Reni Raveendran

Friday, March 24, 2017

ഒട്ടകങ്ങൾക്കു വെള്ളം ശേഖരിച്ചു വെയ്ക്കാൻ പ്രത്യേകസംവിധാനങ്ങൾ എന്തെങ്കിലുമുണ്ടോ ?

Q.ഒട്ടകങ്ങൾക്കു വെള്ളം ശേഖരിച്ചു വെയ്ക്കാൻ പ്രത്യേകസംവിധാനങ്ങൾ എന്തെങ്കിലുമുണ്ടോ ?
       മറ്റു ജീവികൾക്കെന്നപോലെ ഒട്ടകങ്ങൾക്കും ജലം സൂക്ഷിച്ചുവെക്കാൻ പ്രത്യേക അറകൾ ഒന്നുമില്ല.അവയുടെ ചില ശാരീരികപ്രത്യേകതകൾ കൊണ്ടാണ് അവയ്ക്കു വെള്ളമില്ലാതെ കുറെ നാൾ ജീവിക്കാൻ കഴിയുന്നത്.

         എല്ലാ സസ്തനികളെയും പോലെ തന്നെ ഒട്ടകങ്ങൾക്കും നിലനിൽപ്പിനു ജലം ആവശ്യമാണ്.എന്നാൽ ഒട്ടകത്തിന്റെ ചില സവിശേഷതകൾ കാരണം അനാവശ്യമായി ജലം നഷ്ട്ടപെടുന്നത് അവയിൽ വളരെ കുറവാണ്‌.മനുഷ്യനുൾപ്പെടെയുള്ള എല്ലാ സസ്തനികളിലും ശരീര താപനില നിയന്ത്രിക്കുന്നതിനായി വിയർപ്പിലൂടെയും മറ്റും ഒരുപാട് ജലം പാഴാക്കുന്നുണ്ട് എന്നാൽ ഒട്ടകങ്ങൾക് പുറത്തെ താപനില അനുസരിച്ചു ശരീര താപനില വത്യാസപ്പെടുത്താനുള്ള കഴിവുണ്ട് .34 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഒട്ടകത്തിന്റെ താപനിലയിൽ മാറ്റം വരുന്നു.41 ഡിഗ്രി സെൽഷ്യസ് വരെയും ഒട്ടകം വിയർക്കുകയില്ല. അങ്ങനെ ജലനഷ്ടം വലിയ അളവിൽ കുറയുന്നു. 
       മറ്റു സസ്തനികൾ എല്ലാം തന്നെ 20 ശതമാനം ജലം നഷ്ടമായാൽ പിന്നെ ജീവിച്ചിരിക്കുകയില്ല എന്നാൽ ഒട്ടകക്കൾക്കു 40 ശതമാനം ജലനഷ്ട്ടമുണ്ടായാലും ഒരു പ്രശ്നവുമില്ല .അതിനു കാരണം അവയുടെ ചുവന്ന രക്താണുക്കളുടെ പ്രത്യേകത കൊണ്ടാണ്.സാധാരണ സസ്തനികളിൽ ജലാംശം വളരയധികം നഷ്ടപ്പെട്ടാൽ രക്തം കൂടുതൽ കട്ടിയാകുകയും തന്മൂലം രക്തചക്രമണം തടസപ്പെടുകയും ചെയ്യുന്നു.എന്നാൽ ഒട്ടകങ്ങളുടെ RBC യുടെ ആകൃതിയിൽ ഉള്ള പ്രത്യേകത കൊണ്ട് രക്തം ജലാംശം കുറഞ്ഞ അവസ്ഥയിലും സുഗമമായി ഒഴുകുന്നു
         രോമാവൃതമായ ശരീരമുള്ളതുകൊണ്ടു സൂര്യതാപത്തിൽ നിന്ന് രക്ഷ നേടാൻ അവക്ക് ഒരു പരിധിവരെ കഴിയുന്നു ഇതും ജലനഷ്ടം കുറക്കാൻ സഹായിക്കുന്നു.
          ജലനഷ്ടം കുറക്കാൻ ഒട്ടകത്തിനുള്ള വേറൊരു പ്രത്യേകതയാണ്,അവയുടെ മൂക്കിന്റെ പ്രതലവിസ്തീര്ണം മറ്റു സസ്തനികളെ അപേക്ഷിച്ചു വളരെ കൂടുതലാണ് തന്മൂലം ഉച്ച്യാസ വായുവിലൂടെ നഷ്ട്ടപ്പെടുന്ന ജലം തിരിച്ചു വായിലൂടെ ശരീരത്തിൽ കിട്ടുന്നു .അതുപോലെ അവയുടെ മൂക്കിനകത്തുള്ള ശ്ലേഷ്മ പടലവും ഉച്‌ച്യാസ വായുവിലൂടെ ഉള്ള ജലനഷ്ടം തടയാൻ സഹായിക്കുന്നു .
        അയവിറക്കുന്ന മറ്റുജീവികളിൽ ഉള്ളതുപോലെ ഒട്ടകത്തിന്റെ ആദ്യത്തെ ആമാശയ അറയായ റുമറിൽ ആഹാരത്തോടൊപ്പം ധാരാളം ജലം ഉണ്ട്. എന്നാൽ ജലം സൂക്ഷിച്ചു വെക്കാനുള്ള പ്രത്യേക അറയൊന്നുമല്ല അത് .




No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...