ഒരാൾ വെള്ളത്തിൽ വീണു മരിച്ച ഉടനെ ബോഡി വെള്ളത്തിൽ മുങ്ങിപോകുന്നു .എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അത് വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവരുന്നതായി കാണാം ,ഇതിനു കാരണം സൂഷ്മ ജീവികളായ ബാക്ടീരിയ ,ഫംഗസ് എന്നിവ മരിച്ച ശരീരത്തിൽ രാസ വിഘടന പ്രവർത്തനങ്ങൾ നടത്തുകയും , ഇതിന്റെ ഫലമായി ധാരാളം വാതകങ്ങൾ (മീഥേൻ ,ഹൈഡ്രജൻ സൾഫൈഡ്,&കാർബൺ ഡൈ ഓക്സഡ് ) ശരീരത്തിൽ രൂപം കൊള്ളുന്നു ,അത് ശരീരകോശങ്ങളിൽ നിറയുകയും,തന്മൂലം ജലം മുഴുവൻ പുറം തള്ളപ്പെടുകയും ചെയ്യുന്നു,.തൽഫലമായി ഡെഡ് ബോഡി ഒരു ബലൂൺ പോലെ വെള്ളത്തിന്റെ മുകളിലേക്ക് ഉയർന്നു വരുന്നു .
ഇങ്ങനെ പൊങ്ങിക്കിടക്കുന്ന ശവശരീരങ്ങൾ എല്ലായ്പോഴും തലകീഴായി,കമിഴ്ന്ന അവസ്ഥയിലാണ് കാണപ്പെടുന്നത് .ഇതിനു കാരണം എന്തെന്ന് നോക്കാം .ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെയല്ല വായു നിറയുന്നത് .വയർ ,ശ്വാസനാളം തുടങ്ങിയ ഭാഗങ്ങളിൽ സൂഷ്മ ജീവികൾ വേഗത്തിൽ വിഘടനം നടത്തുകയും , വാതകങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു .തന്മൂലം ഈ ഭാഗം ആദ്യം പൊന്തിവരാനുള്ള സാഹചര്യം ഉണ്ടാകുന്നു ,എന്നാൽ കൈകാലുകളും ,തലയും കീഴ്ഭാഗത്തേക്കു തൂങ്ങിവരുന്നതിനാൽ ശരീരം കമിഴ്‌ന്ന് തിരിയുകയും അതെ അവസ്ഥയിൽ പൊങ്ങിവരുകയും ചെയ്യുന്നു.
No comments:
Post a Comment