തെലങ്കാന സംസ്ഥാനo
- ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നത് എന്ന് ?2014 ജൂൺ 2
- തെലങ്കാന എന്ന വാക്കിന്റെ അർഥം ?തെലുങ്ക് ഗണ (തെലുഗു സംസാരിക്കുന്ന ജനങ്ങൾ )
- തലസ്ഥാന നഗരം ?ഹൈദരാബാദ്
- അതിർത്തി സംസ്ഥാനങ്ങൾ ?മഹാരാഷ്ട്ര, ഛത്തിസ്‌ഗഡ്,കർണാടകം,ആന്ധ്രാപ്രദേശ്
- ഹൈദ്രബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെലങ്കാന എന്നാണ് ആന്ധ്രാപ്രദേശ് സംസ്ഥാനവുമായി ചേർക്കപ്പെട്ടത് ?1956 നവംബര് 1
- ജില്ലകളുടെ എണ്ണം ?10
- 1946 മുതൽ 1951 വരെ നടന്ന തെലങ്കാന കർഷക പ്രക്ഷോപത്തിനു നേതൃത്വo കൊടുത്തത് ?കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
- തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?ടി.ആർ.എസ്(Telangana Rashtra Samithi ) നേതാവ് കെ. ചന്ദ്രശേഖർ റാവു
- ഇന്ത്യൻ സർക്കാർ നടത്തിയ ഏതു സൈനിക നടപടിയെത്തുടർന്ന് ഹൈദ്രബാദ് സംസ്ഥാനം 1948-ൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടത് ?ഓപ്പറേഷൻ പോളോ
- ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച സമയത്തു ഹൈദരാബാദ് ആരുടെ ഭരണത്തിൻ കീഴിലായിരുന്നു ?നിസാം ഭരണാധികാരികൾ (നിസാം ഓഫ് ഹൈദ്രബാദ്)
- 1719 മുതൽ ഹൈദരാബാദ് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികൾ ?നിസാം എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന അസഫ് ജാ രാജവംശo (നിസാം-ഉൾ-മുൽക് എന്നതിന്റെ ചുരുക്കരൂപമാണ് നിസാം)
- അസഫ് ജാ രാജവംശസ്ഥാപകൻ ?മുഗൾ സാമ്രാജ്യത്തിനു കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി.
- ആദ്യകാലത്തു ഹൈദ്രബാദ് ഏതു സാമ്ര്യാജ്യത്തിന്റെ കീഴിലായിരുന്നു ?മുഗൾ (മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി).
- അവസാനത്തെ നിസാം ?മിർ ഉസ്മാൻ അലി ഖാൻ
- ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ ?ഹൈദ്രബാദ്
- 'ചാർമിനാർ' എന്ന വാക്കിന്റെ അർത്ഥം?നാലു മിനാരങ്ങളുള്ള പള്ളി
- ചാർമിനാറും ഹൈദ്രബാദ് നഗരവും പണികഴിപ്പിച്ചത് ആരാണ് ?കുത്ത്ബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ(Muhammad Quli Qutb Shah)
- തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശo?കുത്ത്ബ് ഷാഹി രാജവംശം
- ഈ രാജവംശത്തിലെ അംഗങ്ങൾ അറിയപ്പെട്ടിരുന്നത് ?കുത്തബ് ഷാഹികൾ
- എന്തിന്റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ?ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ
- ഏതു നദിക്കരയിലാണ് ചാർമിനാർ സ്ഥിതി ചെയ്യുന്നത് ?മുസി
- ഗോൽക്കൊണ്ട എന്തിനു പ്രശസ്തമായിരുന്നു ?രത്നഖനി.
- കോഹിനൂർ,ഹോപ്പ് ഡയമണ്ട് ,നാസ്സക് ഡയമണ്ട് എന്നിവ ഖനനം ചെയ്തെടുത്തത് എവിടെനിന്ന് ?ഗോൽക്കൊണ്ട
- ഹൈദരബാദ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത തടാകമാണ് ?ഹുസ്സൈൻ സാഗർ.
- ഇത് പണി കഴിപ്പിച്ചത് ആര്?1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി
- ഹൈദ്രാബാദിനെയും സെക്കന്ദരാബാദിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം?ഹുസൈൻ സാഗർ.
