Reni Raveendran

Monday, March 20, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - ഗുജറാത്ത് -Indian states -Gujarat


         ഗുജറാത്ത് സംസ്ഥാനം

  1. ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചത് ?1960 മെയ് 1
  2. അറബിക്കടലിന്റെ തീരത്തുള്ള ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം?ഗുജറാത്ത്‌
  3. തലസ്ഥാനം ?ഗാന്ധിനഗർ
  4. ഗുജറാത്തിന്റെ ആദ്യ തലസ്ഥാനം ?അഹമ്മദാബാദ്
  5.  ഗാന്ധിനഗറിലേക്കു മാറ്റപ്പെട്ട വർഷം?1970 
  6. ജില്ലകളുടെ എണ്ണം?33
  7. ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ?രാജസ്ഥാൻ, മഹാരാഷ്ട്ര,മധ്യപ്രദേശ്‌
  8. രാജ്യാന്തര അതിർത്തി?പാകിസ്താൻ
  9. ഔദ്യോഗിക ഭാഷ ?ഗുജറാത്തി
  10. പ്രാചീന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എവിടെ ആയിരുന്നു ?ലോത്തൽ (എപ്പോൾ അഹമ്മദാബാദിന്റെ ഭാഗം)
  11. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ ശാല സ്ഥിതിചെയ്യുന്നത്?ഭാവ്നഗർ (അലംഗ് ജില്ലയിൽ)
  12. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന അറ്റോമിക് പവർ സ്റ്റേഷൻ ?കക്രപാർ അറ്റോമിക് പവർ സ്റ്റേഷൻ (KAPS),സൂററ്റ്
  13. ഇന്ത്യയിൽ ഏറ്റവും അധികം സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?ഗുജറാത്ത്
  14. ഗാന്ധിജിയുടെ ജന്മസ്ഥലം?പോർബന്ധർ,ഗുജറാത്ത്
  15. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ ?അഹമ്മദാബാദ്
  16. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും,ഉപപ്രധാനമന്ത്രിയും ആയിരുന്ന സർദാർ വല്ലഭായി പട്ടേൽ ജനിച്ച സ്ഥലം ?നദിയാദ്, ഗുജറാത്ത്
  17. ദേശീയ ഏകതാ ദിവസം (National unity day)എന്നാണ്?ഒക്ടോബർ 31 (പട്ടേലിന്റെ ജന്മദിനം)
  18. ഗുജറാത്തിലെ ഏറ്റവും വലിയ നഗരം?അഹമ്മദാബാദ്
  19. ഏതു നദി തീരത്താണ് അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത്?സബർമതി
  20. അഹമ്മദാബാദ് നഗരം നിർമ്മിച്ചത് ഏതു മുഗൾ രാജാവാണ്?1411ൽ അഹമ്മദ് ഷാ ഒന്നാമൻ
  21. അഹമ്മദ് ഷായെ പരാജയപ്പെടുത്തി ഗുജറാത്ത് പിടിച്ചടക്കിയ മറാത്താ ചക്രവർത്തി?ഛത്രപതി ശിവജി.
  22. ഇന്ത്യയിൽ എവിടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ആദ്യം സ്ഥാപിച്ചത്?സൂററ്റ്(പിന്നീട് ബോംബെ)
  23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം(1600 കി.മി) ഉള്ള സംസ്ഥാനം ?ഗുജറാത്ത്.
  24. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം?ഗുജറാത്ത്
  25. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനം?അമുൽ (AMUL-Anand Milk Union Limited).(1946)
  26. അമുൽ സ്ഥിചെയ്യുന്നതെവിടെ ?ആനന്ദ്,ഗുജറാത്ത്
  27. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനം?അമുൽ
