പഞ്ചാബ്
- അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?പഞ്ചാബ്
- പഞ്ചാബ് സംസ്ഥാനം രൂപീകൃതമായതെന്ന് ?ഓഗസ്റ്റ് 15 ,1947
- അയൽ സംസ്ഥാനങ്ങൾ? ജമ്മു-കാശ്മീർ,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന
- രാജ്യാന്തര അതിർത്തി ? പാകിസ്ഥാൻ
- പഞ്ചാബിന്റെ തലസ്ഥാനം?കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ്(അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ)
- ഔദ്യോഗിക ഭാഷ?പഞ്ചാബി
- ഏറ്റവും വലിയ നഗരം ?ലുധിയാന
- സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആയ ഗുരുദ്വാര?ഹർമന്ദർ സാഹിബ് (സുവർണക്ഷേത്രം)
- "ഹർമന്ദർ സാഹിബ്" അഥവാ "ദർബാർ സാഹിബ്" അറിയപ്പെടുന്ന പേര് ?സുവർണക്ഷേത്രം.
- സുവർണക്ഷേത്രംസ്ഥിതി ചെയ്യുന്നതെവിടെ ?അമൃതസർ,പഞ്ചാബ്.
- അമൃതസർ നഗരം സ്ഥാപിച്ചതാര് ?1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ്
- സുവർണ ക്ഷേത്രം നിർമിച്ചത് ആര് ? അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ്
- അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത് അഞ്ചു നദികൾ ഏതെല്ലാം?സത്‌ലജ്,രവി,ബിയാസ്,ഝലം ,ചിനാബ്
- ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ?സിന്ധു
- ഭക്രാനംഗൽ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?സത്ലജ്
- പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥലം ?പഞ്ചാബ്
- 1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ? പടിഞ്ഞാറെ പഞ്ചാബ്,കിഴക്കേ പഞ്ചാബ്(പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.)
- സിക്കുമത സ്ഥാപകൻ ?ഗുരു നാനാക്ക്
- ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത്?രഞ്ജിത്ത് സിങ്
- മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ?1839 ൽ
- 1799 മുതൽ 1849 വരെ നീണ്ട സിഖ് സാമ്രാജ്യത്തിൻറെ തലസ്ഥാനം ?ലാഹോർ
- സിഖ് സൈനിക സംഘ൦ അറിയപ്പെട്ടിരുന്ന പേര് ?ഭംഗി മിസിൽ
- പഞ്ചാബിലൂടെ കടന്നു പോകുന്ന ഇന്ത്യ -പാകിസ്ഥാൻ അന്താരാഷ്ട അതിർത്തി രേഖ ?റാഡ്ക്ലിഫ് ലൈൻ
- 1947 ൽ ഇന്ത്യ-പാക് വിഭജനസമയത് ആരാണ് ഈ അതിർത്തി രേഖ നിർണയിച്ചത് ?സർ സിറിൽ റാഡ്ക്ലിഫ്
- വാഗ അതിർത്തി എവിടെയാണ് ?ലാഹോറിനും അമൃത്‌സറിനും ഇടക്കുള്ള ഒരു ഗ്രാമം ആണ് വാഗ(പാകിസ്ഥാൻ) റാഡ്ക്ലിഫ് ലൈൻ കടന്നു പോകുന്നതിവിടെയാണ്
- പഞ്ചാബിലെ ആദ്യത്തെ മുഖ്യമന്ത്രി ? Dr. ഗോപി ചന്ദ് ഭാർഗവ
