തമിഴ്നാട് (ഭാഗം 2)
- തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ല ? ഈറോഡ്
- ഏറ്റവും ചെറിയ ജില്ല? ചെന്നൈ
- തമിഴ്നാട് എന്ന പേര് ലഭിച്ച ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ?സി.എൻ.അണ്ണാദുരൈ
- ചെപ്പോക് (എം.എ.ചിദംബദം) ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?ചെന്നൈ
- തമിഴ്നാട്ടിൽ നിന്ന് നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി ?സി.വി .രാമൻ (1930 )
- നൊബേൽ സമ്മാനം ലഭിച്ച മറ്റു രണ്ടു തമിഴ് വ്യക്തികൾ ?സുബ്രമണ്യൻ ചന്ദ്രശേഖർ (1983), വെങ്കട്ടരാമൻ രാമകൃഷ്ണൻ (2009 ).
- ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞൻ ? ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ
- രാമാനുജന്റെ ജന്മസ്ഥലം ? ഈറോഡ്, തമിഴ്‌നാട്(1887 ഡിസംബർ 22)
- രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ?ജി.എച്ച്. ഹാർഡി
- രാമാനുജൻ - ഹാർഡി നമ്പർ?1729
- Dr A .P .J.അബ്ദുൾകലാമിന്റെ ജന്മസ്ഥലം ? ?രാമേശ്വരം ( October 15, 1931)
- അദ്ദേഹം മരണമടഞ്ഞത് എവിടെ വെച്ചാണ് ?ഷില്ലോങ് (July 27, 2015)
- ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി ബെസ്‌റ് ആക്ടർ ബഹുമതി നേടുന്ന ഇന്ത്യക്കാരൻ ?ശിവാജി ഗണേശൻ (Afro-Asian Film Festival held in Cairo, Egypt in 1960)
- ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ? കല്ലണ.ഇന്ന് അറിയപ്പെടുന്ന പേര് ഗ്രാൻഡ് അണക്കെട്ട് )(തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ് നിർമ്മിച്ചത്)
- തമിഴിലെ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ് ? തിരുക്കുറൾ
- തിരുക്കുറൾ ഗ്രന്ഥത്തിന്റെ രചയിതാവ്?തിരുവള്ളുവർ(സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത്.)
- ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് ?സംഘകാലം(ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു.)
- തമിഴിലെ പ്രശസ്ത കവികൾ ? കപിലർ, പരണർ, നക്കീരൻ, മാമൂലർ
- തിരുമുരുകപട്ടായ് എന്ന പ്രശസ്ത കൃതി എഴുതിയ തമിഴിലെ പ്രശസ്തനായ കവി ?നക്കീരൻ
- തമിഴ് സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?അഗസ്ത്യ മുനി
- ഇന്ത്യയിലെ പ്രമുഖനായ സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ തമിഴ് കവി? സുബ്രഹ്മണ്യ ഭാരതി(ഭാരതിയാർ)
- ഇന്ത്യയിലെ ആദ്യത്തെ പക്ഷി സങ്കേത കേന്ദ്രം ?വേടന്താങ്കൽ പക്ഷി സങ്കേതം(തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ(1936 )
- ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ,1857 ലെ ശിപായി ലഹളയ്ക്ക് മുൻപ് ഇന്ത്യയിൽ നടന്ന ആദ്യ ശിപായി ലഹള ?വെല്ലൂർ ലഹള (1806 )
- DMK യുടെ സ്ഥാപകൻ ?സി.എൻ.അണ്ണാദുരൈ
- AIADMK യുടെ സ്ഥാപകൻ?എം.ജി.രാമചന്ദ്രൻ
- പുരാതനകാലത്തു ദാസി ആട്ടം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപം ?ഭരതനാട്യം
- ആദ്യ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ഇന്ത്യക്കാരൻ ?വിശ്വനാഥൻ ആനന്ദ് (1991–92)
- പദ്മവിഭൂഷൺ നേടുന്ന ആദ്യ കായിക താരം ?വി.ആനന്ദ് (2007)
- മംഗോ ഓഫ് സേലം എന്നറിയപ്പെടുന്ന വ്യക്തി ?സി.രാജഗോപാലാചാരി
- തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?എം.കരുണാനിധി
- കിംഗ് മേക്കർ എന്നറിയപ്പെടുന്ന വ്യക്തി ?കെ.കാമരാജ്
- തമിഴ്നാട്ടിലെ സ്കൂളുകളിൽ (ഇന്ത്യയിൽ ആദ്യം) ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?കെ കാമരാജ്
- ഭക്തിപ്രസ്ഥാനത്തിന്റെ ആരംഭം എവിടെ നിന്നായിരുന്നു?തമിഴ്നാട്(ഏഴാം നൂറ്റാണ്ടിൽ )
- തമിഴ് നാട്ടിൽ ഏറ്റവും അധികം കാലം നിലനിന്നിരുന്ന രാജവംശം?ചോള സാമ്രാജ്യം
- തമിഴ്നാട്ടിലെ ലോക പൈതൃക സ്ഥാനങ്ങൾ ഏതെല്ലാം?ചോളക്ഷേത്രങ്ങൾ,മഹാബലിപുരം സ്മാരകങ്ങൾ,നീലഗിരി പർവ്വത റയിൽവേ(Nilgiri Mountain Railway,Ooty, )
No comments:
Post a Comment