ചില വസ്തുക്കൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും ,മറ്റു ചിലതു താഴ്ന്നു പോകുന്നു.ഒരു വസ്തു വെള്ളത്തിൽ പൊങ്ങിക്കിടക്കുമോ അതോ താഴ്ന്നു പോകുമോ എന്ന് നിശ്ചയിക്കുന്നത് വസ്തുവിന്റെ ആപേക്ഷിക ഘനത്വമാണ് .വസ്തുവിന്റെ ഘനത്വവും ,ജലത്തിന്റെ ഘനത്വവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ഘനത്വം.
മനുഷ്യശരീരത്തിന്റെ ആപേക്ഷിക ഘനത്വം 0.9 മുതൽ 1.05 വരെ ആണ്. ശുദ്ധജലത്തിൽ പൊങ്ങിക്കിടക്കാൻ കഴിയണമെങ്കിൽ ഒരാളുടെ ആപേക്ഷിക ഘനത്വം 0.987 ൽ കുറവായിരിക്കണം എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട് .നാം ശ്വാസോശ്വാസം ചെയ്യുന്നതുകൊണ്ട് ആപേക്ഷിക ഘനത്വം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും .ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ കുറയുകയും ,പുറത്തേക്കുവിടുമ്പോൾ കൂടുകയും ചെയ്യുന്നു.ഒരാളുടെ ശരീരത്തിന്റെ ആപേക്ഷിക ഘനത്വം,അയാളുടെ പേശികളുടെ ഭാരം,ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എന്നിവ അനുസരിച്ചും വ്യതാസപ്പെട്ടിരിക്കും .
മനുഷ്യശരീരത്തിന്റെ ആപേക്ഷിക ഘനത്വം ശരാശരി ഒന്നിൽ കുറവായതിനാൽ ,വെള്ളത്തിൽ വീണാൽ നീന്തലറിയില്ലെങ്കിൽ കൂടി പൊങ്ങിക്കിടക്കേണ്ടതാണ് ,പക്ഷെ നീന്തലറിയാത്തവർ വെള്ളത്തിൽ വീണാൽ സാധരണ മുങ്ങിമരിക്കുകയാണ് പതിവ് .അതെങ്ങനെ സംഭവിക്കുന്നു
ആകസ്മികമായി വെള്ളത്തിൽ വീഴുന്ന ഒരാൾ ഭയത്താലും സംഭ്രമത്താലും ,രക്ഷപെടുന്നതിനായി കൈകൾ മേലോട്ടുയർത്തുകയും ,കൂടുതൽ മുങ്ങിപോകുന്നതിനു കാരണമാകുകയും ചെയ്യുന്നു ,ഇത് ഒരുപാടു ജലം അയാൾ കുടിക്കുന്നതിന് കാരണമാകുന്നു .തന്മൂലം ശരീരത്തിന്റെ ആപേക്ഷിക ഘനത്വം കൂടുകയും അയാൾ വെള്ളത്തിൽ മുങ്ങിമരിക്കുന്നതിനു കാരണമായിതീരുകയും ചെയ്യുന്നു .

No comments:
Post a Comment