ഥാന മൃഗം?ബ്ലാക്ക് ബക്ക് (Black buck)
- സംസ്ഥാന പക്ഷി ?ബ്ലാക്ക് ഫ്രാങ്കോലിൻ (Black francolin)
- സംസ്ഥാന പുഷ്പം?താമര
- സംസ്ഥാന വൃക്ഷം ?പീപ്പൽ(Peepal )
- ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF Limited ന്റ്റെ ആസ്ഥാനം എവിടെ?ഗുർഗാൻ ,ഹരിയാന
- നോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക നഗരം?ഫരീദാബാദ്,ഹരിയാന
- ഹരിയാന യിൽ ഏതു ജില്ലയിലാണ് H.M.T factory സ്ഥിതി ചെയ്യുന്നത്?അംബാല
- ഏതു സംസ്ഥാനമാണ് 1st July, 1996ൽ മദ്യ നിരോധനം നടപ്പിലാക്കുകയും1st April,1998 ൽ നിരോധനം പിൻവലിക്കുകയും ചെയ്തത്?ഹരിയാന
- കപിൽ ദേവ്,വിരേന്ദർ സേവാങ് ,തുടങ്ങിയ ക്രിക്കറ്റ് കളിക്കാർ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണ്?ഹരിയാന
No comments:
Post a Comment