കർണാടക (ഭാഗം-1)
- കർണാടകത്തിന്റെ പഴയ പേര് ?മൈസൂർ
- മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതെന്ന് ?1950-ൽ
- സംസ്ഥാന പുനർനിർണയനിയമപ്രകാരം ഭാഷാടിസ്ഥാനത്തിൽ മൈസൂർ സംസ്ഥാനം നിലവിൽ വന്ന വർഷം ?1956 നവംബർ 1
- തലസ്ഥാനം? ബാംഗ്ലൂർ(ബെംഗളൂരു)
- കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് എന്ന് ?1973 നവംബർ 1
- അതിർത്തി സംസ്ഥാനങ്ങൾ ?മഹാരാഷ്‌ട്ര, ഗോവ ,തെലങ്കാന,ആന്ധ്രപ്രദേശ്,കേരളം, തമിഴ്‌നാട്
- ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരo?ബാംഗ്ലൂർ
- ആദ്യ മുഖ്യമന്ത്രി(മൈസൂർ )?നിജലിംഗപ്പ (1956, സംസ്ഥാന പുനര്നിര്ണയശേഷം )
- വലുപ്പത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാന൦?കർണാടക
- കർണാടക എന്ന പേര് ലഭിച്ചത് ?കരുനാട്,കാനറ,കന്നടം(ഡക്കാണിലെ കറുത്ത പരുത്തി മണ്ണിൽ നിന്നാണ് ഈ പേരുകൾ വന്നത്)
- ജില്ലകളുടെ എണ്ണം ?30
- പുരാതനകാലത് മഹിഷപുരം(എരുമയൂറ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ?മൈസൂർ
- പ്രശസ്തമായ മൈസൂർ കൊട്ടാരം പണികഴിപ്പിച്ചത് ?വൊഡയാർ രാജവംശം
- വോഡയാർ രാജവംശത്തിലെ രാജ്ഞിയുടെ അന്തപുരo ?ലളിതമഹൽ കൊട്ടാരം
- ബാംഗ്ലൂരിന്റെ സ്ഥാപകനാൻ ? വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമൻ
- ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം?ബാംഗ്ലൂർ
- പെൻഷനേർസ് പാരഡൈസ്(pensioner's paradise, പബ് സിറ്റി(pub city),പൂന്തോട്ട നഗരം(garden city),സ്പേസ് സിറ്റി (Space cityഎന്നിവ ഏതു നഗരത്തിന്റെ അപരനാമങ്ങളാണ്?ബാംഗ്ളൂർ
- ബാംഗ്ളൂരിന് ബെഗളൂരൂ എന്ന പേര് നിർദേശിച്ചത് ?യു.ആർ. അനന്തമൂർത്തി(കന്നഡ സാഹിത്യകാരൻ, കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം)
- ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനി? ടെക്സാസ് ഇസ്ട്രുമെന്റ്സ് (1985)
- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷണറെ ആസ്ഥാനം ?ബാംഗ്ളൂർ
- സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?ബാംഗ്ലൂർ
- ഭാരത് ഇലക്രോണിക് ലിമിറ്റഡിന്റെ (BHEL) ആസ്ഥാനം ?ബാംഗ്ളൂർ
- ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ(IT) കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം? ബാംഗ്ലൂർ
- ലാൽബാഗ് ,കബ്ബൺ പാർക്ക് എന്നിവ എവിടെയാണ് ?ബാംഗ്ലൂർ
- ലാൽബാഗ് നിർമിച്ചത് ഏതു ഭരണാധികാരിയാണ് ?മൈസൂർ ഹൈദർ അലി(ഇത് പൂർത്തിയാക്കിയത് അദ്ദേഹത്തിനെ മകൻ ടിപ്പു സുൽത്താൻ)
- ഡിഡി ചന്ദന ഏതു ഭാഷയിലെ ദൂരദർശൻ ആണ്?കന്നഡ
- ബാംഗ്ലൂരിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്ന പേര് ?വിധാൻ സൗധ
- ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗവേഷണ-പഠന സ്ഥാപനം?1909ൽ ബാംഗ്ലൂരിൽ ആരoഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്
