Reni Raveendran

Sunday, March 26, 2017

Easy English ----- ഈസി ഇംഗ്ലീഷ്- Parts of speech (Word classes)- part.4 - Adjective (നാമവിശേഷണം)

3.Adjective (നാമവിശേഷണം)
--------------------------------------------

Noun (നാമം)നെ വിശേഷിപ്പിക്കുക എന്നതാണ് adjective ന്റെ ധർമ്മം.Noun നെ മാത്രമല്ല pronoun നെയും വിശേഷിപ്പിക്കാൻ adjective നു കഴിയും.

Nounന്റെ വലുപ്പം,നിറം,ആകൃതി,പ്രായം തുടങ്ങിയ വിവരങ്ങൾ adjective ലൂടെ മനസിലാക്കാൻ കഴിയുന്നു

(An adjective is that it is a word that describes or clarifies a noun. Adjectives describe nouns by giving some information about an object’s size,shape,age,color,origin or material.It’s a big table. (size))

examples :-
It is a round table.(shape),table എന്ന noun അതിന്റെ shape കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നു.ഇതൊരു വട്ടത്തിലുള്ള മേശ ആണ്

It is an old table.(age)ഇതൊരു പഴയ മേശ ആണ്

It is a brown table.(color)ഇതൊരു ബ്രൗൺ നിറത്തിലുള്ള മേശ ആണ്

It is an Indian table.(origin)ഇതൊരു ഇന്ത്യൻ നിർമ്മിത മേശ ആണ്

It is a wooden table.(material)ഇതൊരു മരത്തിന്റെ മേശ ആണ്

It is a lovely table.(opinion)ഇതൊരു സുന്ദരമായ മേശ ആണ്

It is a broken table.(observation)ഇതൊരു പൊട്ടിയ മേശ ആണ്

It is a tea table.(purpose)ഇതൊരു ചായ കുടിക്കാനുള്ള മേശ ആണ്

ഇങ്ങനെ table നെ പല വിധത്തിൽ വിശേഷിപ്പിക്കുകയാണ് വിവിധ adjectives .
_____________________________________________

Types of adjectives
--------------------------
മുകളിൽ കൊടുത്ത ഉദാഹരണങ്ങളിൽ നിന്ന് മനസിലാക്കാം ,എല്ലാ adjective കളും ഒരേ ജോലി അല്ല ചെയ്യുന്നതെന്ന് .അതിന്റെ ധർമ്മമനുസരിച്ചു അവയെ പലതായി തിരിച്ചിട്ടുണ്ട്.

1.Adjective of quality or Descriptive adjective
-------------------------------------------------------------
ഗുണപരമായ വിശേഷണം.Beautiful woman ഇവിടെ woman എന്ന noun ലെ beautiful എന്ന ഗുണത്തെ (quality) എടുത്തുകാണിച്ചിരിക്കുന്നു അതുകൊണ്ടു beautiful എന്നത് adjective of quality ആണ്.

ഒരു noun ന്റെ shape,നിറം,വലുപ്പം,അവസ്ഥ എന്നിവയെയൊക്കെ കുറിക്കുന്ന വാക്കുകൾ Adjective of quality യിൽ പെടുന്നു .
eg;-careless, dangerous, excited, sad, black, white, big, small,long,fat

(These adjectives describe nouns that refer to action, shape ,state, or quality (careless, dangerous, excited, sad, black, white, big, small,long,fat)

examples:
Dangerous chemicls
Green vegetables
a square box
a big house
a tall tree
a cold morning
a true story
English language


2.Adjective of quantity or quantitative adjective
------------------------------------------------------------
(അളവ് സംബന്ധമായ വിശേഷണം)

Some water(കുറച്ചു വെള്ളം) ഇതിൽ some എന്നത് അളവിനെ കാണിക്കുന്ന ഒന്നാണ് .അത് quantitative adjective എന്നറിയപ്പെടുന്നു.എത്ര അളവിൽ ഉണ്ട് എന്നതിനെ കുറിച്ച് പറയുന്നു .അഡ്ജെക്റ്റീവ് ഓഫ് ക്വാണ്ടിറ്റി.Number ആയി പറയുമ്പോൾ അതിനെ adjective of number എന്നും പറയുന്നു.

