ഭാരതരത്നം ബഹുമതി

- ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി?ഭാരതരത്നം.
- ഏതൊക്കെ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ് ഈ ബഹുമതി നൽകുന്നത്? കല,സാഹിത്യം,ശാസ്ത്രം, പൊതുജനസേവനം, കായികം
- എന്തിന്റെ ആകൃതിയിലുള്ളതാണ് പുരസ്കാരം?അരയാലിലയുടെ(വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യരൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ"ഭാരതരത്ന" എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു)
- ഭാരതരത്നം നിലവിൽ വന്നത്?1954(1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്).
- മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്ത വർഷം ?1955
- ഭാരതരത്നപുരസ്കാരത്തിനു പരിഗണിക്കുന്നതിനുള്ള ശുപാർശ പ്രെസിഡന്റിനോട് നേരിട്ട് നടത്തുന്നതാരാണ്? പ്രധാനമന്ത്രി
- ഒരു വർഷത്തിൽ പരമാവധി എത്ര ആളുകൾക്ക് പുരസ്‌കാരം നൽകാം?3
- ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത് ആർക്കൊക്കെയാണ് ?എസ്.രാധാകൃഷ്ണൻ, സി. വി.രാമൻ,സി.രാജഗോപാലാചാരി
- ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത ആദ്യവ്യക്തി?ഖാൻ അബ്ദുൽ ഗാഫർ ഖാൻ(1987),പാകിസ്താൻ
- ഭാരതരത്നം ലഭിച്ച ഇന്ത്യൻ വംശജനല്ലാത്ത ആദ്യവ്യക്തി,ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത രണ്ടാമത്തെ വ്യക്തി?നെൽസൺ മണ്ടേല(1990)
- ഇതുവരെ എത്ര പേർക്ക് ഭാരതരത്നം ലഭിച്ചിട്ടുണ്ട്?45(അതിൽ 13-പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്.)
- അവസാനമായി ഭാരതരത്നം നൽകപ്പെട്ടത് ആർക്കൊക്കെയാണ് ?എ.ബി.വാജ്‌പേയി, മദൻമോഹൻ മാളവ്യ
- മരണശേഷം പുരസ്‌കാരം നൽകപ്പെട്ട ആദ്യ വ്യക്തി ?ലാൽ ബഹദൂർ ശാസ്ത്രി
- ഏറ്റവും ചെറിയ പ്രായത്തിൽ പുരസ്‌കാരം കിട്ടിയ വ്യക്തി ?സച്ചിൻ ടെണ്ടുല്കർ (40 ആം വയസിൽ)
- തൻ്റെ നൂറാം ജന്മദിനത്തിൽ അവാർഡ് ലഭിച്ച വ്യക്തി ?ദോൻഡോ കേശവ് കാർവേ
- ഏതു വ്യക്തിയുടെ കുടുംബാംഗങ്ങൾ ആണ് അദ്ദേഹത്തിന് 1992 ൽ പ്രഖ്യപിക്കപ്പെട്ട ഭാരതരത്‍ന അവാർഡ് നിരസിച്ചത്?സുഭാഷ് ചന്ദ്ര ബോസ്.