- ഇതിന്റെ സ്ഥാപകൻ ?ജംഷെട്ട്ജി നുസ്സർവാൻജി ടാറ്റ (ജെ .എൻ ,ടാറ്റ )
- കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?പുരന്ദര ദാസ്
- കർണാടകയിൽ പിറവി എടുത്ത ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ ?(7 )വിജയാബാങ്ക്,കാനറാ ബാങ്ക് ,വ്യാസ ബാങ്ക് ,കോർപറേഷൻ ബാങ്ക് ,സിൻഡികേറ്റ് ,കർണാടക ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
- കർണാടകയിലെ ഒരു പ്രധാന ഉത്സവം ?ദസറ
- ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?ജോഗ് വെള്ളച്ചാട്ടം( 253 മീറ്റർ(829 അടി)(ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു
- ജോഗ് വെള്ളച്ചാട്ടം എവിടെയാണ് ?ഷിമോഗ ജില്ലയിലെ ശരാവതി നദിയിൽ
- പ്രധാന നദികൾ ?കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ
- കർണാടകയിൽ ജൈനമതം പ്രചരിപ്പിച്ച ചക്രവർത്തി ?ചന്ദ്രഗുപ്‌ത മൗര്യൻ
- കർണാടകയിലെ ജൈനമത തീർത്ഥാടനകേന്ദ്രം?ശ്രാവണബലഗോള
- പ്രശസ്തമായ ഗോമതേശ്വര പ്രതിമ(ബാഹുബലി) സ്ഥിതിചെയ്യുന്നത് എവിടെ ?ശ്രാവണബലഗോള
- ബേലൂരിൽ സ്ഥിതി ചെയ്യുന്ന പ്രസ്തമായ ക്ഷേത്രം ?ചിന്ന കേശവ ടെംപിൾ
- ആദ്യ കന്നഡ ചലച്ചിത്രം ?സതി സുലോചന
- ആദ്യ ഭാരത് രത്ന നേടിയ കന്നഡ വ്യക്തി ?വിശ്വശരയ്യ
- ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ്? ഗോൽ ഗുംബസ് (ഗോൽ ഗുംബദ്)
- ഗോൾ ഗുംബാസ് സ്ഥിതി ചെയ്യുന്ന നഗരം ?ബിജാപുർ
- ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേത് ?ശാരദാപീഠം , ശൃംഗേരി
- ശൃംഗേരി എവിടെയാണ് ?ചിക്കമംഗളൂർ
- ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ എവിടെല്ലാമാണ് ?വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം,പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം,കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം,തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം
- കന്നഡഭാഷയിൽ ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ?കുവേമ്പു
- കന്നഡ ഭാഷയിലെ മൂന്നു രത്നങ്ങൾ എന്നറിയപ്പെടുന്ന കവികൾ ?ആദികവി പാമപ്പ ,റാണാ ,ശ്രീ പോന്ന
- കാവേരി നദിയിൽ കൃഷ്ണരാജ സാഗര (KRS) ഡാം നിര്മിച്ചതാര് ?എം.വിശ്വേശ്വരയ്യ
- വൃന്ദാവൻ ഗാർഡൻ സ്ഥിതിചെയ്യുന്നത് ഏതു ഡാമിനോട് ചേർന്നാണ്?കൃഷ്ണരാജ സാഗര ഡാം
- കർണാടകയിലെ രണ്ടു യുനെസ്കോ പൈതൃക സ്ഥാനങ്ങൾ ?ഹംപി സ്മാരകങ്ങൾ,പട്ടടയ്ക്കൽ സ്മാരകങ്ങൾ
- ഹംപി ഏതു നദി തീരത്താണ് ?തുങ്കഭദ്ര(ബെല്ലാരി ജില്ലയിലെ ഒരു ഗ്രാമമാണ് ഹംപി .വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു)
- ചാലൂക്യസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി ആയിരുന്നു? പട്ടടക്കൽ(പട്ടദകല്ലു)
No comments:
Post a Comment