Reni Raveendran

Tuesday, April 4, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - .ഒഡീഷ-Indian states - Odisha


               ഒഡീഷ സംസ്ഥാനം

  1. ഒഡീഷയുടെ പഴയ പേര് ?ഒറീസ
  2. ഒഡീഷയുടെ തലസ്ഥാനം ?ഭുവനേശ്വർ(1948 മുതൽ )
  3. ഭുവനേശ്വറിന് മുൻപ് ഒഡിഷയുടെ തലസ്ഥാനം ?കട്ടക് (1936 -1948)
  4. ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ?ഝാർഖണ്ഡ്‌,പശ്ചിമ ബംഗാൾ,ആന്ധ്രാ പ്രദേശ്‌, ഛത്തീസ്ഗഡ്‌
  5. ഏതു ഉൾക്കടലിനോട് ചേർന്നാണ് ഈ സംസ്ഥാനം നിലകൊള്ളുന്നത് ?ബംഗാൾ ഉൾക്കടൽ
  6. ഒറീസ്സാ എന്ന ബ്രിട്ടീഷ് പ്രവിശ്യ നിലവിൽ വന്നത് എന്ന് ?1 April 1936.(1948 ൽ 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു)
  7. സംസ്ഥാനപദവി ലഭിച്ചത് ?26 January 1950
  8. ജില്ലകളുടെ എണ്ണം ?30
  9. ഔദ്യോഗിക ഭാഷ ?ഒഡിയ(പഴയ പേര് ഒറിയ )
  10. സംസ്ഥാനത്തിന്റെ പേരും ഭാഷയുടെ പേരും മാറ്റപ്പെട്ടത് ?24 March 2011
  11. ഒഡീഷ ദിന (ഉത്കലദിവസ്)മായി ആചരിക്കുന്നത് ?ഏപ്രിൽ 1
  12. ഒഡിഷ അറിയപ്പെടുന്ന മറ്റൊരു പേര് ?ഉത്കല (ദേശീയഗാനത്തിൽ ഈ പേര് പരാമർശിക്കുന്നുണ്ട് )
  13. പുരാതനകാലത്തു ഒഡീഷ ഏത് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ?കലിംഗം
  14. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?കലിംഗ യുദ്ധം(261 BC)(കലിംഗം കൈയ്യടക്കുന്നതിനായി മൗര്യ ചക്രവർത്തിയായ അശോകൻ നടത്തിയ യുദ്ധം )
  15. പൂർവ്വ ഗംഗാദേശം(ചോഡഗംഗാദേശം )രാജാവായിരുന്ന ആനന്ദവർമൻ ചോഡഗംഗായുടെ കാലത്തു നിർമിച്ച പുരിയിലെ പ്രശസ്തമായ ക്ഷേത്രം ?ജഗനാഥ് ക്ഷേത്രം (വൈറ്റ് പഗോഡ)
  16. UNESCO ലോക പൈതൃക ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രശസ്തമായ കൊണാർക് സൂര്യ ക്ഷേത്രം (ബ്ലാക്ക് പഗോഡ )നിർമിച്ചത് ഏതു രാജാവാണ് ?നരസിംഹാദേവ 1 (ചോഡരാജാവ് )
  17. പൂർവ്വ ഗംഗാദേശത്തിന്റെ തലസ്ഥാനനഗരിയായി കട്ടക്കിനെ മാറ്റിയ രാജാവ് ?ആനന്ദവർമൻ ചോഡഗംഗാ
  18. ഒഡിഷയിലെ ക്ഷേത്ര നഗരംഎന്നറിയപ്പെടുന്നത് ?ഭുവനേശ്വർ
  19. ഗോൾഡൻ ട്രയാൻഗിൽ എന്നറിയപ്പെടുന്ന നഗരങ്ങൾ ?ഭുവനേശ്വർ,പുരി ,കൊണാർക്
  20. ഗീതാഗോവിന്ദമെഴുതിയത് ആര് ?ജയദേവ
  21. ഒഡിഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത് ?
  22. കട്ടക് -ഭുവനേശ്വർ
