Reni Raveendran

Monday, April 10, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -കർണാടക (ഭാഗം -2 ),Indian states-Karnataka (part 2)

          കർണാടകo - ഭാഗം -2

  1. ഗാന്ധിജി കർണാടക സന്ദർശിച്ചതെപ്പോൾ ?ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിനായി (1924 )അന്ന് ഗാന്ധിജി ആയിരുന്നു INC പ്രസിഡന്റ്.
  2. എഞ്ചിനീയറും,ആസൂത്രണ വിദഗ്ദ്ധനും, മൈസൂർ ദിവാനും,മികച്ച രാജ്യതന്ത്രജ്ഞനുമായിരുന്ന ഭാരതരത്ന അവാർഡ് ജേതാവായ പ്രശസ്ത കന്നഡ വ്യക്തി ? സർ എം വിശ്വേശരയ്യ (മോക്ഷഗുണ്ടം വിശ്വേശരയ്യ)
  3. ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?സർ എം വിശ്വേശരയ്യ
  4. ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.?സർ എം വിശ്വേശരയ്യ
  5. സർ എം വിശ്വേശരയ്യയുടെ ജന്മദിനമായാ സെപ്തംബര് 15 ഇന്ത്യയിൽ എന്ത് ദിവസമായി കൊണ്ടാടുന്നു ?എൻജിനീയേർസ് ഡേ ((ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14)
  6. കർണാടകസംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ?പുരന്ദരദാസൻ( 1480-1564)
  7. കർണാടകസംഗീതത്തിൽ സ്വരാവലി, അലങ്കാരം എന്നീ പാഠങ്ങളും, മായാമാളവഗൗള എന്ന രാഗവും,അവതരിപ്പിച്ച വ്യക്തി ?പുരന്ദരദാസ് 
  8. കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ?ശ്യാമശാസ്ത്രികൾ (1762-1827) ,മുത്തുസ്വാമിദീക്ഷിതർ (1776-1827),ത്യാഗരാജൻ (1759?- 1847).
  9. കർണാടകസംഗീതത്തിൽ സ്ത്രീകളിൽ, ത്രിമൂർത്തികളായി അറിയപ്പെടുന്നത്? എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ .
  10. കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ്? യക്ഷഗാനം(ബയലാട്ടം).
  11. സംസ്ഥാന പക്ഷി ?പനംകാക്ക (indian roller )
  12. സംസ്ഥാന പുഷ്പം ?താമര
  13. സംസ്ഥാന മൃഗം ?ആന
  14. സംസ്ഥാന വൃക്ഷം ?ചന്ദനം
  15. കർണാടകയിലെ നാഷണൽ പാർക്കുകളുടെ എണ്ണം?6,ബന്ദിപ്പൂർ നാഷണൽ പാർക്ക്(നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ടതാണ്) ബന്നേർഖട്ട നാഷണൽ പാർക്ക് ( ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.സുവർണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത് )അൺഷി നാഷണൽ പാർക്ക് (ദണ്ഡേലി) Dandeli National Parkഎന്നും അറിയപ്പെടുന്നു,കാളി ടൈഗർ റിസേർവ് (കാളി നദി ഇതിലൂടെ ഒഴുകുന്നു ),നാഗർഹോളെ നാഷണൽ പാർക്ക് .ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. Rajiv Gandhi National Park എന്നും ഇത് അറിയപ്പെടുന്നു,കുദ്രേമുഖ് നാഷണൽ പാർക്ക് (ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്നു )
  16. കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ? 2,കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (Kempegowda International Airport),ബാംഗ്ളൂർ ,മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് (Mangalore International Airport)മംഗ്ളൂർ
  17. കന്നഡ ഭാഷ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങൾ ?കഡംബവംശo ,പശ്ചിമ ഗംഗ രാജവംശo
  18. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം? ബനവസി
  19. പശ്ചിമ ഗംഗ രാജവംശത്തിന്റെ തലസ്ഥാനം ?.തലക്കാട്
  20. വിഷ്ണുവർദ്ധൻറെ നേതൃത്വത്തിൽ ചോളന്മാരെ യുദ്ധത്തിൽ തോല്പ്പിച്ച് കന്നഡ പ്രദേശത്തുഅധികാരത്തിൽ വന്ന രാജവംശം ? ഹൊയ്സാല രാജവംശം 
