Reni Raveendran

Friday, March 24, 2017

പാൽ തിളപ്പിക്കുമ്പോൾ കരിഞ്ഞുപിടിക്കുന്നു ,എന്നാൽ വെള്ളം കരിഞ്ഞുപിടിക്കുന്നില്ല എന്തുകൊണ്ട് ?


         പാലിന്റെയും വെള്ളത്തിന്റെയും ഘടനയിലുള്ള വ്യത്യാസം മൂലമാണ് തിളപ്പിക്കുമ്പോൾ പാൽ പാത്രത്തിൽ കരിഞ്ഞുപിടിക്കുകയും ,വെള്ളത്തിനു ആ കുഴപ്പം ഇല്ലാതിരിക്കുകയും ചെയ്യുന്നത് .
         പാലിൽ സൂക്ഷ്മമായ ഒരുപാടു ഖര പദാർത്ഥങ്ങൾ അലിഞ്ഞു ചേർന്നിട്ടുണ്ട് .ലാക്ടോസ് ,പ്രോടീൻസ് ,വിറ്റമിൻസ് തുടങ്ങിയവ ഇവയിൽ ചിലതാണ് .ഈ പദാർത്ഥങ്ങൾ ആണ് ചൂട് അധികരിക്കുമ്പോൾ പാത്രത്തിൽ കരിഞ്ഞുപിടിക്കുന്നത് എന്നാൽ വെള്ളത്തിൽ കരിഞ്ഞു പിടിക്കാൻ കാരണമാകുന്ന വസ്തുക്കൾ ഒന്നും തന്നെ ഇല്ല.
          ദ്രാവകങ്ങൾ ചൂടാകുമ്പോൾ ,ചൂടുപിടിച്ച കണികകൾ മുകളിലോട്ടുയരുകയും ,തണുത്ത് താഴെ നിൽക്കുകയും ചെയ്യും,ചൂട് കൂടുതൽ കിട്ടുന്നതനുസരിച്ചു താപം എല്ലായിടത്തും വ്യാപിക്കുകയും,ദ്രാവകം മുഴുവൻ ചൂടായി തിളക്കുകയും ചെയ്യുന്നു.ഇങ്ങനെ താപത്തിനെ എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള ഒരു ദ്രാവകത്തിന്റെ കഴിവിനെ അതിന്റെ സംവഹനക്ഷമത എന്നുപറയുന്നു വെള്ളത്തിന് സംവഹനക്ഷമത വളരെ കൂടുതലാണ് ,എന്നാൽ പാലിൽ വളരെയധികം ഖര പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ,സംവഹനക്ഷമത കുറവാണു .തന്മൂലം നല്ലവണ്ണം ഇളക്കികൊണ്ടിരുന്നില്ലെങ്കിൽ പാൽ പാത്രവുമായി ചേർന്നിരിക്കുന്ന ഭാഗം അടിയിൽ പിടിക്കുന്നു.


Show more reactio

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...