- ഭാരതരത്നപുരസ്കാരം ലഭിച്ചവർ
1.സി.രാജഗോപാലാചാരി(1954) --അവസാനത്തെ ഗവർണ്ണർ ജനറൽ, സ്വാതന്ത്ര്യസമരസേനാനി.(1878–1972, തമിഴ്നാട്)2.സർ സി.വി. രാമൻ(1954) -- നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ(1888–1970)തമിഴ്നാട്
3.എസ്.രാധാകൃഷ്ണൻ(1954) -- ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി,ആദ്യത്തെ ഉപരാഷ്ട്രപതി,തത്ത്വശാസ്ത്രചിന്തകൻ.(1888–1975) തമിഴ് നാട്
4.ഭഗ്‌വാൻ ദാസ്(1955)--സാഹിത്യം, സ്വാതന്ത്ര്യസമരസേനാനി(1869–1958) ഉത്തർപ്രദേശ്
5.സർ എം.വിശ്വേശ്വരയ്യ(1955)-- സിവിൽ എഞ്ചിനീയർ (1861–1962)കർണാടക
6.ജവഹർലാൽ നെഹ്രു(1955) -- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി,സ്വാതന്ത്ര്യസമരസേനാനി, ഗ്രന്ഥകർത്താവ്.(1889–1964),ഉത്തർപ്രദേശ്
7.ഗോവിന്ദ് വല്ലഭ് പാന്ത്(1957) --സ്വാതന്ത്ര്യസമരസേനാനി, ആഭ്യന്തരവകുപ്പുമന്ത്രി(1887–1961),ഉത്തർപ്രദേശ്
8.കേശവ് കാർവേ(1958) -- വിദ്യാഭ്യാസവിചക്ഷണൻ, സാമൂഹ്യപ്രവർത്തകൻ(1858–1962),മഹാരാഷ്ട്ര
9.ഡോ.ബി.സി.റോയ്(1961) -- മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (1882–1962)പശ്ചിമ ബംഗാൾ
10.പുരുഷോത്തം ദാസ് ടണ്ടൻ(1961)-- സ്വാതന്ത്ര്യസമരസേനാനി, വിദ്യാഭ്യാസവിചക്ഷണൻ (1882–1962),ഉത്തർപ്രദേശ്
11.രാജേന്ദ്രപ്രസാദ്(1962)-- ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി(1884–1963),ബീഹാർ
12.ഡോ.സാക്കിർ ഹുസൈൻ(1963)-- ഇന്ത്യയുടെ മുൻ രാഷ്ട്രപതി.(1897–1969),ആന്ധ്രാ പ്രദേശ്
13.പാണ്ഡുരംഗ് വാമൻ കാനെ(1963)-- സംസ്കൃതപണ്ഡിതൻ,ചരിത്രകാരൻ(1880–1972),മഹാരാഷ്ട്ര
14.ലാൽ ബഹാദൂർ ശാസ്ത്രി(1966) -- ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി,(1904–1966),ഉത്തർപ്രദേശ്
15.ഇന്ദിരാ ഗാന്ധി(1971) --ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി (1917–1984),ഉത്തർപ്രദേശ്
16.വി.വി.ഗിരി(1975) --ഇന്ത്യയുടെ മുൻ രാഷ്ട്രപതി(1894–1980),ആന്ധ്രാ പ്രദേശ്
17.കെ. കാമരാജ്(1976 ) -- സ്വാതന്ത്ര്യസമരസേനാനി,തമിഴ് നാട് മുൻമുഖ്യമന്ത്രി .(1903–1975),തമിഴ്നാട്
18.മദർ തെരേസ(1980) --1979 -ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹ.(1910–1997),പശ്ചിമ ബംഗാൾ
19.വിനോബാ ഭാവേ(1983)--സാമൂഹിക പരിഷ്കർത്താവ്, സ്വാതന്ത്ര്യസമരസേനാനി.(1895–1982),മഹാരാഷ്ട്ര
20.ഖാൻ അബ്ദുൽ ഗാഫർ ഖാൻ(1987) -- ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത ആദ്യവ്യക്തി, സ്വാതന്ത്ര്യസമരസേനാനി.(1890–1988) പാകിസ്താൻ
21.എം.ജി.രാമചന്ദ്രൻ(1988) --തമിഴ്നാട് മുൻമുഖ്യമന്ത്രി , നടൻ.(1917–1987),തമിഴ്നാട്
22.ബി.ആർ.അംബേദ്കർ(1990) -- ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി(1891–1956),മഹാരാഷ്ട്ര