  21. വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുന്നത് ആരുടെ കാലത്താണ് ?ഹൊയ്സാല രാജവംശം 
  22. ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌? ഡെക്കാൻ.
  23. തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്,പതിനഞ്ച് ,പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന വളരെ പ്രഗല്ഭമായ സാമ്രാജ്യo ?വിജയനഗര സാമ്രാജ്യം(ഇന്നത്തെ കർണാടകയിലും,ആന്ധ്രായിലുമായി വ്യാപിച്ചു കിടന്നിരുന്നു )
  24. അതിന്റെ തലസ്ഥാനനഗരം ?വിജയനഗരം (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി)
  25. വിജയനഗരസാമ്രാജ്യത്തിന്റെ സ്ഥാപകൻ ?ഹരിഹരൻ ഒന്നാമൻ.(ഹരിഹരായർ) 
  26. ഹരിഹരായർ 1336ൽ വിജയനഗര സാമ്രാജ്യം  സ്ഥാപിച്ചതെവിടെ?ഹോസപ്പട്ടണത്തിൽ
  27. വിജയനഗരസാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തി?ബുക്കരായൻ ഒന്നാമൻ( ഇദ്ദേഹം വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഹരിഹരൻ ഒന്നാമന്റെ സഹോദരനായിരുന്നു).
  28. വിജയനഗരസാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ ചക്രവർത്തി ?ശ്രീ കൃഷ്ണ ദേവരായർ(കൃഷ്ണരായർ )
  29. കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അറിയപ്പെട്ടിരുന്ന പേര് ?അഷ്ടദിഗ്ഗജങ്ങൾ
  30. അഷ്ടദീഗ്ഗജങ്ങളിൽ പ്രധാനി ? തെനാലി രാമൻ.
  31. കൃഷ്ണദേവരായരുടെ സദസ്സിലെ സാഹിത്യകാരന്മാരിലെ പ്രധാനികൾ? അലസാനിപെദ്ദണ്ണൻ,നന്ദി തിമ്മണ്ണൻ
  32. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു അറിയപ്പെടുന്നത് ?അലസാനിപെദ്ദണ്ണൻ (സ്വരോചിഷ മനുചരിതത്തിന്റെ കർത്താവ്).(പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ്).
  33. രാജധർമത്തേയും ഭരണതന്ത്രത്തേയും കുറിച്ചു പ്രതിപാദിക്കുന്ന കൃഷ്ണദേവരായരുടെ കാവ്യം? ആമുക്തമാല്യദ
  34. വിജയനഗരസാമ്രാജ്യവും ഡെക്കാൻ സുൽത്താനത്തുകളും(മുസ്ലിം രാജ്യങ്ങൾ) തമ്മിൽ 1565 ൽ നടന്ന യുദ്ധo ?തളിക്കോട്ട യുദ്ധം ( Battle of Talikota).
  35. തളിക്കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത് എവിടെ?കർണാടകയിലെ ബിജാപുർ ജില്ലയിൽ
  36. ചരിത്രകാരന്മാർ തളിക്കോട്ട യുദ്ധത്തിനെ വിശേഷിപ്പിക്കുന്ന പേര് ?രക്കസ-തങ്ങാടി സമരം(Rakkasa Thangadi)(യഥാർഥ പടക്കളം രക്കസ,തങ്ങാടി എന്നീ ഗ്രാമങ്ങളിലായിരുന്നു)
  37. അന്ന് വിജയനഗരo ഭരിച്ചിരുന്നത് ?രാജാവ് സദാശിവരായരുo മന്ത്രിയായ രാമരായറും
  38. മൈസൂറിന്റെ ദളവ എന്നറിയപ്പെടുന്ന മൈസൂർ ഭരണാധികാരി ?ഹൈദർ അലി
  39. ഹൈദർ അലിയുടെ മകനും മൈസൂർ കടുവ എന്നറിയപ്പെടുകയും ചെയ്ത ഭരണാധികാരി ? ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് ).
  40. ടിപ്പു ജനിച്ചതെവിടെ ? കോലാർ ജില്ലയിലുള്ള ദേവനഹള്ളി (1750 നവംബർ 20)
  41. ടിപ്പു കൊല്ലപ്പെട്ടതെവിടെവെച്ചാണ് ? ശ്രീരംഗപട്ടണം
  42. ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത് ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ രാജ്യവും തമ്മിൽ നടന്ന 
  43. നാലാം ആംഗ്ലോ-മൈസൂർ യുദ്ധo അറിയപ്പെടുന്ന പേര് ? ശ്രീരംഗപട്ടണം ഉപരോധം (5 ഏപ്രിൽ– 4 മെയ്1799).
  44. മൈസൂർ രാജ്യത്തിലെ അവസാനത്തെ രാജാവ് ?വൊഡയാർ രാജവംശത്തിലെ ജയചാമരാജേന്ദ്ര വോഡയാർ (ടിപ്പുവിന്റെ മരണശേഷം വൊഡയാർ രാജവംശത്തെ ബ്രിട്ടീഷുകാർ ഭരണത്തിൽ തിരിച്ചെത്തിച്ചെങ്കിലും നിയന്ത്രണം ബ്രിട്ടീഷുകാരുടെ കയ്യിൽത്തന്നെ ആയിരുന്നു)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...