ജെറ്റ് വിമാനം പോയി കഴിയുമോൾ അതിനു പുറകിലായി വെളുത്തപുക പോലെയുള്ള വരകൾ എല്ലാവരും തന്നെ കണ്ടിട്ടുണ്ടാകും .എന്നാൽ പലരും കരുതുന്ന പോലെ ജെറ്റ് എൻജിൻ പുറന്തള്ളുന്ന പുകയല്ല ഇത് .ജെറ്റ് എൻജിനിലെ ഇന്ധനം കത്തുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ ,വായുവിലുള്ള ഓക്സിജനുമായി ചേർന്ന് നീരാവി രൂപം കൊള്ളുന്നു.ഈ നീരാവി അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുമ്പോൾ വെളുത്ത വരയുടെ രൂപത്തിലുള്ള മേഘങ്ങൾ രൂപപ്പെടുന്നു ഇതാണ് നാം പുകയായി തെറ്റിദ്ധരിക്കാറുള്ള വെളുത്ത വരകൾ.
അന്തരീക്ഷം ഈർപ്പരഹിതമാണെങ്കിൽ ഈ മേഘാവരയിലെ നീരാവികണങ്ങൾ പെട്ടെന്ന് അലിഞ്ഞു ഇല്ലാതാകുന്നു .എന്നാൽ ഈർപ്പമുള്ള അന്തരീക്ഷമാണെങ്കിൽ കുറെ നേരം ഈ "മേഘവര "കാണപ്പെടുന്നു.
വിമാനത്തിന് കുറെ പിറകിലായാണ് ഈ മേഘങ്ങൾ രൂപം കൊള്ളുന്നത് .ഇതിനു കാരണം എൻജിനിൽ നിന്നും ചൂടുപിടിച്ചു പുറത്തു വരുന്ന നീരാവി തണുക്കാൻ കുറച്ചു സമയമെടുക്കുന്നു എന്നതാണ്
വിമാനത്തിന് കുറെ പിറകിലായാണ് ഈ മേഘങ്ങൾ രൂപം കൊള്ളുന്നത് .ഇതിനു കാരണം എൻജിനിൽ നിന്നും ചൂടുപിടിച്ചു പുറത്തു വരുന്ന നീരാവി തണുക്കാൻ കുറച്ചു സമയമെടുക്കുന്നു എന്നതാണ്
No comments:
Post a Comment