23.നെൽസൺ മണ്ടേല(1990) --ഭാരതരത്നം ലഭിച്ച ഇന്ത്യൻ വംശജനല്ലാത്ത ആദ്യവ്യക്തി, ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത രണ്ടാമത്തെ വ്യക്തി,
വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവ്.(1918-2013),ദക്ഷിണാഫ്രിക്ക
24.രാജീവ് ഗാന്ധി(1991) --ഇന്ത്യൻ മുൻപ്രധാനമന്ത്രി (1944–1991),ദില്ലി
25.സർദാർ വല്ലഭായി പട്ടേൽ (1991) -- സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പുമന്ത്രി.(1875–1950),ഗുജറാത്ത്
26.മൊറാർജി ദേശായി(1991) --സ്വാതന്ത്ര്യസമരസേനാനി, പ്രധാനമന്ത്രി.(1896–1995)ഗുജറാത്ത്
27.അബ്ദുൽ കലാം ആസാദ്(1992) --സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭാസവകുപ്പുമന്ത്രി (1888–1958)പശ്ചിമ ബംഗാൾ
28.ജെ.ആർ.ഡി. ടാറ്റ (1992) -- പ്രമുഖ വ്യവസായി.(1904–1993)മഹാരാഷ്ട്ര
29.സത്യജിത് റേ (1992) -- ചലചിത്ര സംവിധായകൻ, ഓസ്കാർ അവാർഡ് ജേതാവ്(1922–1992)പശ്ചിമ ബംഗാൾ
30.Dr.എ.പി.ജെ. അബ്ദുൽ കലാം(1997) --ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി, മിസൈൽ ടെക്നോളജി ശാസ്ത്രജ്ഞൻ. (1931-2015)തമിഴ്നാട്
31.ഗുൽസാരിലാൽ നന്ദ (1997)-- സ്വാതന്ത്ര്യസമരസേനാനി,ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രി(രണ്ടുതവണ).(1898–1998)പഞ്ചാബ്.
32.അരുണആസഫ്അലി(1997) --സ്വാതന്ത്ര്യസമരസേനാനി.(1908–1996)പശ്ചിമ ബംഗാൾ
33.എം.എസ്. സുബ്ബലക്ഷ്മി(1998) --കർണ്ണാടക സംഗീത പ്രതിഭ.(1916–2004),തമിഴ്നാട്.
34.ചിദംബരം സുബ്രമണ്യം(1998) --സ്വാതന്ത്ര്യസമരസേനാനി, ഹരിതവിപ്ലവത്തിന്റെ ശില്പികളിൽ ഒരാൾ.(1910–2000)തമിഴ്നാട്
35.ജയപ്രകാശ് നാരായൺ(1998)-- സ്വാതന്ത്ര്യസമരസേനാനി.(1902–1979) ബീഹാർ.
36.പണ്ഡിറ്റ് രവിശങ്കർ(1999) --സിതാറിസ്റ്റ് (.born 1920) ഉത്തർപ്രദേശ്.
37.അമർത്യ സെൻ (1999)-- ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ്.(born 1933)പശ്ചിമ ബംഗാൾ
38.ഗോപിനാഥ് ബർദോളോയി(1999) സ്വാതന്ത്ര്യസമരസേനാനി(1890–1950) ആസാം
39.ലതാ മങ്കേഷ്കർ(2001) -- ചലച്ചിത്ര പിന്നണി ഗായിക.(b. 1929)മഹാരാഷ്ട്ര.
40.ഉസ്താദ് ബിസ്മില്ലാ ഖാൻ(2001) -- ഷെഹ്നായി വാദകൻ (1916-2006)ബീഹാർ
41.ഭീംസെൻ ജോഷി (2008) -- ഹിന്ദുസ്ഥാനി സംഗീതജ്ഞൻ(1922-2011)കർണാടകം.
42.സച്ചിൻ തെൻഡുൽക്കർ(2013) --ക്രിക്കറ്റ്.(b. 1973) മഹാരാഷ്ട്ര.
43.സി.എൻ.ആർ.റാവു (2013)--രസതന്ത്രജ്ഞൻ(b. 1934) കർണാടകം.
44.അടൽ ബിഹാരി വാജ്‌പേയി.(2014) --ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി(b 1924)മധ്യപ്രദേശ്.
45.മദൻ മോഹൻ മാളവ്യ (2014) -- ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ(1861 - 1946) ഉത്തർപ്രദേശ്.
No comments:
Post a Comment