Reni Raveendran

Saturday, April 15, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -തമിഴ്നാട് (ഭാഗം -1 ) -ചരിത്രം ,Indian States Tamil nadu (part -1 ),History

           തമിഴ്നാട് (ഭാഗം -1) -ചരിത്രം

    1. തമിഴ്നാടിന്റെ പഴയ പേര് ?മദിരാശി
    2. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ മദിരാശി സംസ്ഥാനം രൂപീകരിച്ചത് ?1950 ജനുവരി 26
    3. ഔദ്യോഗീകനാമം തമിഴ്നാട് എന്നാക്കി മാറ്റിയത് എന്ന് ?14 January 1969
    4. ജില്ലകളുടെ എണ്ണം ?32
    5. തലസ്ഥാനo ?ചെന്നൈ
    6. അതിർത്തികൾ ?കേരളം,കർണ്ണാടക,ആന്ധ്രാ പ്രദേശ്‌ സംസ്ഥാനങ്ങളും,കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി.ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തി.
    7. തമിഴ്നാട് ഭരിച്ചിരുന്ന പ്രധാന രാജവംശങ്ങൾ ? പല്ലവർ,പാണ്ഡ്യർ,ചേരർ,ചോളർ
    8. ദക്ഷിണേന്ത്യയിലെ ചേര,ചോള,പാണ്ഡ്യ ഭരണം അവസാനിപ്പിച്ചതാര് ?കിൽജിരാജവംശജർ
    9. കിൽജിവംശജരുടെ പതനത്തോടെ തമിഴ്നാട്ടിൽ ഭരണം സ്ഥാപിക്കപ്പെട്ടശക്തികൾ ?വിജയനഗര സാമ്രാജ്യം
    10. തമിഴ് നാട്ടിൽ അധികാരം പിടിച്ചടക്കിയ ആദ്യ വിദേശികൾ ?പോർച്ചുഗീസുകാർ (അതിനു ശേഷം ഡച്ചുകാർ )
    11. 1639-ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട(Fort St. George)നിൽകുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും വിലക്കു വാങ്ങി കോട്ടയുണ്ടാക്കിയത് ആരാണ് ?ഈസ്റ്റ് ഇന്ത്യാ കമ്പനി
    12. ഫ്രഞ്ചുകാർ1674-ൽ അവരുടെ പ്രധാന താവളമാക്കിയതെവിടെ ?പുതുശ്ശേരി (പോണ്ടിച്ചേരി)
    13. ഹൈദരബാദു നാട്ടുരാജ്യമൊഴികെയുള്ള ആന്ധ്രപ്രദേശം, തമിഴ്നാട്, മലബാർ, തെക്കൻ കർണ്ണാടകം, ഇവയുൾക്കൊള്ളിച്ചു ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ രൂപീകരിച്ച സംസ്ഥാനം ? മദിരാശി സംസ്ഥാനം.(1652)
    14. പല്ലവ സാമ്രാജ്യത്തിന്റെ (4- 9 നൂറ്റാണ്ടുവരെ)(തലസ്ഥാനം ?തഞ്ചാവൂർ
    15. പല്ലവ സാമ്രാജ്യത്തിലെ പ്രധാന രജാക്കന്മാർ ? മഹേന്ദ്രവർമ്മൻ I ,നരസിംഹവർമ്മൻ I
    16. മഹാബലിപുരത്തെ പ്രശസ്തമായ ക്ഷേത്ര സമുച്ചയങ്ങൾ നിർമിച്ചത് ?പല്ലവർ
    17. പാണ്ഡ്യ സാമ്രാജ്യത്തിന്റെ(4-16 നൂറ്റാണ്ടുവരെ)തലസ്ഥാനം ? മധുര
    18. പ്രധാന പാണ്ഡ്യരാജാക്കന്മാർ ?മാരമ്മൻ സുന്ദര പാണ്ഡ്യൻ,ജാതവർമ്മൻ സുന്ദര പാണ്ഡ്യൻ
    19. മധുര ഏതു നദിക്കരയിൽ സ്ഥിതി ചെയ്യുന്നു ?വൈഗൈ
    20. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ് ?പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ(പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. )
    21. സുൽത്താൻ മാലിക് കഫുറിനാൽ നശിപ്പിക്കപ്പെട്ട ക്ഷേത്രം പിന്നീട് പുരനിർമ്മാണം നടത്തിയ നായിക് രാജാവ് ?വിശ്വനാഥ നായ്ക്കർ(പാണ്ഡ്യരാജ്യം അന്നു ഭരിച്ചിരുന്നത് മധുരയിലെ നായ്ക്കന്മാരായിരുന്നു)
    22. പ്രസിദ്ധമായ ആയിരംകാൽ മണ്ഡപം ഏതു ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?മധുര മീനാക്ഷി
    23. കേരളപുത്രന്മാർ എന്നറിയപ്പെടുന്ന രാജവംശം ?ചേര സാമ്രാജ്യം(5- 12 നൂറ്റാണ്ടുവരെ)
    24. ആദ്യകാല ചേരതലസ്ഥാനം? കരൂർ
    25. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ ? ചെങ്കുട്ടുവൻ ചേരൻ (കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) (കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി)
    26. രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ?. കുലശേഖര ആഴ്‌വാർ(കുലശേഖരവർമ്മ )
    27. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്?കുലശേഖര ആഴ്‌വാർ(കുലശേഖരവർമ്മ )
    28. രണ്ടാം ചേര സാമ്രാജ്യ തലസ്ഥാനം?മഹോദയപുരം(ഇന്നത്തെ കൊടുങ്ങല്ലൂർ )
