Reni Raveendran

Friday, March 24, 2017

ഡെഡ്ഡ് ബോഡി വെള്ളത്തിൽ പൊങ്ങികിടക്കുന്നതെന്തുകൊണ്ട് ?

                            ഒരാൾ വെള്ളത്തിൽ വീണു മരിച്ച ഉടനെ ബോഡി വെള്ളത്തിൽ മുങ്ങിപോകുന്നു .എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അത് വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവരുന്നതായി കാണാം ,ഇതിനു കാരണം സൂഷ്മ ജീവികളായ ബാക്ടീരിയ ,ഫംഗസ് എന്നിവ മരിച്ച ശരീരത്തിൽ രാസ വിഘടന പ്രവർത്തനങ്ങൾ നടത്തുകയും,ഇതിന്റെ ഫലമായി ധാരാളം വാതകങ്ങൾ (മീഥേൻ ,ഹൈഡ്രജൻ സൾഫൈഡ്,&കാർബൺ ഡൈ ഓക്സഡ് ) ശരീരത്തിൽ രൂപം കൊള്ളുന്നു ,അത് ശരീരകോശങ്ങളിൽ നിറയുകയും,തന്മൂലം ജലം മുഴുവൻ പുറം തള്ളപ്പെടുകയും ചെയ്യുന്നു.തൽഫലമായി ഡെഡ് ബോഡി ഒരു ബലൂൺ പോലെ വെള്ളത്തിന്റെ മുകളിലേക്ക് ഉയർന്നു വരുന്നു .
               ഇങ്ങനെ പൊങ്ങിക്കിടക്കുന്ന ശവശരീരങ്ങൾ എല്ലായ്പോഴും തലകീഴായി,കമിഴ്ന്ന അവസ്ഥയിലാണ് കാണപ്പെടുന്നത് .ഇതിനു കാരണം എന്തെന്ന് നോക്കാം .ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെയല്ല വായു നിറയുന്നത് .വയർ ,ശ്വാസനാളം തുടങ്ങിയ ഭാഗങ്ങളിൽ സൂഷ്മ ജീവികൾ വേഗത്തിൽ വിഘടനം നടത്തുകയും , വാതകങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു .തന്മൂലം ഈ ഭാഗം ആദ്യം പൊന്തിവരാനുള്ള സാഹചര്യം ഉണ്ടാകുന്നു ,എന്നാൽ കൈകാലുകളും ,തലയും കീഴ്ഭാഗത്തേക്കു തൂങ്ങിവരുന്നതിനാൽ ശരീരം കമിഴ്‌ന്ന്‌ തിരിയുകയും അതെ അവസ്ഥയിൽ പൊങ്ങിവരുകയും ചെയ്യുന്നു.

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...