ഉദിക്കുമ്പോഴുംആസ്ത്മയിക്കുമ്പോഴും സൂര്യന്റെയും ചന്ദ്രന്റെയും വലുപ്പം കൂടുതലായി നമുക്ക് തോന്നാറുണ്ട് .യഥാർത്ഥത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ വലുപ്പത്തിൽ ഒരു വ്യത്യസ്തവും വരുന്നില്ല .നാം കാണുന്ന ആ വ്യത്യാസം നമ്മുടെ മനസിന്റെ ഒരു തോന്നൽ മാത്രമാണ് .
ഒരേ കാമറ ഉപയോഗിച്ച് ഉദയാസ്തമയ സമയങ്ങളിലും അല്ലതെയും എടുത്ത ഫോട്ടോ പരിശോധിച്ചാൽ നമുക്കതു മനസിലാക്കാൻ കഴിയും.ഉദയാസ്തമയ സമയങ്ങളിൽ സൂര്യചന്ദ്രന്മാർ, മറ്റു സമയത്തെ അപേക്ഷിച്ചു ഒരുപാടു ദൂരെയുമാണ് , കുറെയൊക്കെ നമ്മുടെ കണ്ണിനു സമാന്തരമായുമാണ് കാണപ്പെടുന്നത്.അതുകൊണ്ടു തന്നെ ഭൂമിയിലുള്ള മറ്റു വസ്തുക്കളുമായി( മരം ,കെട്ടിടങ്ങൾ )താരതമ്യം ചെയ്തു നോക്കുമ്പോൾ നമുക്ക് അവ തലയ്ക്കു മുകളിലായി കാണുന്നതിനേക്കാൾ വലുതായി തോന്നുന്നു .
മറ്റൊരു വിശദീകരണം ഉള്ളത് നമ്മുടെ കണ്ണുകൾ ഉദയാസ്തമയ സൂര്യനെയും ,ചന്ദ്രനെയും വളെരെ വലുതായി ഫോക്കസ് ചെയ്യുന്നു എന്നതാണ്.എന്ത് തന്നെ ആയാലും സൂര്യനോ ,ചന്ദ്രനോ അതിന്റെ വലുപ്പത്തിൽ ഒരു മാറ്റവും വരുന്നില്ല .
No comments:
Post a Comment