    29. കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് ?കുലശേഖരവർമ്മ
    30. ആരുടെ കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായo ആരംഭിച്ചത്.?കുലശേഖരവർമ്മ
    31. മഹോദയപുരം ( കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖര പരമ്പരയിലെ രണ്ടാമത്തെ രാജാവ്?ചേരമാൻ പെരുമാൾ(രാജശേഖര വർമ്മൻ)
    32. ഫലഭൂയിഷ്ഠമായ കാവേരി നദീതടത്തിനു ചുറ്റുമായി രൂപം കൊണ്ട പുരാതന തമിഴ് സാമ്രാജ്യo ?ചോളസാമ്രാജ്യo (അതിപുരാതന കാലം മുതൽ 13-ആം നൂറ്റാണ്ടുവരെ)
    33. ആദ്യകാല ചോളരുടെ തലസ്ഥാനങ്ങൾ ഏതെല്ലാമായിരുന്നു ?. ഉറയൂർ,(ഇന്നത്തെ തിരുച്ചിറപ്പള്ളിയുടെ ഭാഗo ), കാവേരിപട്ടണം
    34. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ ?കരികാല ചോളൻ
    35. മദ്ധ്യകാല ചോളരാജാക്കന്മാരിൽ പ്രമുഖർ ?രാജരാജ ചോളൻ ഒന്നാമൻ, അദ്ദേഹത്തിന്റെ മകനായ രാജേന്ദ്ര ചോളൻ
    36. അവരുടെ തലസ്ഥാന നഗരം ? തഞ്ചാവൂർ
    37. ഏതു ചോള രാജാവാണ് തഞ്ചാവൂർ അവരുടെ തലസ്ഥാനമായി തിരഞ്ഞെടുത്തത് ?വിജയാലയ ചോളൻ
    38. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ നിർമ്മിച്ചത് ആരുടെ കാലഘട്ടത്തിലാണ് ?ചോളരാജാക്കന്മാരുടെ (രാജരാജ ചോളന്റെ)
    39. യുണെസ്കോ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ച ,ജീവിക്കുന്ന ചോള ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഏതെല്ലാം ?തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ടചോളപുരത്തിലെ ഗംഗൈകൊണ്ടചോഴീശ്വരം ക്ഷേത്രം, ദരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം
    40. രാജരാജചോളന്റെ കഥ പറയുന്ന "പൊന്നിയിൻ ശെൽ‌വൻ" (പൊന്നിയുടെ മകൻ)എന്ന തമിഴ് ചരിത്ര നോവൽ രചിച്ചതാരാണ് ? കൽക്കി കൃഷ്ണമൂർത്തി
    41. ചോള പശ്ചാത്തലം വിഷയമാക്കിയെടുത്ത തമിഴ് ചലച്ചിത്രമാണ്?ആയിരത്തിൽ ഒരുവൻ
    42. രാമാവതാരം (കമ്പ രാമായണം )എഴുതിയതാര് ?കമ്പൻ
    43. ആരുടെ കാലത്താണ് കമ്പൻ പ്രശസ്തനായത്? കുലോത്തുംഗ ചോളൻ മൂന്നാമന്റെ
    44. ചോള കാലഘട്ടത്തിൽ "ശൈവർ നിയമങ്ങൾ" 11 പുസ്തകങ്ങളാക്കി എഴുതിയത് ആരാണ് ? നമ്പി ആണ്ടാർ നമ്പി
    45. ചോള രാജാവിന്റെ മാഹാത്മ്യം വർണ്ണിക്കുന്ന "കുലോത്തുംഗ ചോളൻ ഉള" എന്ന കൃതി എഴുതിയ തമിഴ് കവി ? ഒറ്റക്കുട്ടൻ
    46. തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ (ഐ‌ംപെരുങ്കാപ്പിയങ്കൾ)ഏതെല്ലാം ?ചിലപ്പതികാരം, മണിമേഖല, ചീവക ചിന്താമണി, കുണ്ഡലകേശി, വളയപാതി
    47. ചിലപ്പതികാരം രചിച്ചതാരാണ് ?ഇളങ്കോ അടികൾ(ഒന്നാം നൂറ്റാണ്ടിൽ )
    48. ചിലപ്പതികാരത്തിൽ ഏതു മത സിദ്ധാന്തങ്ങളെയാണ് വിശദീകരിക്കുന്നത് ?ജൈനമതo
    49. കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വർത്തകപ്രമാണിയുടെ മകളായിരുന്ന കണ്ണകിയുടെ കഥപറയുന്ന സാഹിത്യരചനയാണ് ?ചിലപ്പതികാരം
    50. ചിലപ്പതികാരത്തിന്റെ ഇരട്ട കാവ്യമായി കണക്കാക്കപ്പെടുന്ന സാഹിത്യരചന ?മണിമേഖല (മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ )
    51. മണിമേഖലയുടെ കർത്താവ് ? സിതലൈ സിത്തനാ (അഞ്ചാം നൂറ്റാണ്ടിൽ )
    52. മണിമേഖലയിൽ ഏതു മത സിദ്ധാന്തങ്ങളെയാണ് വിശദീകരിക്കുന്നത് ?ബുദ്ധമതo
    53. കുണ്ഡലകേശി(ബുദ്ധസാഹിത്യം)യുടെ രചയിതാവ് ?നഗുത്തനാർ (അഞ്ചാം നൂറ്റാണ്ടിൽ )
    54. ഒൻപതാം നൂറ്റാണ്ടിൽ രചിച്ച ഒരു ജൈനസാഹിത്യമാണ് ?വളയപാതി(രചയിതാവ് അജ്ഞാതം )
    55. ചീവക ചിന്താമണിയുടെ (ജൈനസാഹിത്യം) രചയിതാവ് ?തിരുടക്കട്ടേവർ(പത്താം നൂറ്റാണ്ടിൽ )

    No comments:

    Post a Comment

    Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

      വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...