പുളിയുള്ള വസ്തുക്കൾ മാത്രമല്ല വിശപ്പുള്ളപ്പോൾ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴും, മീൻ വറുക്കുന്ന മണമോ,അതുപോലെയുള്ള മറ്റു ഭക്ഷണ വസ്തുക്കളുടെ മണമോ ഒക്കെ അടിക്കുമ്പോഴും ,ഉച്ചയൂണിനായി സ്ക്കൂളിൽ ബെല്ലടിക്കുമ്പോഴുമൊക്കെ വായിൽ വെള്ളമൂറാറുണ്ട്. ഇതിനു കാരണം മനുഷ്യരിലും ,മറ്റു ചില ജീവികളിലും ഒക്കെ കാണുന്ന കണ്ടിഷൻഡ് റിഫ്ലക്സ് (conditioned reflex )എന്ന പ്രക്രിയ കാരണമാണ്. മുൻപ് ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെ പ്രേരണക്കനുസരിച്ചു ശരീരം പ്രതികരിക്കുന്നതിനെ ആണ് .കണ്ടിഷൻഡ് റിഫ്ലക്സ് എന്ന് പറയുന്നത് .
റഷ്യൻ മനശാത്രജ്ഞനായ പാവ്ലോവ് ആണ് ഈ പ്രതിഭാസം വിശദമായി മനസിലാക്കിയത്.അദ്ദേഹം തന്റെ നായ്കുട്ടിക്കു എന്നും ഓരോ ഇറച്ചി കഷണം കൊടുക്കുമായിരുന്നു ,അതിനു മുന്നേ ആയി അദ്ദേഹം മണി കിലുക്കുമായിരുന്നു ,എന്നും ഇതാവർത്തിച്ചപ്പോൾ മണിശബ്ദം കേൾക്കുന്ന ഉടനെ തന്നെ നായ്ക്കുട്ടി അതിന്റെ വായിൽ ഉമിനീർ നിറക്കും ,അതിനു അറിയാം അല്പസമയത്തിനുള്ളിൽ ഇറച്ചി കിട്ടുമെന്ന്.അതനുസരിച്ചു നായ്കുട്ടി പ്രതികരിക്കാൻ തുടങ്ങി. നമ്മുടെ തലച്ചോറിൽ നടക്കുന്ന കണ്ടിഷൻഡ് റിഫ്ലക്സ് കാരണമാണ് ഇതുപോലെ ഉച്ചയൂണിനു ബെല്ലടിക്കുമ്പോളും , ആഹാരവസ്തുക്കളുടെ മണമടിക്കുമ്പോളും പച്ചമാങ്ങാ കാണുമ്പോളുമൊക്കെ വായിൽ വെള്ളമൂറുന്നത് .
പച്ചമാങ്ങാ പോലെയുള്ള പുളിയുള്ള വസ്തുക്കൾ കഴിക്കുമ്പോൾ നമ്മുടെ വായിൽ സാധാരണയിൽ കൂടുതൽ ഉമിനീർ ഉണ്ടാകാറുണ്ട്.
അതുകൊണ്ടു ഈ സാധനങ്ങൾ മറ്റാരെങ്കിലും കഴിക്കുന്നത് കാണുമ്പോൾ കൂടുതൽ ഉമിനീർ നമ്മുടെ വായിലുണ്ടാകുന്നു .പലതവണ പച്ചമാങ്ങാ കഴിച്ചു നമ്മുടെ തലച്ചോറിന് അറിയാം ,പച്ചമാങ്ങയ്ക്കു പുളിയാണെന്ന് ,അതുകൊണ്ടുതന്നെ ആ വസ്തു വായിൽ എത്തിയാൽ ഉണ്ടാകുന്നതു പോലെ കൂടുതൽ ഉമിനീർ സ്രവിക്കണമെന്ന നാഡി സന്ദേശം ഉമിനീർ ഗ്രന്ഥിക്ക് കൊടുക്കുകയും ,ഉമിനീർ പുറപ്പെടിവിക്കുകയും ചെയ്യുന്നു.
No comments:
Post a Comment