തണുപ്പ് കൂടിയ പ്രദേശങ്ങളിൽ ആണ് ആലിപ്പഴ വര്ഷം കൂടുതലായി കാണപ്പെടുന്നത് .ഭൂമിയിൽ നിന്നും ചൂട് പിടിച്ച നീരാവി മുകളിലേക്കുയരുന്നു .ഈ നീരാവി പെട്ടെന്ന് തണുത്തുറഞ്ഞു രൂപം കൊള്ളുന്നതാണ് ആലിപ്പഴം .ചൂടുനീരാവി അന്തരീക്ഷത്തിൽ കൂടി മുകളിലേക്കുയർന്നുപോകുന്നു ,അത് താഴേക്കൊഴുകികൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിലേർപ്പെടുന്നു .ഈ അവസരത്തിൽ നീരാവി പെട്ടെന്ന് തണുത്തു ചെറിയ ഐസുകട്ടകളായി മാറുന്നു ഈ പ്രക്രിയ പലവട്ടം ആവർത്തിക്കപ്പെടുമ്പോൾ ഐസുകഷണങ്ങളുടെ വലുപ്പവും ഭാരവും കൂടുകയും അത് താഴേക്ക് വർഷിക്കപ്പെടുകയും ചെയ്യുന്നു .
ശൈത്യ രാജ്യങ്ങളിൽ ആലിപ്പഴവർഷം സാധാരണമാണ് .പല യൂറോപ്യൻ രാജ്യങ്ങളിലും ആലിപ്പഴവർഷം മൂലം വ്യാപകമായ കൃഷിനാശം ഉണ്ടാകാറുണ്ട് .ഫലവർഗങ്ങളുടെ ഉല്പാദനത്തെയാണ് ആലിപ്പഴവർഷം കൂടുതലായി ബാധിക്കുന്നത് .ചെറിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് കൂടുതലും ഈ പ്രതിഭാസം കാണാറുള്ളത്
No comments:
Post a Comment