- പഞ്ചാബിലെ പ്രധാന കായിക വിനോദം ?കബഡി
- എന്താണ് PEPSU ?പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ് യൂനിയൻ (ഇത് 1948 മുതൽ 1956 വരെ ഒരു പ്രത്യേക സ്റ്റേറ്റ് ആയി നിലകൊണ്ടിരുന്നു )1956 ൽ പഞ്ചാബിൽ യോജിപ്പിച്ചു
- പഞ്ചാബ് കലണ്ടർ അറിയപ്പെടുന്ന പേര് ?വിക്രം സാംവാറ്റ് (Vikram Samvat)
- ഈ കലണ്ടർ പ്രകാരം ആദ്യത്തെ മാസം?ചെട്ട് (Chet)
- പഞ്ചാബിന്റെ പഴയ പേര് ?സപ്ത സിന്ധു
- കായിക ഉപകരണങ്ങളുടെ(Sports Goods Manufacturing) നിർമ്മാണത്തിന് പേര് കേട്ട പഞ്ചാബിലെ നഗരം?ജലന്ധർ
- മാഞ്ചസ്റ്റർ ഓഫ് പഞ്ചാബ് ?ലുധിയാന
- ഇന്ത്യ സ്വതന്ത്രമായ സമയത്തെ പഞ്ചാബിന്റെ തലസ്ഥാനം?ഷിംല (പിന്നീടത് പഞ്ചാബിന്റെ വേനൽക്കാല തലസ്ഥാനമായി, ഇപ്പോൾ ഹിമാചൽ പ്രദേശിന്റെ ഭാഗം)
- സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന പഞ്ചാബിലെ പരമ്പരാഗത നൃത്തരൂപങ്ങൾ ?ഗിദ്ധ,കിക്‌ലി ,ജാഗോ
- പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന പരമ്പരാഗത നൃത്ത രൂപം?ജുഗ്‌നി
- ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചാബി ഭാഷ സംസാരിക്കുന്നതെവിടെ ?പാകിസ്ഥാൻ
- പഞ്ചാബിലെ ഏക ക്രിക്കറ്റ് സ്റ്റേഡിയം ആയ ഐ .എസ് .ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയം സാധാരണയായി അറിയപ്പെടുന്ന പേര് ?മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം
- ഡൽഹി- ലാഹോർ (പാക്കിസ്ഥാൻ )ട്രെയിൻ ഏത് ?സംജോത എക്സ്പ്രസ്സ്
- ഇന്ത്യയിലുള്ള ഈ ട്രെയിനിന്റെ അവസാനത്തെ സ്റ്റേഷൻ ഏതാണ് ?അത്താരി(Attari)(പഞ്ചാബ്)
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന പഞ്ചാബിലെ അതിർത്തി ഗ്രാമം?അത്താരി(Attari)
- "നഴ്സറി ഓഫ് ഹോക്കി ഒളിമ്പ്യൻസ് "എന്നറിയപ്പെടുന്ന പഞ്ചാബിലെ ഗ്രാമം?സനസ്‌പുർ (ജലന്ധർ )
- ഇന്ത്യയിൽ ഏറ്റവും അധികം സ്റ്റീൽ ഉത്പാദനം നടക്കുന്ന സംസ്ഥാനം?പഞ്ചാബ്
- സ്റ്റീൽ ടൌൺ എന്നറിയപ്പെടുന്ന സ്ഥലം?മണ്ഡി ഗോബിൻഗഢ് (പഞ്ചാബ്)
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യ (SC and ST )ഉള്ള സംസ്ഥാനം?പഞ്ചാബ് (31.9 %)
- പഞ്ചാബിലെ പൂന്തോട്ട നഗരം ?പട്യാല
- പഞ്ചാബിലെ"ഓപ്പറേഷൻ ഫ്ളഡ് "operation flood "എന്തുമായി ബദ്ധപ്പെട്ടിരിക്കുന്നു ?പാലുത്പാദനം
- മൽവാ പ്രദേശത്തു കൂടി ഒഴുകുന്ന നദി ?സത്ലജ്
- സംസ്ഥാന പക്ഷി ?ബാസ് (northern goshawk )
- സംസ്ഥാന മൃഗം ?ബ്ലാക്‌ബെക്ക്
- സംസ്ഥാന വൃക്ഷം ?ശീഷം
No comments:
Post a Comment