An adjective of quantity tells us the number (how many) or amount (how much) of a noun.

examples

He has eaten three apples.

I don't have much money.

There is so much wine for the guests.

This long, thin centipede has many legs.


3.Adjective of number (സംഖ്യപരമായ വിശേഷണം)
------------------------------------------------------------

ഇത് adjective of quantity കൂടിയാണ് .

examples

Three flowers ,five girls ,ten books etc

4.Articles(ആർട്ടിക്കിൾസ് )
------------------------------------

ഇവ adjectives ആണ് .മൂന്നു articles ആണുള്ളത് .a, an, and the .

a and an എന്നിവ അത്ര പ്രത്യേകത ഇല്ലാത്ത ആളുകളെ പറ്റിയോ വസ്തുക്കളെ പറ്റിയോ പരാമർശിക്കുന്നതിനായി ഉപയോഗിക്കുന്നു.അത് കൊണ്ട് അവയെ indefinite articles.എന്ന് പറയുന്നു. a man is walking ,an egg is the fridge

The എന്ന article വളരെ പ്രത്യേകതഉള്ള ആളുകളെയോ,വസ്തുക്കളെയോ പറ്റി പരാമർശിക്കുന്നതിനായി ഉപയോഗിക്കുന്നു .അത് കൊണ്ട് അത് definite article എന്നറിയപ്പെടുന്നു .

The mango is sweet .
The prime minister is speaking

(There are only three articles, and all of them are adjectives: a, an, and the. Because they are used to discuss non-specific things and people, a and an are called indefinite articles.

The word the is called the definite article. It’s the only definite article, and it is used to indicate very specific people or things)


5.Demonstrative adjective(സ്വഭാവ പ്രകടിത വിശേഷണം )------------------------------------------------------------

ഇവിടെ adjective ,noun ന്റെ സ്വഭാവം എടുത്തു വിശേഷിപ്പിക്കുകയാണ് ചെയ്യുന്നത്.
This is a good book .ഇവിടെ this എന്ന adjective good എന്ന സ്വഭാവം (അതും adjective ആണ് ) എടുത്തു കാണിക്കുന്നു.നാലു തരത്തിലുള്ള demonstrative adjectives ആണുള്ളത് .this ,these (singular )that ,those (plurals) .

(ഇവ Demonstrative pronouns ആയും ഉപയോഗിക്കപ്പെടുന്നു)


(There are four words that are used as demonstrative adjectives: this, that, these, those. We use this and that with nouns to show the nouns are singular (this/that box = one box) and these and those with nouns to show they are plural (these/those apples = more than one apple).

Examples:

This dog had no tail.

That cat is fat.

These giraffes have long necks.

Those monkeys are noisy.



6.Possessive adjective
---------------------------------
(ഉടമസ്ഥതയെ കുറിക്കുന്ന വിശേഷണം )

എവിടെ noun ന്റെ ഉടമസ്ഥതയെ കാണിക്കുന്നത്തിനായി ഉപയോഗിക്കുന്ന വാക്കുകൾ Possessive adjectiveഎന്നറിയപ്പെടുന്നു.ഇത് possessive pronouns ആയും ഉപയോഗിക്കപ്പെടുന്നു

This is my car

Your car is outside.

His girl fried is waiting.

(A possessive adjective expresses possession of a noun by someone or something. Possessive adjectives are the same as possessive pronouns.)

My

Your

His

Her

Its

Our

Their

Possessive adjectives also function as possessive pronouns.


7.Interrogative Adjective(ചോദ്യസൂചക വിശേഷണം )
-------------------------------------------------------------

ചോദ്യങ്ങളിൽ വരുന്ന adjectives ,Interrogative Adjective എന്നറിയപ്പെടുന്നു .which way ?(ഏതു വഴി ? )ഇങ്ങനെ ചോദ്യങ്ങളിൽ noun നോടൊപ്പം വരുന്ന വാക്കുകൾ where -എവിടെ ,what -എന്ത് ,whose -ആരുടെ ,which -ഏത് ,where -എവിടെ .തുടങ്ങിയവ Interrogative Adjective ആണ് .