  28. അമൂലിന്റെ വിജയ ശില്പി?വർഗീസ് കുര്യൻ,GCMMF(ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് )ന്റെ മുൻ അധ്യക്ഷൻ 
  29.  ധവള വിപ്ലവത്തിന്റെ പിതാവ്?വർഗീസ് കുര്യൻ
  30. ഇന്ത്യയിൽ കറിയുപ്പ് കൂടുതൽ ഉത്പാദിപ്പിക്കുന്നത് ?ഗുജറാത്ത്
  31. ഗുജറാത്തിലെ ഏറ്റവും പ്രധാന ആഘോഷം? നവരാത്രി.
  32. ഗുജറാത്തിലെ പ്രസിദ്ധമായ രണ്ടു നൃത്തരൂപങ്ങൾ ?ഗർബ,ഡാണ്ഡിയ
  33. കേരളത്തിലെ തിരുവാതിര കളിയോട് സാദൃശ്യമുള്ള ഗുജറാത്തി നൃത്തരൂപം ?ഗർബ
  34. തുണിവ്യവസായത്തിനു പേര് കേട്ട ഗുജറാത്തിലെ നഗരം ?സൂററ്റ്
  35. പുരാതനമായ സോമനാഥ് ടെംപിൾ സ്ഥിതി ചെയ്യുന്നതെവിടെ ? വേറാവൽ,സൗരാഷ്ട്ര,ഗുജറാത്ത്
  36. പത്താം നൂറ്റാണ്ടിൽ ഏതു രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്?സോളങ്കി
  37. സോമനാഥക്ഷേത്രം ആദ്യമായി തകർത്ത് കൊള്ളയടിച്ച രാജാവ് ?ഗസ്നിയിലെ മഹ്മൂദ്
  38. ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചതാരാണ് ?സർദാർ വല്ലഭായി പട്ടേൽ (1951)
  39. സൂററ്റ് നഗരം ഏതു നദിയുടെ തീരത്താണ്?തപി
  40. സംസ്ഥാന മൃഗം?സിംഹം
  41. സംസ്ഥാന പക്ഷി?ഫ്ളമിംഗോ
  42. സംസ്ഥാന പുഷ്പം?ചെണ്ടുമല്ലി (marygold )
  43. സംസ്ഥാന വൃക്ഷം?പേരാൽ
  44. ആദ്യമായി ഒരു ബയോ അഗ്രികളർ യൂണിവേഴ്സിറ്റി ഇന്ത്യയിൽ എവിടെയാണ് ആരംഭിക്കാൻ പോകുന്നത് ?ഗുജറാത്ത്
  45. ഗുജറാത്തിലെ കാമദേനു യൂണിവേഴ്സിറ്റി എവിടെയാണ് ?ഗാന്ധിനഗർ
  46. ഗുജറാത്തിലെ ഏറ്റവും വലിയ നദി ?സബർമതി
  47. ഗുജറാത്തിലെ ഏറ്റവും നീളം കൂടിയ നദി?നർമ്മദ
  48. മുഗൾ സുൽത്താൻ ഔരംഗസേബിന്റെ ജന്മസ്‌ഥലം?ദാഹോദ്,ഗുജറാത്ത്
  49. ഗോദ്ര ട്രെയിൻ കലാപം നടന്നതെന്ന്?ഫെബ്രുവരി 2002
  50. സെപ്റ്റംബർ 2002 ൽ തീവ്രവാദി ആക്രമണം നടന്ന ക്ഷേത്രം ?അക്ഷർധാം ടെംപിൾ,ഗാന്ധിനഗർ
  51. സർദാർ സരോവർ ഡാം ഏതു നദിയിലാണ് ?നർമദ,(നവാഗംഎന്ന സ്ഥലത്തു)
  52. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി ഏതാണ് ?ജാംനഗർ റിഫൈനറി(റിലയൻസ് ഇൻഡസ്ട്രീസ്)
  53. നാഷണൽ പാർക്കുകളുടെ എണ്ണം ?4
  54. അവ ഏതെല്ലാം ?ഗിർ നാഷണൽ പാർക്ക് (1965)(ഏഷ്യൻ സിംഹങ്ങൾ കാണപ്പെടുന്നു),ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക് ,വേലവധാർ,മറൈൻ നാഷണൽ പാർക്ക്,ഗൾഫ് ഓഫ് കച്ച്,ബൻസ്ദ നാഷണൽ പാർക്ക്
  55. ഗുജറാത്ത സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടൽ ?ഗൾഫ് ഓഫ് കച്ച്
  56. ഗുജറാത്തിലെ കച്ച്,കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്ന ഉൾക്കടൽ?ഗൾഫ് ഓഫ് കച്ച്
  57. ഗുജറാത്തിലെ പ്രധാന തുറമുഖമായ കാണ്ട്ല സ്ഥിതിചെയ്യുന്നത് ഏത് ഉൾക്കടലിന്റെ തീരത്താണ്?ഗൾഫ് ഓഫ് കച്ച്

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...