Reni Raveendran

Wednesday, March 22, 2017

വയറു നിറയെ ഭക്ഷണം കഴിച്ചാലുടനെ ഉറക്കം വരുന്നതെന്തുകൊണ്ട് ?

             നന്നായി വയറുനിറഞ്ഞു കഴിഞ്ഞാൽ ഉറങ്ങണമെന്നും ,കിടക്കണമെന്നുമൊക്കെ തോന്നാറുണ്ട് .ഇതിനു കാരണം ആഹാറാം കഴിച്ചു കഴിഞ്ഞാൽ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയുന്നതാണ്.ഭക്ഷണശേഷം അതിൽ അടങ്ങിയിരിക്കുന്ന പോഷക വസ്തുക്കളെ വലിച്ചെടുത്തു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു ,അവിടെയുള്ള കോശങ്ങളിലേക്കു കൈമാറ്റം ചെയ്യേണ്ടത് രക്തത്തിന്റെ കടമയാണ് .
               അതുകൊണ്ടു തന്നെ. ഭക്ഷണശേഷം വയറിലേക്കും ,ദഹന വ്യൂഹത്തിലേക്കുമുള്ള രക്ത ഓട്ടം കൂടുന്നു.കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതലായി രക്‌തം അവിടേക്കു വേണ്ടിവരുന്നു.അപ്പോൾ മറ്റു അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം സാധാരണയിൽ കുറവാകും അതുകൊണ്ടാണ് ഭക്ഷണ ശേഷം ക്ഷീണവും ,ഉറക്കവും ഒക്കെ തോന്നുന്നത് .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...