Interrogative Adjective is the adjective that is used to ask the question. They are where, what, which….
Example:
- Which animal do you like?
- Where doctor is he?
- What food do you prefer?
(ഇവ Interrogative pronouns ആയും ഉപയോഗിക്കപ്പെടുന്നു)

Position of Adjectives in a sentence

-----------------------------------------------------------------------------------------------
സാധാരണയായി ഒരു അഡ്ജെക്റ്റീവ് ഉപയോഗിക്കുമ്പോൾ,നൗണിന് മുന്നിലായാണ് വരുന്നത്. - adjective + noun ഇത്തരം Adjectives,attributive adjectives എന്നറിയപ്പെടുന്നു.eg :- What a beautiful house ! (attributive) A red flower A flower red(wrong)
എന്നാൽ അഡ്ജെക്റ്റീവ്സ്,is ,am ,are പോലെയുള്ള linking verbs(auxilliary verbs),കൂടെ വരുമ്പോളും അത്‌പോലെ “sense” verbs,എന്നറിയപ്പെടുന്ന look, seem, appear, taste, sound, feel, or smell തുടങ്ങിയവയുടെ കൂടെ വരുമ്പോളോ,noun കഴിഞ്ഞു ഉപയോഗിക്കുന്നു.ഇത്തരം adjectives,predicative adjectives എന്നറിയപ്പെടുന്നു. Eg :-This bridge looks unsafe. (predicative) The mango is sweet (predicative),is എന്ന linking verb വരുന്നു .
Sweet mango (attributive) That cat is fat.(attributive) That is a fat cat. She is a beautiful girl The girl is beautiful . അത് പോലെ “sense” verbs, വരുമ്പോൾ The girl seems tired . That shirt looks great ചില adjectives, Noun ന് മുൻപിൽ മാത്രം ഉപയോഗിക്കുന്നതാണ് Numbers ഉം first, last,next തുടങ്ങിയ adjectives എല്ലായിപ്പോഴും നൗൻ നു മുൻപിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. first/next + number + adjective + noun: eg :-I don’t have to work for the next four days. He has eaten three apples. അത് പോലെ മറ്റു ചില adjectives like , absolute, complete, perfect , proper, pure, real, sheer, true, utter എന്നിവയും നൗണിന് മുന്നിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു eg :-That’s an absolute lie. That lie is absolute.(wrong) Teena is a true friend to me. My friend Teena is true(wrong). സമയവും ,orderഉം (time and order) കാണിക്കുന്ന adjectivesഎപ്പോളും noun ന് മുൻപിൽ മാത്രമേ പാടുള്ളു. eg :- former, present, future, latter, old , early and late Her former husband had bought the house. Her husband was former …((wrong) Adjectives with the prefix a- ,a- പ്രെഫിക്സ് ആയി വരുന്ന വാക്കുകൾ ഒരിക്കലും noun നു മുന്നിലായി ഉപയോഗിക്കാൻ പാടില്ല.
Common examples of adjectives with the prefix a- include awake, alive, asleep, aboard (on a plane, boat, bus or train), afloat, ablaze (on fire): Tom was awake at the time. Tom was an awake person at the time(wrong) People were asleep in the bedroom. There were asleep people in the bedroom(wrong) . The passengers were all aboard when they heard the loud bang. The aboard passengers heard the loud bang.(wrong) ഇനി noun നു മുൻപിൽ ഉപയോഗിക്കണമെങ്കിൽ same meaning വരുന്ന adjective ചേർക്കാം eg :-It is very strange to see a lone wolf. It is very strange to see a wolf who is alone ആരോഗ്യസ്ഥിതിയെ പറ്റി പരാമർശിക്കുന്ന adjectives എപ്പോളും noun നു ശേഷം മാത്രം ഉപയോഗിക്കണം. I feel ill. He went to visit his ill sister(wrong) He went to visit his sister,she is ill She’s not well. He’s not a well child.(wrong)



No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...