- ലോക പൈതൃക സ്ഥാനങ്ങളിൽ ഇടം പിടിച്ച തെലങ്കാനയിലെ മൂന്നു നിർമ്മിതികൾ ?വാറങ്കൽ കോട്ട ,രാമപ്പ(രാമലിംഗേശ്വര ടെംപിൾ(ശിവ ),രുദ്രേശ്വര സ്വാമി ടെംപിൾ
- ആയിരം തൂണുകളുള്ള ക്ഷേത്രം എന്നറിയപ്പെടുന്നത് ?രുദ്രേശ്വര സ്വാമി ടെംപിൾ(ശിവ,വിഷ്ണു,സൂര്യൻ )
- വാറങ്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ് ?കാകടിയ രാജവംശം
- ഏതു തെലുങ്കാന നഗരമാണ് കാകടിയ രാജവംശത്തിന്റെ തലസ്ഥാനനഗരി ആയിരുന്നത് ?വാറങ്കൽ (പഴയ പേര് ഒരുഗല്ലു )
- രുദ്രമാദേവി ഏതു രാജവംശത്തിൽ പെട്ടതാണ് ?കാകടിയ
- ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമിത (Masonry ) അണക്കെട്ട് ?നാഗാർജുനസാഗർ അണക്കെട്ട്.
- നാഗാർജുനസാഗർ അണക്കെട്ട്സ്ഥിതി ചെയ്യുന്നതെവിടെ?ആന്ധ്രാ-തെലുങ്കാന അതിർത്തിയിൽ.( തെലങ്കാനയിലെ നാൽഖോണ്ട ജില്ലയിലും,ആന്ധ്രായിലെ ഗുണ്ടുർ ജില്ലയിലുമായി)
- ഇതിന്റെ പ്രവർത്തനവകാശം ആർക്കാണ്?തെലങ്കാന
- ഹൈദരാബാദിൽ നിന്നും 150 കി.മീ. അകലെയുള്ള നാഗാർജുനസാഗർ ഏത് നദിയിലാണ് നിർമിച്ചിട്ടുള്ളത്?കൃഷ്ണാനദി
- തെലങ്കാനയിലെ പ്രധാന രണ്ടു നദികൾ ?ഗോദാവരി,കൃഷ്ണ
- കുണ്ടലാ വെള്ളച്ചാട്ടം ഏതു നദിയിലാണ് ?കാദം നദി,അദിലാബാദ് ,തെലുങ്കാന
- ഹൈദരാബാദിന്റെ ഇരട്ട നഗരം എന്നറിയപ്പെടുന്നത് ?സെക്കന്തരാബാദ്
- സെക്കന്തരാബാദ് നഗരം സ്ഥാപിച്ചത് ?സിക്കന്തർ ജഹ് നിസാം
- മുൻ പ്രധാനമന്ത്രി പി .വി .നരസിംഹ റാവുവിന്റെ ജന്മസ്ഥലം ?കരിംനഗർ,തെലുങ്കാന
- ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർ സിറ്റി ബസ് ടെർമിനൽ ഏതാണ് ?മിയപുർ ,ഹൈദ്രബാദ്
- ഹൈടെക് സിറ്റി (The Hyderabad Information Technology and Engineering Consultancy City, ( HITEC City)സ്ഥിതി ചെയ്യുന്നതെവിടെ ?ഹൈദ്രബാദ്
- തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ ?സാനിയ മിർസ
- തെലങ്കാനയിലെ നാഷണൽ പാർക്കുകളുടെ എണ്ണം ?3
- അവ ഏതെല്ലാം ?കാശു ബ്രഹ്മാനന്ദ റെഡ്‌ഡി നാഷണൽ പാർക്ക്,മഹാവീർ ഹരിനാ വനസ്ഥലി നാഷണൽ പാർക്ക്,മൃഗവാനി നാഷണൽ പാർക്ക്
- സംസ്ഥാന മൃഗം ?പുള്ളിമാൻ
- സംസ്ഥാന വൃക്ഷം ?വന്നി
- സംസ്ഥാന പക്ഷി ?പനങ്കാക്ക(Indian Roller)
- സംസ്ഥാന പുഷ്പം ?ആവര
- തെലങ്കാനയിലെ അന്താരാഷ്ട്ര വിമാനത്താവളം?രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ,ഷംഷാബാദ് ,ഹൈദ്രബാദ്
- ഒളിമ്പിക്സ് മെഡൽ ജേതാവ് പി.വി.സിന്ധു ഏതു നാട്ടുകാരിയാണ് ?ഹൈദ്രബാദ്
- ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സിനിമ നഗരം (integrated film city) ഏതാണ് ?രാമോജി ഫിലിം സിറ്റി ,ഹൈദ്രബാദ്
- രാമോജി ഫിലിം സിറ്റി സ്ഥാപകൻ ?രാമോജി റാവു (1996 )
No comments:
Post a Comment