Reni Raveendran

Wednesday, March 22, 2017

വയറുനിറഞ്ഞു കഴിഞ്ഞാൽ ഏമ്പക്കം ഉണ്ടാകുന്നതെന്തുകൊണ് ?

                നമ്മുടെ ശ്വാസനാളവും,അന്നനാളവും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത് .അന്നനാളം നാക്കിനു പിൻവശത്തു നിന്നും ആരംഭിച്ചു ആമാശയത്തിൽ അവസാനിക്കുന്നു.അതുപോലെ ശ്വാസനാളം തൊണ്ടയിൽ നിന്ന് ആരംഭിച്ചു ശ്വാസകോശത്തിൽ അവസാനിക്കുന്നു രണ്ടറ്റവും തുറക്കുകയും അടക്കുകയും ചെയ്യുന്ന ഒരു പൈപ്പ് പോലെയാണ് അന്നനാളത്തിന്റെയും ,ശ്വാസനാളത്തിന്റെയും ഘടന
                നമ്മൾ ഭക്ഷണം വിഴുങ്ങുന്ന സമയം ഒഴികെ ബാക്കി എല്ലായ്പോഴും ശ്വാസനാളം തുറന്നും അന്നനാളം അടഞ്ഞും ഇരിക്കും.ശ്വാസനാളത്തിനുളളിലേക്കു ആഹാരപദാർത്ഥങ്ങൾ പ്രവേശിക്കുന്നത് തടയാൻ വേണ്ടിയാണു ആഹാരം വിഴുങ്ങുന്ന സമയത്തു ശ്വാസനാളം അടയുന്നത് .ആഹാരം അന്നനാളത്തിൽ പ്രവേശിച്ച ഉടൻ തന്നെ അതിന്റെ മുകളറ്റം അടയുന്നു .ആഹാരം താഴേക്ക് തള്ളപ്പെടുന്നു .
          അന്നനാളം മാംസ പേശികൾ കൊണ്ട് നിർമിതമായ ഒരു കുഴൽ ആണ്. ആഹാരം അന്നനാളത്തിന്റെ അടിയിൽ എത്തിപെടുമ്പോൾ അടിഭാഗം തുറക്കുകയും ആഹാരം ആമാശയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു .ഈ രീതിയിലാണ് ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തപ്പെടുന്നത്‌ 
             നാം ആഹാരം കഴിക്കുമ്പോളും ,വെള്ളം കുടിക്കുമ്പോളുമൊക്കെ കുറെ വായുവും അതിനോടൊപ്പം ആമാശയത്തിൽ എത്തപെടുന്നു .ആഹാരത്തിന്റെ അളവ് കൂടുന്നതനുസരിച്ചു വയറിൽ എത്തപ്പെടുന്ന വായുവിന്റെ അളവും കൂടുന്നു .ആഹാരത്തിന്റെ അളവ് ഒരു പരിധിയിൽ അധികമായാൽ വായുവിന് അവിടെ നില്ക്കാൻ ഇടം ഇല്ലാതെ വരികയും ചെയ്യുന്നു.ഈ വായുവിന്റെ ഒപ്പം ദഹനപ്രക്രിയ വഴി ശേഖരിക്കപ്പെടുന്ന വാതകങ്ങളും ചേർന്ന് ആമാശയവും ,അന്നനാളവും ചേരുന്ന കുഴലിന്റെ അടഞ്ഞ അറ്റത്തു ശക്തിയായ മർദം ചെലുത്തുന്നു .തൽഫലമായി ,അന്നനാളത്തിലേക്കുള്ള കുഴലിന്റെ താഴറ്റവും ,മേലേറ്റവും ,തുറക്കപ്പെടുകയും വായു ശക്തിയോടെ വായിലൂടെ പുറത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നു . ഇതാണ് ഏമ്പക്കത്തിനു പിന്നിലുള്ള കാരണം .
                വയർ നന്നായി നിറയുമ്പോളാണ് ഇത് സംഭവിക്കുന്നത് ,അതുകൊണ്ടുതന്നെ ഏമ്പക്കം വയർ നിറഞ്ഞതിന്റെ ലക്ഷണമായി കണക്കാക്കുന്നു
.ദഹനപ്രക്രിയയിൽ എന്തെങ്കിലും ,തകരാറു സംഭവിക്കുമ്പോൾ ചിലപ്പോൾ വയറിൽ ധാരാളം വാതകങ്ങൾ അടിഞ്ഞുകൂടാറുണ്ട് ഇതും ചിലപ്പോൾ ഇടക്കിടെയുള്ള ഏമ്പക്കത്തിനു കാരണമാകുന്നു "വായുകോപം" എന്ന് സാധാരണയായി ഇതിനെ പറയാറുണ്ട്.

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...