ഉത്തർ പ്രദേശ് (യു.പി)
- ഇന്ത്യയിൽ ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും ,വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ?ഉത്തർപ്രദേശ്
- ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിലെ സംസ്ഥാനപദവി ലഭിച്ചതെന്ന് ?1950 ജനുവരി 26-ൽ
- 1937 ഏപ്രിൽ 1 നു ഏതു പേരിലാണ് യു.പി ആദ്യം നിലവിൽ വന്നത് ?യുണൈറ്റഡ് പ്രൊവിൻസെസ്
- തലസ്ഥാനം?ലഖ്‌നൗ
- ജില്ലകളുടെ എണ്ണം?75
- ഔദ്യോഗിക ഭാഷ ?ഹിന്ദി
- രണ്ടാമത്തെ പ്രധാന ഭാഷ ?ഉറുദു
- ആദ്യത്തെ മുഖ്യമന്ത്രി?ഗോവിന്ദ് ബല്ല പന്ത്
- ഇന്ത്യയുടെ "ഹൃദയ ഭൂമി" എന്നറിയപ്പെടുന്നത് ?യു.പി
- ഉത്തർപ്രദേശിന്റെ അതിർത്തിസംസ്ഥാനങ്ങൾ ? ഹിമാചൽപ്രദേശ്,ഹരിയാന, രാജസ്ഥാൻ,മധ്യപ്രദേശ്,ബീഹാർ, ഉത്തരാഖണ്ഢ്,ഝാർഖണ്ഡ്, ഛത്തീസ്ഗഡ്
- അന്താരാഷ്ട്ര അതിർത്തി രാജ്യം? നേപ്പാൾ
- യു.പി യുടെ അതിർത്തിയായ കേന്ദ്രഭരണപ്രവിശ്യ? ഡൽഹി(ഇത്രയധികം അതിർത്തി പ്രദേശങ്ങളാൽ ചുറ്റപ്പെട്ടതിനാൽ ഉത്തർപ്രദേശിനെ അതിർത്തിസംസ്ഥാനങ്ങളിൽ ഒന്നാമത്തേതായി പരിഗണിക്കുന്നു )
- ഗംഗയുടെയും യമുനയുടെയും നാട് എന്നറിയപ്പെടുന്നത്?യു.പി.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?യു.പി
- ഇന്ത്യയിൽ മൊബൈൽ ഉപഭോക്താക്കൾ ഏറ്റവും അധികം ഉള്ളത് ?യു.പി
- ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃഖലയുള്ള സംസ്ഥാനം ?യു.പി
- നാഷണൽ ഷുഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NSRI) സ്ഥിതിചെയ്യുന്നതെവിടെ?കാൺപൂർ, യു.പി
- എയർപോർട്ടുകളുടെ എണ്ണം ?8
- ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നിലവിൽ വന്നതെന്ന് ?1916
- ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിചെയ്യുന്നതെവിടെ ?വാരാണസി,യു.പി .
- ആരാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?പണ്ഡിറ്റ് മദൻ മോഹൻ മാളവിയ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽസർവകലാശാലകളുളള സംസ്ഥാനം?യു.പി (ഉത്തർപ്രദേശിലാകമാനം 56സർവകലാശാലകളുണ്ട്.)
- അലിഗഡ് മുസ്ലിം സർവകലാശാല(1920) (Aligarh Muslim University)സ്ഥിതിചെയ്യുന്നതെവിടെ ?അലിഗഡ്,യു.പി
- അലിഗഡ് മുസ്ലിം സർവകലാശാല ആദ്യം സ്ഥാപിതമായത് എന്ത് പേരിലായിരുന്നു ?മുഹമ്മദാൻ ആഗ്ലോ -ഒറിയന്റൽ കോളേജ് (1875 )
- ആരാണ് സ്ഥാപിച്ചത്?സർ സയ്യദ് അഹമ്മദ് ഖാൻ
- സെൻട്രൽ ഡ്രഗ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്,(Central Drug Research Institute(CDRI)സ്ഥിതി ചെയ്യുന്നതെവിടെ?ലക്‌നൗ യു.പി (1951)
- ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്നതെവിടെ ? അലഹബാദ്.
- ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന പ്രദേശം?കനൂജ്
- സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും,16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഏതു സംസ്ഥാനത്താണ്?യു .പി
- വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ,തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും എവിടെയാണ?യു.പി
- ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു,ലാൽ ബഹാദൂർ ശാസ്ത്രി,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി,ചരൺ സിംഗ്,വി.പി.സിംഗ്, ചന്ദ്രശേഖർ,അടൽ ബിഹാരി വാജ് പേയ്,നരേന്ദ്രമോദി തുടങ്ങിയ നേതാക്കൾ ഏതു സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും വിജയിച്ചവരാണ്?യു .പി
- ബനാറസ്,കാശി,വിശ്വനാഥ്പുരി എന്നീ പേരുകളിലറിയപ്പെടുന്ന യു.പി യിലെ നഗരം?വാരാണസി
- ഭാരത് കലാഭവൻ മ്യൂസിയ൦ സ്ഥിതിചെയ്യുന്നതെവിടെ ? വാരാണസി (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ )
- താജ് മഹോത്സവ് (Taj Mahotsav)നടക്കുന്നതെവിടെ?ആഗ്ര (ഇത് സുലേക്കുൾ ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു ,എല്ലാവർഷവും ഫെബ്രുവരി 18 മുതൽ 27 വരെ 10 ദിവസം കൊണ്ടാടുന്നു.ഒരു ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകം കൂടിയാണിത്)
- മാഞ്ചസ്റ്റർ ഓഫ് യു.പി ,ലെതർ സിറ്റി ഓഫ് ഇന്ത്യ എന്നൊക്കെ അറിയപ്പെടുന്ന യു.പി നഗരം ?കാൺപൂർ
- സിറ്റി ഓഫ് ടെംപ്ൾസ് എന്നറിയപ്പെടുന്നത്?വാരാണസി
- യു.പി യിലെ നാഷണൽ പാര്കുകളുടെ എണ്ണം?1 ദുദ്ധ്വാ നാഷണൽ പാർക്ക് (ടൈഗർ റിസേർവ് ) Dudhwa National Park
- യു.പി യിലെ ഒരു ക്ലാസിക്കൽ ഡാൻസ് ?കഥക്
- ഗംഗ,യമുന,സരസ്വതി നദികളുടെ സംഗമസ്ഥാനം?അലഹബാദ്
- പ്രമുഖ ഹിന്ദി സാഹിത്യകാരനായ മുൻഷി പ്രേം ചന്ദ് ജനിച്ചതെവിടെ ?വാരാണസി
- യു.പി യിലെ ഏതു സ്ഥലത്താണ് 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പൂർണ കുംഭ മേള നടക്കുന്നത് ?പ്രയാഗ്,അലഹബാദ് (last 2013 )
- മാംഗോ മാൻ ഓഫ് ഇന്ത്യ ("mango man of India")എന്നറിയപ്പെടുന്നതാര് ?കരിമുള്ള ഖാൻ
- മാങ്ങകൾക്ക് പ്രശസ്‌തിയാർജിച്ചതും ,കരിമുള്ള ഖാൻ ന്റെ ജന്മസ്ഥലവുമായ യു.പി യിലെ സ്ഥലം ?മല്ലിഹാബാദ്
- വളകളുടെ നഗരം,ചൂരിനഗരി (town of bangles)?ഫിറോസാബാദ് ,യു.പി
- ലക്നൗ സ്ഥിതിചെയ്യുന്നത് ഏതു നദിക്കരയിലാണ് ?ഗോമതി
- ഉത്തരാഖണ്ഢ് എന്നാണ് യു.പി യിൽ നിന്ന് വേർപെട്ടു വേറെ സംസ്ഥാനമായതു ?9th of Nov 2000.
- ഹോക്കി ഇതിഹാസം ധ്യാൻ ചാന്ദ് ഏതു സംസ്ഥാനത്തു നിന്നുള്ളതാണ് ?യു.പി
- സംസ്ഥാന മൃഗം?ഒരു തരം മാൻ (Swamp deer)
- സംസ്ഥാന പക്ഷി ?ഒരു തരം കൊക്ക് (Sarus crane)
- സംസ്ഥാന വൃക്ഷം?അശോകം (Ashoka)
- സംസ്ഥാന പുഷ്പം?ചമതപൂവ്,പാലാഷ് (Palash)
- സംസ്ഥാന നൃത്തം ?കഥക്
- സംസ്ഥാന കായിക വിനോദം ?ഫീൽഡ് ഹോക്കി (Field hockey)
- യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായ ഫത്തേപ്പൂർ സിക്രി സ്ഥിതിചെയ്യുന്നതെവിടെ ?ആഗ്ര,യു.പി .
- ഫത്തേപ്പൂർ സിക്രി സ്ഥാപിച്ചത് ?അക്ബർ(1569 ),1571 മുതൽ 1585 വരെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം.)
- ഫത്തേപ്പൂർ സിക്രി യുടെ പ്രവേശന കവാടം ?ബുലൻഡ് ദർവാസാ (അക്ബർ 1601ൽ,ഗുജറാത്ത് കീഴടക്കിയ ഓർമ്മക്കായി സ്ഥാപിച്ചത്)
- അംഗവൈകല്യമുള്ളവർക്ക് മാത്രമായി ഉള്ള ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ?ജഗത്ഗുരു രാമഭദ്രാചാര്യ ഹാൻഡിക്യാപെഡ് യൂണിവേഴ്സിറ്റി(Jagadguru Rambhadracharya Handicapped University,JRHI)
- യു.പി യിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ?ആഗ്ര,ജാൻസി,മീററ്റ്
- യു.പിയിലെ ഏറ്റവും വികസിത നഗരം?നോയിഡ
- ഹിന്ദുക്കളുടെ പുണ്യ പ്രദേശങ്ങളായി കണക്കാക്കപ്പെടുന്ന യു.പി യിലെ സ്ഥലങ്ങൾ ഏതെല്ലാം?മഥുര ,വൃദ്ധാവൻ,ഗോകുൽ,വാരാണസി ,അയോദ്ധ്യ,അലഹബാദ്
- യു.പിയിലെ പ്രസിദ്ധമായ ബുദ്ധകേന്ദ്രങ്ങൾ ഏതെല്ലാം ?കുശിനർ,സാരാനാഥ്
No comments:
Post a Comment