  23. ആദ്യത്തെ മുഖ്യമന്ത്രി ?ഹെരേകൃഷ്ണ മഹാതാബ്‌
  24. ഒഡിഷയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് ?ബാലസോർ
  25. ലോകത്തിലെ ഏറ്റവും വലിയ കടലാമയായ "ഒലീവ് റിഡ്‌ലി" കടലാമകൾ ഏറ്റവും കൂടുതലായി പ്രജനനം നടത്തുന്ന കടൽത്തീരം?ഗഹിർമാതാ ബീച്ച് ,ഒഡീഷ
  26. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന "ഒലീവ് റിഡ്‌ലി" കടലാമകളുടെ നിലനിൽപ്പിനു ഭീഷണിയാകും എന്ന കാരണം ഉയർത്തിക്കാട്ടി ഗ്രീൻ പീസ് സംഘടന ഒഡിഷയിൽ നിർമിച്ച ഏതു തുറമുഖത്തിനെതിരെയാണ് രംഗത്തുവന്നത് ?ധാമ്ര dhamra
  27. ഒഡിഷ യിലെ ഏറ്റവും വലിയ നദി ?മഹാനദി
  28. ഹിരാക്കുഡ് ഡാം നിലനിക്കുന്നത് ഏതു നദിയിലാണ് ?മഹാനദി
  29. റൂർഖേല ഇരുമ്പുരുക്ക് നിർമ്മാണ ശാല എവിടെയാണ് ? ഒഡിഷ
  30. ഒഡിഷയിലെ ഒരു കാർഷിക ആഘോഷമാണ് ?നകായ് ( Nuakhai )
  31. ഒഡിഷയിലെ പ്രശസ്തമായ ഒരു ക്ലാസിക്കൽ നൃത്തരൂപം ?ഒഡീസി
  32. ഒഡീസി നൃത്തരൂപത്തിന് ഒരുപാടു സംഭാവനകൾ നൽകിയ പ്രശസ്തനായ ഒഡീസി നർത്തകൻ ?കേളുചരൻ മഹാപത്ര (ഒഡിഷയിലെ ആദ്യ പദ്മ വിഭൂഷൺ നേടിയ വ്യക്തി )
  33. പ്രശസ്തയായ ഒരു ഒഡീസി നർത്തകി ?ശർമിള വിശ്വാസ്
  34. ഒഡിഷയിലെ രണ്ടു പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ?ഉദയഗിരി,ഖന്ധഗിരി
  35. ലോകപ്രശസ്തനായ ഒരു ഒഡീഷാ സാൻഡ് ആർട്ടിസ്റ്?സുദർശൻ പട്നായിക്
  36. ഇന്ത്യയിൽ ആദ്യമായി മലേറിയ നിർമ്മാർജ്ജനം നടത്തിയ സംസ്ഥാനം ?ഒഡിഷ
  37. ലോകത്തിലെ രണ്ടാമത്തെയും,ഏഷ്യയിലെ ഏറ്റവും വലിയതും ആയ ഉപ്പുജല തടാകം(ലഗൂൺ) ?ചിൽക തടാകം ,ഒഡിഷ
  38. ഒഡിഷയിൽ നാഷണൽ പാർക്കുകളുടെ എണ്ണം ? 2
  39. അവ ഏതെല്ലാം ?ഭിറ്റാർകണികാ നാഷണൽ പാർക്ക് ( Bhitarkanika National Park),സിംലിപ്പാൽ നാഷണൽ പാർക്ക് (Simlipal National Park)
  40. ഏതു നാഷണൽ പാർക്ക് ആണ് വംശനാശ ഭീഷണി നേരിടുന്ന "ഒലീവ് റിഡ്‌ലി" കടലാമകൾ കാണപ്പെടുന്നത് ? ഭിറ്റാർകണികാ നാഷണൽ പാർക്ക്
  41. സംസ്ഥാന വൃക്ഷം ?അത്തി
  42. സംസ്ഥാന മൃഗം ?സാംബാർ മാൻ
  43. സംസ്ഥാന പക്ഷി ?ബ്ലൂ ജയ് (നീല സ്വർണക്കൂടൻ പക്ഷി )
  44. സംസ്ഥാന പുഷ്പം ?അശോകം
  45. ഒഡിഷയിലെ അന്താരാഷ്ട്ര വിമാനത്താവളം ? ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് ,ഭുവനേശ്വർ (Biju Patnaik International Airport)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...